Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 6

“ആ എന്നോട് ഇത് മാത്രേ പറഞ്ഞിട്ടുള്ളൂ”.

“ഇത് ആർക്കണ്?”

പെട്ടന്ന് മനസ്സിൽ തോന്നിയത് പറഞ്ഞു “അനിയത്തിക്ക്”.

“എന്നാല് വിംഗ്സ് എടുത്തോ”

“ആള് ശരീര വലുപ്പം ഉണ്ടോ?”

“ഏകദേശം ചേച്ചിയുടെ അത്ര”.

“ഉം”

ആ മൂളലിൽ  എനിക്ക് തോന്നി അവർക്ക് മനസ്സിലായി ഇത് അനിയത്തിക്ക് അല്ല വേറേ ആർക്കോ ആണെന്ന്

“ഏതായാലും  ലാർജ് തരാം, വലിയ പാക്കേറ്റ് വേണോ അതോ ചെറുതോ?”

“വലുത് തന്നെ”

അവർ അത് കടലാസ്സില് പൊതിഞ്ഞു തന്നു.

“ഇനി വരുമ്പോൾ കാര്യങ്ങള് എല്ലാം കൃത്യമായി ചോദിച്ചു മനസ്സിലാക്കിയിട്ട് വരണം കൺഫ്യൂഷൻ ഒഴിവാക്കലോ.”  ആള് എന്നെ ഒന്ന് ആക്കി

“ചേച്ചി ചേച്ചിക്ക് പറ്റിയത് തന്നെ അല്ലേ തന്നത് അപ്പോ ഇത് പാകം ആയിരിക്കും” അങ്ങോട്ടും ഒന്ന് കൊട്ടി

അങ്ങിനെ അതും വാങ്ങി ബാഗില് വെച്ചു പുറത്തിറങ്ങിയപ്പോൾ നല്ല പഫസന്റെ മണം. തൊട്ടടുത്ത് തന്നെ ഒരു ബേക്കറി ഉണ്ട് അവിടുന്ന് തന്നെ ഉണ്ടാകുന്നത് ആണ്. ഞാൻ ചൂടോടെ 5 പഫ്ഫ്സും വാങ്ങി റോഡിൽ വന്നു.  അതിലെ വന്ന ഒരു ബൈക്ക്ന് ലിഫ്റ്റ് അടിച്ചു വീട്ടിലെത്തി. .

അമ്മ അപ്പോൾ അവിടെ ഉണ്ടായിരുന്നു കേറിയപ്പോള് തന്നെ അമ്മ ചോദിച്ചു “നീ വാങ്ങിനോ”.

“വാങ്ങി പക്ഷേ ഇത് കുറേ തരം ഉണ്ട് പോലും ഞാൻ അവിടുന്ന് തന്നത് വാങ്ങിയിട്ട് വന്നു”.

“അത് ഞാൻ പറയാൻ മറന്നു പോയി” ചെറിയമ്മ അമ്മയെ നോക്കി പറഞ്ഞു.

“എനിക്ക് നീ അവനോട് വാങ്ങാൻ പറയില്ല എന്നായിരുന്നു സംശയം. ഞാൻ രാവിലെ ചോദിച്ചു അപ്പോൾ നീ പറഞ്ഞുന്നു പറഞ്ഞു”.

ആ സമയം കൊണ്ട് ചെറിയമ്മ ബാഗിൽ നിന്ന് എടുത്തു എന്നിട്ട് പറഞ്ഞു “കറക്റ്റ് സാധനം തന്നെ ആണ് വാങ്ങിയത്”.

അമ്മ വേഗം തന്നെ പോയി.

ചെറിയമ്മ ഇന്ന് ഫുൾ ഓൺ ആണ് ക്ഷീണം ഒന്നും ഇല്ല. പക്ഷേ വിളക്ക് ഇന്നും ഞാൻ തന്നെ കത്തിച്ചു.

പീരിയഡ്നെ പറ്റി കുറേയേറെ അറിയാനും പഠിക്കാനും ഉണ്ട്.

മെല്ലെ പിള്ളേരോട് ചോദിക്കാം.

പിന്നെയുള്ള ദിവസങ്ങളിൽ ഞാൻ ആൺപിള്ളേരോട് ഒപ്പം ആയിരുന്നു. ഇടക്ക് ഒക്കെ അവരുടെ ഒപ്പം പോയില്ലെങ്കില് പിന്നെ പണി കിട്ടും ഒരു ബാലനസിൽ കൊണ്ട് പോകാൻ നോക്കാറുണ്ട്. ക്ലാസ് കട്ട് ചെയ്തു അവരുടെ ഒപ്പം ഒരു സിനിമക്ക്ക്കെ  പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025