“ശ്ശോ….. ഇക്ക ദുബായീന്നു വന്നിട്ടിപ്പൊ ഒരാഴ്ചയായി… എന്നിട്ട് ഇത് വരെ ഇക്കാനെ ഒന്ന് ഫ്രീ ആയി കിട്ടീട്ടില്ല… ആറ്റു നോറ്റ് എന്റെ ഇക്കാടെ കൂടെ ഒന്ന് കറങ്ങാൻ കിട്ടുന്ന ചാൻസാണ്….. അപ്പോഴാണ് ഈ നശിച്ച ഫാമിലി ഗെറ്റ് ടുഗെദർ…. അത് കാൻസൽ ചെയ്യാൻ പറ്റില്ലേ.” ഷഹന ഇരുന്ന് ചിണുങ്ങി.kambikuttan.net
“പിണങ്ങല്ലേ മുത്തേ. ഇതിന്റെ സ്പോൺസറേ ഞാനാ… അപ്പൊ നമുക്ക് വിട്ടു നിൽക്കാൻ പറ്റുമോ”
“എവിടെയാ ഇക്കാ പ്രോഗ്രാം….?”
“അത്…. നെടുമ്പാശ്ശേരിയിൽ എയർപോർട്ടിന്റെയടുത്ത് സിയാലിന്റെ തന്നെ ഒരു കൺവെൻഷൻ സെന്ററില്ലേ…. അവിടെ…! തന്നെയല്ല ഈ പരിപാടികൾ വൈകിട്ടേ തുടങ്ങൂ. കൂടിപ്പോയാൽ രാത്രി എട്ടുമണി വരെ. ഇക്കാടെ മോൾ അത് വരെ ഒന്ന് വെയിറ്റ് ചെയൂന്നേ. കറങ്ങാൻ ഇനിയങ്ങോട്ട് നമുക്ക് ഇഷ്ടം പോലെ സമയമില്ലേ….”. ഞാൻ അവളുടെ കവിളത്ത് വത്സല്യപൂർവം തലോടി.
അത് കേട്ട് കാറിന്റെ ഇടതു വശത്തിരുന്ന അവൾ എത്തി വലിഞ്ഞ് എന്റെ കഴുത്തിൽ കെട്ടിപിടിച്ച് ഉമ്മ വച്ചു. പക്ഷെ അവളുടെ കൈ സ്റ്റിയറിങ്ങിൽ തട്ടി വണ്ടി അല്പമൊന്ന് പാളി. ഞങ്ങൾക്കെതിരെ വന്ന ഒരു ബൈക്ക്കാരൻ അത് കണ്ട് ഒന്ന് പേടിച്ച പോലെ.
“ദേ പെണ്ണേ…. വണ്ടിയോടിക്കുമ്പോ കൺട്രോള് കളയല്ലേട്ടാ…. അവസാനം രണ്ടു പേർക്കും കൂടി വല്ല ആശൂത്രീലും പോയി കിടക്കാം”
അവൾ പൊട്ടിച്ചിരിച്ചു.
ഞങ്ങൾ ഇതിനകം അതിവേഗം മൂത്തകുന്നം ജങ്ഷൻ എത്തിയിരുന്നു. അവിടെ നിന്ന് ഇടപ്പള്ളിയ്ക്ക് ഇരുപത്തഞ്ച് കിലോമീറ്ററുണ്ട്. തിങ്കളാഴ്ച ആയതു കാരണം ഹൈവേയിൽ അധികം വണ്ടിയൊന്നും ഇല്ലായിരുന്നു. അര മണിക്കൂർ കൊണ്ട് ഞങ്ങൾ വീടെത്തി. വണ്ടി പോർച്ചിലിട്ട് ഞാനും ഷഹനയും വീടിനകത്തേക്ക് കയറി.
******
