Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 8

തകര്ന്നതെന്നും, ഡോക്ടർ പറഞ്ഞതുകൊണ്ടാണ് അവളെ കൂടെ ഇപ്പോഴും നിൽക്കുന്നതെന്നും പറഞ്ഞു. ഞങ്ങൾ ബാംഗ്ലൂരിൽ എത്തിയപ്പോഴേക്കും നാട്ടുകാരും വീട്ടുകാരും ഞാൻ പോയതറിഞ്ഞു. ഞങ്ങൾ പത്തു മണി ആകുമ്പോളാണ് ബാംഗ്ലൂരിൽ എത്തുന്നത്. എന്റെ മനസ്സിൽ അവനോടൊപ്പമുള്ള ജീവിതമായിരുന്നു. എന്റെ വീട്ടുകാരെ പറ്റി ഒന്നും ഞാൻ ആലോചിച്ചില്ല എന്നതാണ് സത്യം. ഒരു ഹോട്ടലിൽ ആണ് ഞങ്ങൾ മുറി എടുത്തത്. അവൻ എന്നെ റൂമിൽ ഇരുത്തി പുറത്തേക്കു പോയി.

ഞാൻ ഒന്ന് കുളിച്ചു. ബാത്രൂം ഡ്രസ്സ് എടുത്തു ഉടുത്തു, അടിയിൽ ഒന്നും ഇട്ടില്ല. പക്ഷേ നാട്ടിലെ കാര്യങ്ങൾ ആലോചിച്ചതും ആകെ സങ്കടമായി. എന്തായാലും ഇവന്റെ ഭാര്യ ആകാൻ തീരുമാനിച്ചു, ഇനി വയറ്റിൽ ഉണ്ടായാലും കുഴപ്പമില്ല എന്നൊക്കെയാണ് എന്റെ മനസ്സിൽ ഉണ്ടായതു. കുറച്ചു കഴിഞ്ഞപ്പോൾ ഡോർ ബെൽ അടിച്ചതും ഞാൻ പോയി ഡോർ തുറന്നു. അവനാണ്, കുടിച്ചിട്ടുണ്ടെന്നു എനിക്ക് തോന്നി. എനിക്കതിന്റെ മണം കാരണം മനംപുരട്ടി. എന്നാലും ഞാൻ അവനെ പിടിച്ചു കട്ടിലിൽ കിടത്തി. ഷൂസും, ഷോക്‌സും ഷർട്ടിന്റെ ബട്ടൻസും ഊരി. ഞാൻ സോഫയിൽ പോയിരുന്നു.

അവൻ അത്രക്കധികം കുടിച്ചിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി. ഇവന്റെ ഈ കിടപ്പുകൂടെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞു. എനിക്ക് വിശക്കുന്നു എന്നുണ്ടെങ്കിലും, എവിടെ പോകും എന്നൊന്നും അറിയാതെ ഇരിക്കുമ്പോളാണ് റൂമിന്റെ ചുമരിൽ റെസ്റ്ററന്റിന്റെ നമ്പർ കണ്ടത്. ടെലിഫോൺ എടുത്തു വിളിച്ചു, ചപ്പാത്തിയും പച്ച കറിയും പറഞ്ഞു. ഒരു പത്തുമിനിറ്റ് ആയിക്കാണും, ഡോർ ബെൽ അടിച്ചത്. ഞാൻ ചെന്ന് ഡോർ തുറന്നു, ഒരു പയ്യൻസ് ആണ് ഫുഡ്മായി വന്നതാണ്. നേരെ ടേബിളിൽ കൊണ്ട് വച്ച്, അവൻ ബില്ല് തന്നപ്പോഴാണ് ഞാൻ ഞെട്ടിയത്. ക്യാഷ് ഇല്ലല്ലോ ???? എന്ത് ചെയ്യും. എന്റെ പരിഭ്രമം കണ്ടിട്ടാകണം ഞാൻ താഴെ പറയാം എന്ന് പറഞ്ഞത്.

