Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

റൂമിലെത്തി ഞാൻ അവളുടെ ബാഗ് വാങ്ങി താഴെ വച്ച ശേഷം അവളെ എന്നിലേക്ക് അടുപ്പിച്ച് തല തോർത്തി കൊടുത്തു. അവളുടെ കണ്ണുനീരിന് അപ്പോഴും ഒരു ശമനം ഉണ്ടായിരുന്നില്ല.
“എന്താ ദേവു ഉണ്ടായത്?”
ഒരു പൊട്ടിക്കരച്ചിലിലൂടെ അവൾ പറഞ്ഞു.
“എന്റെ ജീവിതം ഇല്ലാതായെടാ.”
“എന്താ ഉണ്ടായതെന്ന് പറ നീ.”
“ഓഫീസിൽ നിന്നും ഒരാഴ്ചത്തെ അവധി കിട്ടിയപ്പോൾ രാജീവേട്ടന് ഒരു സർപ്രൈസ്‌ കൊടുക്കാൻ ആരോടും പറയാതെ സന്തോഷത്തോടെ വീട്ടിലേക്ക് വന്നതാണ് ഞാൻ. പക്ഷെ വീട്ടിലേക്കെത്തിയ ഞാൻ കണ്ടത് ഒരു പെണ്ണിനോടൊപ്പം കിടക്ക പങ്കിടുന്ന ഏട്ടനെ ആണ്.”
എനിക്ക് കാര്യം മനസിലായി. കിട്ടിയ അവസരത്തിൽ ഭർത്താവിനെ കാണാൻ ഓടിയെത്തിയ അവളെ കാത്തിരുന്നത് ഒരു പെണ്ണിനോടൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ നിൽക്കുന്ന രാജീവിനെ ആണ്. പരസ്ത്രീ ബന്ധം.
എനിക്കവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. ഈ ഒരു സാഹചര്യത്തിൽ എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ഞാൻ അമ്മയോട് പോയി കാര്യം പറഞ്ഞു. അമ്മയ്ക്കും അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. എങ്കിലും ‘അമ്മ അവളെ അമ്മയുടെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. ആ രാത്രി മൊത്തം ആ മുറിയിൽ നിന്നും ഉയരുന്ന തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു.
.
.
മായയോടൊപ്പം ക്ഷേത്രത്തിൽ നിന്നും തൊഴുത് ഇറങ്ങി വരുകയായിരുന്നു ഞാൻ. ഒരുപാട് നാളായി അവൾ എന്നോട് പറയുന്നതായിരുന്നു മണ്ണാറശാല ക്ഷേത്രത്തിൽ കൊണ്ട് പോകണമെന്ന്. ഇന്ന് എന്തായാലും ഞാൻ അത് സാധിച്ചു കൊടുത്തു.
പെട്ടെന്നാണ് ദേവുവിന്റെ ഫോൺ കാൾ എന്നെ തേടിയെത്തിയത്.
ഞാൻ ഫോൺ എടുത്തുടൻ അവൾ എന്നോട് പറഞ്ഞു.
“അവസാനം ഞാൻ രാജീവിന്റെ ഭാര്യ അല്ലാതെ ആയിരിക്കുന്നെടാ.. ഇന്ന് എനിക്ക് ഡിവോഴ്സ് അനുവദിച്ചു.”
ഒരു വർഷത്തോളം കോടതിയിൽ കയറി ഇറങ്ങി അവസാനം അവൾ അത് നേടി എടുത്തിരിക്കുന്നു. കോടതിയിൽ പോകാനായി മാത്രം അവൾ എത്ര തവണ ചെന്നൈയിൽ നിന്നും വന്ന് പോയിരിക്കുന്നു. അവൾക്ക് ഒരു വാശി തന്നെ ആയിരുന്നു അയാളിൽ നിന്നും വേർപിരിയാണെമെന്ന്.
അവൾക്ക് ഇനി രാജീവിനൊപ്പം ജീവിക്കാനാകില്ലെന്ന് അറിയിച്ചപ്പോൾ അവളുടെ അമ്മയും ഡിവോഴ്‌സിനോട് അനുകൂലിക്കുകയായിരുന്നു. ഈ ഒരു വർഷത്തിനിടയിൽ എത്രയോ അർദ്ധ രാത്രികളിൽ അവളുടെ ഫോൺ കാളുകൾ എന്നെ തേടിയെത്തി..അന്നെല്ലാം അവളുടെ പൊട്ടിക്കരച്ചിലുകൾക്കും മനസിലെ സങ്കടങ്ങൾക്കും ഞാൻ കേൾവിക്കാരനായി.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025