Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 7

ചായ കുടിച്ചു അമ്മ അടുക്കളയിൽ പോയപ്പോൾ ഞാൻ വേഗം തന്നെ തുണി മാറ്റി വരാന്തയിൽ ഇരുന്നു ഒരു 10 മിനുട്ട് കഴിയുമ്പോഴേക്കും കാർ ഗെയ്റ്റ്ൽ വന്നു ഞാൻ കാണാത്ത പോലെ പത്രവും വായിച്ചിരുന്നു. ഡ്രൈവർ തന്നെ ഗെയ്റ്റ് തുറന്നു അകത്തു വന്നു. 

അമ്മേ വണ്ടി വന്നു. ഞാൻ പുറത്തു നിന്ന് വിളിച്ചു കൂവി. അമ്മുവേചി 2 ബാഗും ആയി വന്നു അത് ഡ്രൈവർ എടുത്തു ഡിക്കിയിൽ വച്ചു. പിന്നാലെ എന്റെ സുന്ദരി ചെറിയമ്മ അതിനു പിന്നാലെ അമ്മയും മോനും, അമ്മു ചേച്ചിയും. അമ്മുവേചിയുടെ 2 ബാഗും കൂടി വെച്ചു ഡിക്കി പൂട്ടി. അമ്മ മോനെ ചെറിയമ്മക്ക് കൊടുത്തു വാതില് പൂട്ടി താക്കോല് എടുത്തു. 

പെണ്ണുങ്ങൾ എല്ലാവരും കാറിൽ പിന്നിൽ കയറി ഞാൻ മുമ്പിലും കയറി. അമ്മയെ വീടിനടുത്ത് ഇറക്കി കൊടുത്തു. 

 

ഡ്രൈവർ ലേശം വയസ്സ് ഉള്ള ആളാണ് എനിക്ക് നേരിട്ട് പരിചയമില്ല അത് കൊണ്ട് സംസാരം കുറച്ചു കുറവായിരുന്നു. അച്ഛന്റെ ഒപ്പം ചെറിയ ക്ലാസ്സിൽ പഠിച്ച ആള് ആണ് പോലും. അങ്ങിനെ നമ്മൾ ഉച്ച ആവുമ്പോഴേക്കും ചെറിയമ്മയുടെ വീട്ടിലെത്തി. ചെറിയമ്മയുടെ ചേട്ടനും ഭാര്യയും കുട്ടിയും ഒക്കെ വന്നിരുന്നു. എല്ലാവരും എന്നെയും മോനെയും കൂടി ഭയങ്കര സ്വീകരണം ആയിരുന്നു. ഉച്ച ഭക്ഷണം കഴിച്ചു.

അമ്മുവേചി അവരുടെ വീട്ടിൽ ആയിരുന്നു വൈകുന്നേരം അമ്മുവേചിയുടെ അമ്മയും എല്ലാം ഇവരുടെ വീട്ടിൽ വന്നു കുറേ വർത്തമാനം പറഞ്ഞു.  രാത്രി ചെറിയമ്മയുടെ ചേട്ടനും ഭാര്യയും കുട്ടിയും പോയി. എനിക്ക് ചെറിയമ്മയുടെ ചേട്ടൻ പണ്ട് ഉപയോഗിച്ച മുറിയായിരുന്നു തന്നത്. 

ആ വീടും വീട്ടുകാരും എനിക്ക് പരിചിതമായത് കൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല. പക്ഷേ രാവിലെ വേഗം ഒറ്റയ്ക്ക് തന്നെ എഴുന്നേറ്റു. അവിടെ പത്രം കിട്ടാൻ വൈകും. അത് കൊണ്ട് കാലി ചായയും കുടിച്ചു അവിടെ ഒക്കെ ഇറങ്ങി നടന്നു. 

നല്ല സ്ഥലം ആണ്. ഇപ്പോൾ 6:30 ആയെ ഉള്ളൂ ചെറിയമ്മയുടെ അച്ഛനും നമ്മുടെ അച്ഛനെ പോലെ കാർഷിക വിദഗ്ധൻ ആണ് ആള് രാവിലെ ചായിപ്പിലേക്ക് ഇറങ്ങുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ഇപ്പറത്തെ സൈഡിലേക്ക് നീങ്ങി. 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025