Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ കുറെ കാമുകിമാരും

ഞാനും എന്റെ കുറെ കാമുകിമാരും

Njaanum Ente Kure Kaamukimaarum | Author : Mr. Romeo

 

ഹലോ കൂട്ടുകാരെ, എന്റെ പേര് റോമിയോ… ഇത് എന്റെ ശരിക്കുള്ള പേരല്ല.. ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം ഞാൻ എന്റെ ശരിക്കുള്ള പേര് വെക്കുന്നില്ല…. ഞാൻ ഇവിടെ പറയാൻ പോകുന്നത് എന്റെ ജീവിത കഥയാണ്…. ഇതിൽ വരുന്ന കഥ പാത്രങ്ങൾ എല്ലാം റിയൽ ആണ്… ഈ കഥ മുഴുവൻ കമ്പി അല്ലെങ്കിലും ഇതിൽ പ്രേമം, കാമം, കമ്പി എല്ലാം ഉണ്ട്…. അപ്പോൾ നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഓടെ ഞാൻ തുടങ്ങുന്നു…
ഞാൻ ജനിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. എന്റെ അച്ഛൻ കല്യാണം കഴിച്ചത് ഒരു അനാഥ പെണ്ണിനെ ആണ്. അതുകൊണ്ട് തന്നെ ഞാൻ എന്റെ അമ്മയുടെ കുടുംബക്കാർ ആരെയും കണ്ടിട്ടില്ല. ഞാൻ ജനിച്ചതും വളർന്നതും എല്ലാം എന്റെ അച്ഛന്റെ കുടുംബത്തിൽ ആയിരുന്നു. എനിക്ക് രണ്ടു വയസ് ഉള്ളപ്പോൾ എന്റെ അമ്മ മരിച്ചു. അച്ഛനെ രണ്ടാം വിവാഹം ചെയ്യാൻ എല്ലാരും പറഞ്ഞു. പക്ഷെ അച്ഛൻ എന്നെ ഓർത്തു വേറെ കല്യാണം കഴിച്ചില്ല. ഞാൻ വളർന്നത് എന്റെ കുടുംബ വീട്ടിൽ ആണ്. അതുകൊണ്ട് തന്നെ ഒരു കൂട്ടു കുടുംബത്തിൽ ആണ് ഞാൻ വളർന്നത്. കൂട്ടു കുടുംബം ആയതു കൊണ്ട് തന്നെ ചെറുപ്പത്തിൽ പലതരം സെക്സ് എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ ഇവിടെ വിവരിക്കാൻ പോകുന്നത് ഞാൻ ജോലിക്കു പോകാൻ തുടങ്ങിയതിനു ശേഷമുള്ള കാര്യങ്ങൾ ആണ്. 2011ൽ ഞാൻ എന്റെ B.A. കോഴ്സ് കഴിഞ്ഞപ്പോൾ തുടർന്ന് പഠിക്കാൻ വലിയ താല്പര്യം ഇല്ലായിരുന്നു. എന്തെങ്കിലും ജോലി കിട്ടുമോന്നു ശ്രമിച്ചു നോക്കി. അപ്പോഴാണ് എന്റെ ഒരു ഫ്രണ്ട് ഹൈദരാബാദിൽ ഒരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആയി ജോലി നോക്കുന്നാ കാര്യം ഞാൻ അറിഞ്ഞത്. ഞാൻ അവനെ വിളിച്ചു എനിക്കും എന്തെങ്കിലും ജോലി ശരിയാകാൻ പറ്റുമോന്നു ചോദിച്ചു. ഞാൻ B.A. ഇംഗ്ലീഷ് കഴിഞ്ഞത് കൊണ്ട്, അവന്റെ സ്കൂളിൽ തന്നെ എനിക്ക് ജോലി ശെരിയാകാം എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി. ഞാൻ ഉടനെ തന്നെ ഹൈദരാബാദിൽ പോകാൻ ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്തു. സെക്കന്റ്‌ ക്ലാസ്സിൽ ആണ് യാത്ര ചെയ്യാൻ തീരുമാനിച്ചത്, കാരണം A.C യിൽ യാത്ര ചെയ്താൽ മുഴുവൻ പ്രായമായ ആളുകൾ ആയിരിക്കും. സെക്കന്റ്‌ ക്ലാസ്സിൽ ആണെങ്കിൽ നല്ല കിടിലൻ ചരക്കുകൾ ഒക്കെ കാണും. അങ്ങനെ യാത്ര ചെയ്യേണ്ട ദിവസം വന്നെത്തി. ഞാൻ നല്ല കിടിലൻ ഡ്രെസ് ഒക്കെ ഇട്ടു ട്രിവാൻഡ്രം സെൻട്രൽ സ്റ്റേഷനിൽ നിന്ന് 7.15 ഉള്ള ശബരി എക്സ്പ്രസ്സ്‌ൽ കയറി സീറ്റ്‌ ഒക്കെ കണ്ടു പിടിച്ചു, ഇരുന്നു. യാത്ര തുടങ്ങുമ്പോൾ ട്രെയിനിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. കോട്ടയം ആയപ്പോൾ കുറെ അധികം നഴ്സിംഗ് കുട്ടികൾ കയറി. പിന്നെ ഹൈദരാബാദ് എത്തുന്നത് വരെ അവരെ നോക്കി വെള്ളമിറക്കി സമയം കളഞ്ഞു. പിറ്റേ ദിവസം ഉച്ചക്ക് 3 മണി ആയപ്പോൾ ഞാൻ ഹൈദരാബാദിൽ എത്തി. സ്റ്റേഷനിൽ നിന്ന് ഒരു ഓട്ടോ പിടിച്ചു മെഹന്ദിപട്ടണം ചെന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025