അതു കേട്ടവൾ വീണ്ടും ചിരിക്കാൻ തുടങ്ങി. ഞാൻ വീണ്ടും വണ്ടിയെടുത്തു.
ഉണ്ണി പറഞ്ഞ റോഡിലൂടെ ചെന്ന് കൃത്യം ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ കണ്ടു വീണയുടെ വീട്. മതിലിൽ വലുതായി ഇല്ലത്തിന്റെ പേരു കൊത്തിവച്ചിരുന്നു….. നരിയ്ക്കശ്ശേരിയില്ലം… സാമാന്യം വലിയ വീട് തന്നെ. ഗൃഹാതുരത്വം തുളുമ്പുന്ന പഴയൊരു തറവാട്.
വീടിനു ഗെയ്റ്റൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാൻ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തി. ഷഹനയെ വീണയുടെ അടുത്തിരുത്തി വണ്ടിയിൽ നിന്നിറങ്ങിച്ചെന്ന് വീടിന്റെ കോളിംഗ് ബില്ലിൽ വിരലമർത്തി ഞാൻ. അൽപസമയം കഴിഞ്ഞ് വീടിനകത്തെ ബൾബുകളെല്ലാം തെളിയാൻ തുടങ്ങി. ഉടനെ വീണയുടെ അച്ഛനും അമ്മയും എന്ന് തോന്നിയ്ക്കുന്ന രണ്ടു പേർ വാതിൽ തുറന്നു. ഞാൻ അവരോട് മയത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കി.
അപ്പോഴേക്കും വീണ ഉണർന്നിരുന്നുകമ്പി കുട്ടന്‍ഡോട്ട് നെറ്റ്ഞാനും ഷഹനയും വീണയെ കൈ പിടിച്ചു നടത്തി അച്ഛനമ്മമാരുടെ അടുത്താക്കി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർ മൂന്നു പേരും കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ഞാനും ഷഹനയും എന്തു ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി. അവർ മതിയാവോളം കരയട്ടെ. അങ്ങനെയെങ്കിലും മനസ്സിലെ വിഷമങ്ങൾ ശമിക്കട്ടെ.
“എന്തിനാ മോളേ നീയീ കടുംകൈയ് ചെയ്തത്. എന്തുണ്ടെങ്കിലും നിനക്കീ ഞങ്ങളോട് പറയാർന്നില്യേ”. അവളെ അകത്തേക്ക് കൈപിടിച്ച് നടത്തുന്നതിനിടെ അമ്മ പറഞ്ഞു.
“ജയേട്ടന്റെ വീട്ടുകാര്…. അങ്ങനെയൊക്കെ പറഞ്ഞപ്പോ… യ്ക്ക് മറിച്ചൊന്നും ചെയ്യാൻ തോന്നീല്യ”. വീണ അമ്മയുടെ മാറിൽ കിടന്ന് തേങ്ങിക്കരഞ്ഞു.
“ജയചന്ദ്രൻ ഇന്നവിടുണ്ടാർന്നില്യേ. ഇനി അവനും ഇതിനു കൂട്ടു നിന്നൂന്നാണോ?”.
“ഇല്യച്ഛാ ജയേട്ടൻ ബാംഗ്ലൂർക്ക് ഇന്നലെ പോയതാ… ഏട്ടനെന്നെ ജീവനാ.. അവിടുത്തെ അമ്മയ്ക്കാ എന്നെ ഇഷ്ടല്ലാത്തെ… ഞങ്ങൾക്ക് കുഞ്ഞുണ്ടാവാത്തതിന് കുറ്റം പറയുന്നതു പോട്ടെ… ഏട്ടന്റെ ബിസിനസ് നഷ്ടത്തിലായത് എന്നെ കല്യാണം കഴിച്ചതീ പിന്നെയാണെന്നു പറഞ്ഞപ്പോഴാ ഞാൻ………..”. അവൾ വീണ്ടും വിങ്ങിപ്പൊട്ടി.
ഷഹന എന്നെ നോക്കി നമുക്ക് പോകാം എന്ന് ആംഗ്യം കാണിച്ചു. ഞാനൽപം ശബ്ദമുയർത്തി ഒന്നു മുരടനക്കി. പിന്നെ അവരോട് പറഞ്ഞു.
“നിങ്ങളിങ്ങനെ കരഞ്ഞോണ്ട് നിന്നാ മതിയോ. ആ കുട്ടിയെ കൊണ്ട് കിടത്തൂ. പിന്നെ ഇനി നിന്നാ വിടെത്തുമ്പോ ഒരുപാട് വൈകും.. എന്നാ ഞങ്ങളിറങ്ങട്ടെ”.kambikuttan.net
അതുകേട്ട് വീണയുടെ അച്ഛൻ എന്നോട് പറഞ്ഞു.
“ന്റെ കുട്ടിയെ ഇങ്ങനൊരു അബദ്ധത്തീന്ന് രക്ഷിച്ചതിനു ഒരു പാട് നന്ദിയുണ്ട് സാറേ… അല്ലാ… പറയുന്നതിൽ ഒന്നും തോന്നരുത്….