ഞാൻ ശരിയെന്നു പറഞ്ഞു പോകാൻ ഇറങ്ങുമ്പോൾ അവന്റെ കണ്ണുകൾ എന്റെ ഡ്രെസ്സിലാണ്. അപ്പോഴാണ് എനിക്കോർമ്മ വന്നത് ബാത്ത് ഡ്രെസ്സിലാണ് ഞാൻ എന്ന്. അവൻ ഒരു ചമ്മിയ ചിരിയും ചിരിച്ചു പോയി. അവൻ പോയതും ഞാൻ വന്നു ബെഡിലേക്കു നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിലാണ്. പക്ഷെ റൂമിൽ എല്ലാം വൃത്തിക്കെട്ട മണമാണ് നിൽക്കുന്നത്. ഞാൻ നേരെ ടിന്നിങ് ടേബിളിലേക്കു നടന്നു. അവൻ കൊണ്ട് വച്ച ഫുഡ് ഒരു പ്ലേറ്റിലേക്കു എടുത്തു കഴിച്ചു. അവിടെ ഇരുന്ന ഫ്രിഡ്‌ജിലെ വെള്ളമെടുത്തു കുടിച്ചു. സോഫയിൽ തന്നെ ഇരുന്നു, എപ്പോഴോ ഉറങ്ങി പോയി.

മൊബൈൽ ശബ്‍ദം ഉണ്ടാക്കുന്നത് കേട്ടിട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. അവന്റെ പോക്കറ്റിൽ നിന്നാണ്, അവനെ തിരിച്ചു കിടത്തി ഫോൺ വലിച്ചു എടുത്തപ്പോഴേക്കും കട്ടായി. പക്ഷേ വീണ്ടും കാൾ വന്നു. കാൾ എടുത്തതും മുട്ടൻ തെറി….!!!! അവന്റെ ഉമ്മയാണ്. ഞാൻ ഒന്നും മിണ്ടിയില്ല. അവനെ വിളിച്ചു നോക്കി, അവനു ഒരു ബോധവും ഇല്ല. ഉമ്മ ഒന്നും മിണ്ടാത്തത് കേട്ടിട്ട് ഞാൻ ആണോ ? എന്ന് ചോദിച്ചു. ഞാൻ അവൻ കുളിക്കുകയാണ് എന്ന് കള്ളം പറഞ്ഞു. അവന്റെ ഉമ്മ എന്നോട് സോറി പറഞ്ഞു, എന്റെ വീട്ടുക്കാർ അവിടെ വന്നു എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടാക്കി എന്ന് പറഞ്ഞു. അനിതയുടെ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാക്കി എനൊക്കെ ഉമ്മയുടെ വാക്കുകളിൽ എനിക്ക് മനസ്സിലായി. എന്തായാലും രണ്ടു ദിവസം കഴിയുന്നത് വരെ പുറത്തേക്കു പോകണ്ട എന്ന് പറഞ്ഞു. ഈ പ്രശ്നങ്ങൾ ഒന്ന് ഒതുങ്ങിട്ടു നാട്ടിലേക്ക് വന്നാൽ മതി എന്ന് പറഞ്ഞു. ഞാൻ അവൻ വന്നാൽ വിളിക്കാമെന്ന് പറഞ്ഞു ഫോൺ വച്ചു. എനിക്കറിയാമായിരുന്നു എന്റെ ഉപ്പയേക്കാൾ പ്രശ്നമാണ് ഉപ്പയുടെ ഇക്കമാർ. ഞാൻ ഫോൺ പിടിച്ചു സോഫയിൽ പോയിരുന്നു. ഉമ്മയെ വീട്ടിലെ നമ്പറിൽ വിളിച്ചു. ഉണ്ടായ കാര്യങ്ങൾ അറിയിക്കാമെന്ന് വച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025