Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

“അതൊക്കെ ശരിയാണ്.. പക്ഷെ എനിക്കിപ്പോൾ ഇരുപത്തിനാല് വയസാകുന്നതേ ഉള്ളു.. പറയാനായിട്ട് ഒരു ജോലി പോലും ഇല്ല.. ഞാൻ എങ്ങനെ അവളെ കല്യാണം കഴിക്കാനാണ്.”
അവൾ എന്റെ തലക്ക് തട്ടിക്കൊണ്ട് പറഞ്ഞു.
“ഡാ പൊട്ടാ.. ഇപ്പോഴേ കല്യാണം കഴിക്കണം എന്ന് ആര് പറഞ്ഞു.. നീ ഒരു രണ്ട് വർഷത്തെ സാവകാശം ചോദിക്കണം.. എന്നിട്ട് നല്ലൊരു ജോലിയൊക്കെ ഒപ്പിക്കണം.”
അവൾ പറഞ്ഞതിനെ കുറിച്ച് ഞാൻ മനസ്സിൽ ചിന്തിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഇതിൽ ഇത്ര ആലോചിച്ച് കൂട്ടാൻ എന്തിരിക്കുന്നു.. നീ മായയെ കുറിച്ച് മാത്രം ഒന്ന് ചിന്തിച്ചാൽ മതി.”
ദേവു പറഞ്ഞത് ശരിയാണ്.. ആരും നോക്കി നിന്നുപോകുന്ന സുന്ദരിയായ ഒരു പെണ്ണാണ് മായ.. മാത്രമല്ല ദേവു കഴിഞ്ഞാൽ എന്നെ അത്രത്തോളം മനസ്സിലാക്കിയിട്ടുള്ള വേറാരും ഇല്ല.. എന്തുകൊണ്ടും അവളുമായുള്ള ജീവിതം സന്തോഷകരമായിരിക്കും.
“നിനക്ക് ഞാൻ മറ്റൊരു കാര്യം കൂടി പറഞ്ഞ് തരാം”
ഞാൻ ആകാംഷയോടെ അവളെ നോക്കി.
“നീ ഒരുപാട് ജോലികൾ നോക്കി, ഒന്നിലും ഉറച്ച നിന്നില്ല.. ഞാൻ മനസ്സിലാക്കിയിടത്തോളം നിനക്ക് മറ്റുള്ളവരുടെ നിയന്ത്രണത്തിൽ ഒരുപാട് കാലം നിൽക്കാനാകില്ല. അതുകൊണ്ട് നീ സ്വന്തമായി എന്തെങ്കിലും ബിസിനസിനെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.”
ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.
“എന്റെ ഭാവിയെ കുറിച്ചതും കല്യാണത്തെ കുറിച്ചുമൊക്കെ ഇത്രയേറെ ഉപദേശങ്ങൾ തരുന്ന നീ എന്നാണ് ഇനി കല്യാണം കഴിക്കുന്നത്.”
അവളുടെ സ്വരം ചെറുതായി മാറി.
“നമ്മൾ ഇതിനെ കുറിച്ച് ഒരുപാട് പ്രാവിശ്യം സംസാരിച്ച് കഴിഞ്ഞതാണല്ലോ.”
“നീ ജീവിതകാലം മൊത്തം ഒറ്റക്ക് കഴിയാൻ പോകുവാണോ?”
“അതേ, അതിലെന്താ കുഴപ്പം.. എന്റെ ഇഷ്ട്ടങ്ങൾക്ക് മാത്രം ഞാൻ അപ്പോൾ നോക്കിയാൽ മതിയല്ലോ.”
“ഇപ്പോൾ നിനക്ക് അങ്ങനെയൊക്കെ തോന്നും.. പക്ഷെ ഭാവിയിൽ ഒറ്റക്കായി പോയി എന്നൊരു തോന്നൽ ഉണ്ടാകുമ്പോൾ നിന്റെ നല്ല കാലം കഴിഞ്ഞിരിക്കും.”
അവൾ കുറച്ച് നേരത്തേക്ക് എന്റെ മുഖത്തേക്ക് നോക്കി.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഞാൻ ഒരു കല്യാണം കഴിച്ചിട്ട് അവനും രാജീവിനെ പോലെ മറ്റൊരു പെണ്ണിനൊപ്പം പോകില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ?’
“എല്ലാരും രാജീവിനെ പോലെ ആകണമെന്നില്ല ദേവു.”
“നീ എന്റെ മാനസികാവസ്ഥ മനസിലാക്കാഞ്ഞിട്ടാണ് ഇങ്ങനൊക്കെ പറയുന്നത്.”
“എന്താ ഇപ്പോൾ നിന്റെ പ്രോബ്ലം?”

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025