Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 6

 

അതും പറഞ്ഞു ഞാൻ വണ്ടിയുടെ ആക്‌സിലേറ്റർ കൊടുത്ത് ഒന്ന് കൂടി സ്പീഡിൽ വണ്ടി ഓടിച്ചു. അപ്പോഴാണ് എനിക്ക് സ്നേഹയുടെ ഇന്നത്തെ സംഭവം ഓർമ്മ വന്നത്. ഞാൻ അത് അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.

 

” എന്തുപറ്റി സ്നേഹയ്ക്ക്..

ആകെ ഒരു മൂഡോഫ്, അല്ലെങ്കിൽ എന്നെ കണ്ടാൽ വാ തോരാതെ സംസാരിക്കുന്ന പെണ്ണാ.. ഇന്ന് മിണ്ടിയത് കൂടി ഇല്ല..”

 

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ അവളോട് ചോദിച്ചു.

ഞാൻ അത് ചോദിച്ചപ്പോൾ നിഷ ഒന്ന് ഞെട്ടുന്നത് ഞാൻ കണ്ടു. പിന്നെ എനിക്ക് മുഖം തരാതെ അവൾ പറഞ്ഞു.

 

” അ.. അത്.. പിന്നെ അച്ഛൻ അവൾക്ക് വേണ്ടി ഒരു കല്യാണലോചന കൊണ്ട് വന്നു. അവൾക്കത് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അതിന്റെ മൂഡോഫ് ആയിരിക്കും. ”

 

അവളുടെ മറുപടിയിൽ ഒരു വിശ്വാസക്കുറവ് വന്നെങ്കിലും അവൾ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല. അത് പുറത്ത് കാട്ടാതെ ഞാൻ കാറോടിക്കുന്നതിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു. പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചുമില്ല.

 

 

 

മുംബയിലെ വില്ലിങ് ടൻ ഹോട്ടലിൽ തന്റെ ബിസിനെസ്സ് മീറ്റിംഗ് പാതിക്ക് നിർത്തി രവി അവിടെ നിന്ന് നേരെ തന്റെ മുറിയിലേക്ക് പോയി. ഒരാഴ്ചത്തെ കാര്യങ്ങൾ പ്ലാൻ ചെയ്താണ് ഇവിടേക്ക് വന്നിരുന്നത്. പക്ഷെ അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകും എന്നാണ് തോന്നുന്നത്. രവിയുടെ തല ആകെ ചൂട് പിടിച്ചിരുന്നു. അവൻ പല്ലുകടിച്ച് മുറിയുടെ ഡോർ തുറന്ന് ശക്തിയിൽ അടച്ചു. കയ്യിലെ ബാഗ് ടീ പോയിയുടെ മേലേക്ക് വലിച്ചെറിഞ്ഞു. കുറച്ച് നേരം അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരുന്ന ശേഷം ബാത്‌റൂമിലേക്ക് കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025