Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്‍റെ ചേച്ചിമാരും 7

കാവിലെത്തി ഇന്നലെ കണ്ട അതേ സ്വപനം.ദേവുവിന്റെ കരച്ചിൽ…. വിടർന്ന വള്ളിപടർപ്പുകളുള്ള മരങ്ങളിൽ താഴോട്ടിഴയുന്ന പാമ്പുകൾ ദേവുവിന്റെ കഴുത്തിൽ ചുറ്റി ആ കണ്ണുകളിൽ ആഞ്ഞു കടിക്കുന്നു….ഞാനാർത്ത് എഴുന്നേറ്റു പോയി….നശിച്ച സ്വപ്നം എന്നെ വീണ്ടും വേട്ടയാടുന്നു…. റൂമിലെ ഇരുട്ടിൽ ഉറങ്ങാതെ ഞാൻ ഒരുപാടു നേരം കിടന്നു.എപ്പോഴോ ഉറങ്ങി….

 

“കിച്ചൂ..” അച്ചുവിന്റെ ആദിയുള്ള വിളി ഞാൻ ഞെട്ടി എഴുന്നേറ്റു.. നേരം വെളുത്തിട്ടില്ല…ആ സ്വപ്നമാണ് ആദ്യം എന്റെ മനസ്സില് വന്നത്.

 

“എന്താ?എന്തുപറ്റി ” അവളുടെ ആ മുഖം കണ്ടു ഞാൻ പെട്ടന്നു ചോദിച്ചു…

 

“ദേവു അവൾക്ക് നല്ല ചൂടുണ്ട്… വിറയലും, പനിയാണെന്ന് തോന്നുന്നു, നിന്നെ കണ്ടേ മതിയാവൂ ന്ന് അവൾക്ക് നീ വാ ” ഞാൻ ഒന്ന് ശ്വാസം വിട്ടു..വേറെ എന്തൊക്കെയോ മനസ്സില് വന്നുപോയി… അച്ചുവിന്റെ മുഖം ഞാൻ കയ്യിൽ കോരിയെടുത്തു ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു പിന്നെ എഴുന്നേറ്റു ദേവുവിന്റെ അടുത്തേക്ക് പോയി.. പുതപ്പിൽ ചുരുണ്ടു കിടക്കുകയാണ്… ആ മുഖമെല്ലാം വാടി തളർന്നു.ചുണ്ടുകൾ വിറക്കുന്നുണ്ട്… നെറ്റിയിൽ നനച്ചിട്ട തുണി…. ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.. ആ മുഖത്തും നെറ്റിയിലും ഒന്ന് തൊട്ടുനോക്കി… നല്ല ചൂടുണ്ട്….

 

“ദേവൂട്ടി…..” ഞാൻ പതിയെ വിളിച്ചു…

 

“മ്മ് ” ഒരു മൂളൽ മാത്രം പിന്നെ പതിയെ കണ്ണു തുറന്നു… എനിക്ക് പാവം തോന്നി….ചാടി തുള്ളി നടക്കുന്ന കുറുമ്പിയാണ് ഈ കിടക്കുന്നത്…
അവൾ എന്റെ നേർക്ക് കൈ നീട്ടി വിളിച്ചൂ …

 

“കിച്ചൂ….” ഞാൻ അവളെ എന്റെ മടിയിലേക്ക് കിടത്തി പതിയെ ആ തലയിലൂടെ തഴുകി.അവൾ ചുരുണ്ടു കിടന്നു…അച്ചു എന്റെ സൈഡിൽ വന്നു ഇരുന്നു..

 

“ഞാൻ ഇന്നലെ പറഞ്ഞതാ മഴ കൊള്ളല്ലേ കൊള്ളല്ലേന്ന്.എന്റെ വാക്കിന് ഒരു വിലയുമില്ലല്ലോ…” അച്ചുവിന് അതിന്റെ ദേഷ്യം… ഞാൻ ചിരിച്ചു പോയി… അച്ചു എന്റെ തുടയിൽ നുള്ളി പിന്നെ ചുരുണ്ടു കിടക്കുന്ന ദേവുവിനെ പതിയെ തലോടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025