അതുകൊണ്ട് കോളേജിലെ കുറച്ചു പിള്ളേർക്കിടയിൽ ഞാൻ പിന്നീട് ചെറിയ ഒരു താരമായി വളർന്നു വരുകയായിരുന്നു… അങ്ങനെ ഞാൻ വളർന്നു വന്നപ്പോൾ സ്വപ്ന പലപ്പോഴും എന്നെ കാണാൻ ശ്രമിച്ചെങ്കിലും ഞാൻ അവളിൽ നിന്നു ഒഴിഞ്ഞു മാറി വേറെ പെൺകുട്ടികളുമായി ചങ്ങാത്തം കൂടി ….. എനിക്കെന്തോ അവളുടെ മനസ്സു വേദനിപ്പിക്കാൻ അപ്പോൾ ഒരു പ്രത്യേക സുഖം തോന്നിയിരുന്നു …. ദിവസങ്ങൾ ഇങ്ങനെ പോയികൊണ്ടിരുന്നു….. കോളേജിലും വീട്ടിലും ഞാൻ അത്യാവശ്യം തിരക്കുകളിൽ ആയി തുടങ്ങി…. വീട്ടിൽ പലപ്പോഴും ഞാൻ രാത്രി ഒമ്പത് മണി ആകും എത്തുമ്പോൾ…… എത്തിയാൽ ഉടൻ പഠിക്കാനുള്ളത് പഠിച്ചു ഉറങ്ങും….. ആ ഉറക്കം ഞാൻ നന്നായി ആസ്വദിക്കാൻ തുടങ്ങി…. കാരണം ഒന്നുറങ്ങിയാൽ ഞാൻ പിന്നേ നേരം പുലരുംപോലെ അറിയുന്നുണ്ടായിരുന്നുള്ളൂ….. തങ്കമണി ചേച്ചിയെ പോലും ഞാൻ കണ്ടിട്ടു ഒരുപാട് നാളായി….. എങ്കിലും എന്റെ മനസ്സിനെന്തോ ഒരു സുഖം കിട്ടിയിരുന്നു അപ്പോൾ…… അതുകൊണ്ട് എല്ലാത്തിനും ഞാൻ എന്റെ റൂമിലെ മേശമേൽ ഇരിക്കുന്ന കൃഷ്ണരൂപത്തോട് നന്ദി പറയുകയും ചെയ്തു…..
ഒരു ടൂർണമെന്റ് പങ്കെടുക്കാനായി ഞാൻ കോളേജിൽ കഠിനമായ പ്രാക്റ്റീസിൽ ആണിപ്പോൾ. … പൊരിവെയിലത്ത് ഞങ്ങളുടെ കോളേജ് ടീം കളിച്ചു പഠിക്കുന്നു…. വെയിലത്തു ഓരോ കളിക്കാരന്റെയും ശരീരം എത്രത്തോളം പ്രതിരോധ ശേഷി നേടുന്നുണ്ടെന്ന് അളക്കാൻ വേണ്ടി കോച്ച് ഞങ്ങളെ മനഃപൂർവം പൊരിവെയിലത്തു കളിച്ചു ശീലിപ്പിക്കുകയായിരുന്നു….. ആദ്യമാധ്യമത് ഞങ്ങൾ കോളേജ് ടീമിന് ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നെ പിന്നെ അത് ഞങ്ങൾഅതുമായി പൊരുത്തപെട്ടു ആ വെയിലത്ത് കളിച്ചു ശീലിച്ചു …. അങ്ങനെ ഒരു ദിവസം ഞാൻ കളി കഴിഞ്ഞു ക്ഷീണിച്ചവശനായി ആ ഗ്രൗണ്ടിന്റെ പുൽക്കൊ ടികളിൽ തല വെച്ചു ഒന്ന് മയങ്ങാൻ ഒരുങ്ങിയപ്പോൾ,,,,,അന്ന് ഈ ഗ്രൗണ്ടിലൂടെ നടന്നു നീങ്ങി കണ്ടതായ ആ പാറകൂട്ടം ആ സ്ഥലം ഒന്ന് കൂടി കാണാൻ എന്റെ മനസ്സു മോഹിച്ചു…. ഈ കോളേജിലെ വളരെ കുറച്ചു പിള്ളേർക്കെ അങ്ങനെ ഒരു സ്ഥലം അറിവുള്ളൂ എന്നെനിക്ക് മനസിലായി…. അധികമാരും അങ്ങനെ ഒരു സ്ഥലത്തിനെ കുറിച്ച് പറഞ്ഞു കേട്ടതായി അറിവില്ല …. ചിലപ്പോൾ പേടി കൊണ്ടു പലരും അങ്ങോട്ട് പോകാൻ മടിച്ചിട്ടാവും ആ സ്ഥലത്തെ കുറിച്ച് പറയാത്തെതെന്ന് കരുതി ഞാൻ…… മനസ്സിന്റെ വെമ്പൽ മൂലം ഞാൻ ആ സ്ഥലം ഒന്ന് പോയി നോക്കാൻ വീണ്ടും തീരുമാനിച്ചു…. ഗ്രൗണ്ടിൽ കിടക്കുന്നഒരു കുപ്പി വെള്ളം എടുത്ത് കയ്യിൽ പിടിച്ചുകൊണ്ട്,,,,,,, കളിച്ചു കൊണ്ടിരുന്ന ആ ടീഷർട്ടും ട്രൗസറും അണിഞ്ഞു ഞാൻ ഗ്രൗണ്ടിൽ നിന്നു എണീറ്റു ആ പാറകൂട്ടം ലക്ഷ്യമാക്കി നീങ്ങി….. പോയികൊണ്ടിരിക്കുന്ന വേളയിൽ ആ ഭാഗത്തെ മരങ്ങളിൽ പലതരത്തിലുള്ള പക്ഷികളുടെ കളകളാരവങ്ങൾ മുഴങ്ങി കൊണ്ടിരുന്നു…. ഏതൊക്കെയോ പക്ഷികൾ എന്റെ തലയ്ക്കു മുകളിലൂടെ ഒരു മരത്തിൽ നിന്നു വേറൊരു മരത്തിലേക്ക് പറക്കുന്നതായി തോന്നി എനിക്കപ്പോൾ ….. ഇപ്പോൾ ഞാൻ വെള്ളം ഒഴുകിയൊലിക്കുന്ന ശബ്ദം കേട്ടു…..അത് ആ അരുവി ഒഴുകുന്നതാണെന്നു ഉറപ്പിച്ചു ഞാൻ…..
