Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ രതി 3

തറവാട്ടിൽ, എന്റെ ചെറുപ്പം മുതൽക്കേ പണിക്കു വരുന്നവരാണ് കുമാരേട്ടനും ഭാര്യ രമണിച്ചേച്ചിയും…
സ്നേഹമുള്ളവരാണ്… പ്രായം കുറച്ചായെങ്കിലും, ഇപ്പോഴും എന്നും രാവിലെ വന്നാൽ രാത്രി ആകും വരെ അവർ വീട്ടിൽ തന്നെ കാണും…

അവരുടെ രണ്ടു പെൺമക്കളെയും അത്യാവശ്യം നല്ല ബന്ധങ്ങൾ ഒത്തു വന്നപ്പോൾ പപ്പാ തന്നെയാണ് വേണ്ടതൊക്കെ കൊടുത്ത് കെട്ടിച്ചയച്ചത്..
ഞങ്ങളുടെ പറമ്പിന്റെ വടക്കു കിഴക്കേ മൂലയ്ക്ക് ഇരുപത് സെന്റ് സ്ഥലം അവരുടെ പേർക്ക് തിരിച്ചിട്ട് അതിൽ ചെറുതല്ലാത്ത ഒരു ഓടുവീടും പണിതു കൊടുത്തിട്ടുണ്ട്..

പപ്പയെയും മമ്മയെയും കഴിഞ്ഞേ ഈ ലോകത്ത് ഈശ്വരന്മാർ പോലും ഉള്ളുവെന്ന്, അതുകൊണ്ടു തന്നെ എന്റെ കുഞ്ഞിലേ മുതൽക്കേ രമണിച്ചേച്ചിയുടെ വായിൽ നിന്നുവരുന്ന സ്ഥിരം പല്ലവിയായിരുന്നു…

“………മമ്മാ.. അഞ്ചരക്ക് വിളിക്കണേ..
ആറേകാലിനെങ്കിലും ഇറങ്ങിയില്ലെങ്കിൽ ചിലപ്പോ ട്രാഫിക്ക് കൂടുതലാണേൽ നേരം വൈകും… “

കിച്ചണിൽ നിന്നിറങ്ങി പപ്പയുടെ തലയ്ക്കിട്ടൊന്ന് കിഴുക്കി, നടുത്തളത്തിലേക്ക് കടക്കാൻ നേരം പപ്പാ പാത്രത്തിലിരുന്ന പപ്പടമെടുത്ത് എന്റെ നേർക്കെറിഞ്ഞു..
“………ഈ തലതിരിഞ്ഞോളെ ഞാനിന്ന് പപ്പടമെറിഞ്ഞു കൊല്ലും… “

കസേര നിരങ്ങുന്ന ഒച്ച കേട്ടതും, നടുത്തളത്തിലെ കട്ടിള ചാടിക്കടന്ന്, ഞാനവരുടെ ബെഡ്റൂമിൽ ആൾറെഡി സ്ഥാനം പിടിച്ചിരുന്ന പിള്ളേഴ്സിന്റെ അടുത്തേക്കോടി…

കിടക്കയിൽ മലർന്നു കിടന്ന്, ബെഡ്റൂമിന്റെ വാളിൽ തൂങ്ങുന്ന വലിയ ടെലിവിഷൻ സ്ക്രീനിൽ, ചാടി ചവിട്ടിക്കൊണ്ടിരുന്ന കുങ്ഫു പാണ്ഡയെ നോക്കി, ചിങ്കന്റെ മടിയിൽ കാല് കയറ്റി വെച്ച് കിടപ്പായിരുന്നു ഇളയവൻ..

“………ഡാ… മമ്മി കിടക്കാൻ പോവാ…
നാളെ രാവിലെ ഞാൻ നേരത്തെ പോവും ട്ടാ… ”
ബെഡിലേക്കിരുന്ന് പുങ്കന്റെ നെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ അവൻ കൈ ഉയർത്തി റ്റാ റ്റാ കാണിച്ചു…

“………അമ്പട സാമീ… നീ റ്റാ റ്റാ കാണിക്കുന്നോ..
അങ്ങനിപ്പോ നീ ടി വി കാണണ്ട..”
അവന്റെ മുന്നിലേക്ക് കയറിയിരുന്നപ്പോൾ, ചാടി എഴുനേറ്റ് എന്റെ തോളിൽ പിടിച്ച് ബെഡിലേക്കമര്ത്തി അവൻ കൊഞ്ചി…

“………മാറ് മമ്മീ… പ്ലീശ്… പ്ലീശ്…
ഞാൻ റ്റാറ്റാ കാണിച്ചതല്ല ന്നെ… പോവല്ലേ പോവല്ലേ ന്നു പറഞ്ഞതാ…”
കൈകൊണ്ട് എന്നെ പിടിച്ച് ബെഡിലേക്കമര്ത്തി അവനെന്റെ വയറ്റിൽ കയറിയിരുന്നു…

“………എണീക്കടാ പടക്കം ബഷീറേ..
അല്ലെങ്കി ഇപ്പൊ നിന്റെ മുഖത്തോട്ട് ശർദ്ദിക്കും ഞാൻ…
ഗ്വാ!!!….”
ശബ്ദമുണ്ടാക്കിയതും അവൻ ചാടിയിറങ്ങി…
ചിങ്കൻ അപ്പോഴും ടാബ്ലെറ്റിൽ തല കമിഴ്ത്തിയിരിക്കുകയായിരുന്നു…

“………ഡാ.. നിന്നോടും കൂടാ പറഞ്ഞെ…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025