Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 3

അനുവിന്റെ കൂട്ടുകാരികളായ സൗമ്യയും കൃഷ്ണയും കൂടി നിർബന്ധിച്ച് എടുത്തതായിരുന്നു അന്നെടുത്ത പിക്ചേഴ്സ്. അന്ന് ഒരു മജന്ത നിറത്തിലുള്ള വെഡിംഗ് സാരിയുടുത്ത് അതിനു മാച്ചിംഗ് ആയിട്ടുള്ള ബ്ലൗസ്സും ഉടുത്ത് ആയിരുന്നു അന്ന് അനു വന്നത്.
ഞാൻ ഒരു ചുവന്ന ഷർട്ടും വെള്ള കസവ് മുണ്ടും ആണ് അന്നുടുത്തത്.
അന്ന് ഞങ്ങളെ രണ്ടു പേരേയും ചേർത്ത് നിർത്തി അവർ ഒരുപാട് പിക്ചർ ഫോണിൽ എടുത്തിരുന്നല്ലോ?
അതിൽ മാലയും ബൊക്കയും പിടിച്ച് എന്റെ നെഞ്ചിൽ അനു ചാരി നിൽക്കുന്ന ഒരു പിക്ചർ ഉണ്ടായിരുന്നു. അതാണ് കക്ഷി എന്നെ കാണിച്ചു തന്നിട്ട് ചോദിച്ചത്.

എന്റെ കഴിക്കൽ കഴിഞ്ഞപ്പോ ഞാൻ ആ പാത്രവും കവറുകളും കോട്ടെജിന്റെ പുറത്തുള്ള വേയ്സ്റ്റ് ബിന്നിൽ കൊണ്ട് ചെന്നിട്ടിട്ട് അകത്തേയ്ക്ക് തിരിച്ചു കയറി കോട്ടെജിന്റെ ഹാളിലുള്ള വാഷ്ബേസിനിൽ പോയി കൈയ്യും മുഖവുമൊക്കെ കഴുകി ബെഡിൽ വന്ന് അനുവിന്റെ അടുത്ത് പോയി ഇരുന്നു. ഞാൻ ചെന്നിരുന്ന പാടെ പെണ്ണ് എന്റെ തോളിൽ തല ചേർത്ത് വച്ച് ഇരുന്നിട്ട് അവളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ മാറ്റിയത് കാണിച്ചു തന്നു. പിന്നെ എന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ യൂസർ നെയിം ഉം പാസ്‌വേർഡും കക്ഷി ചോദിച്ചു വാങ്ങിയിട്ട് എന്റെ പ്രൊഫൈൽ പിക്ചറും അവൾ ഇട്ട അതേ പിക്ചർ തന്നെ ആക്കി.

കുറേ നേരം ആയിട്ട് കക്ഷി എന്റെ തോളിൽ ചാരി ഇരുന്ന് ഫോണിൽ എന്തൊക്കെയോ നോക്കുന്നുണ്ട്.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ പെണ്ണ് എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് എന്റെ കോളറിൽ പിടിച്ച് വലിച്ചിട്ട് പറയുകയാണ്
“ആദി എനിയ്ക്ക് ഫോണും ഒരു സിം കാർഡും എടുത്ത് തരണം വർക്ക് ചെയ്ത് തുടങ്ങുമ്പോൾ ഫോണില്ലാതെ പറ്റില്ല. പിന്നെ എനിയ്ക്ക് എന്റെ ആദി കുട്ടനേം വിളിക്കാനുള്ളതല്ലേ?

പെട്ടെന്ന് അവൾ കോളറിൽ പിടിച്ച് വലിച്ചപ്പോൾ എനിയ്ക്ക് ദേഷ്യം വന്നതാണെങ്കിലും വീട്ടിൽ വച്ച് ടീവി കണ്ട് കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് മുഖം കറുപ്പിച്ച് പറഞ്ഞപ്പോഴെയ്ക്കും പെണ്ണ് കണ്ണ് നിറച്ച് ഇരുന്ന സീൻ ഒക്കെ ഓർത്തപ്പോഴും പിന്നെ ഇപ്പോ പിരീയഡ്സിന്റ വേദനയിലാണ് കക്ഷി എന്ന കാര്യമൊക്കെ ഓർത്തപ്പോൾ പാവം തോന്നിയിട്ട് വന്ന ദേഷ്യം ഞാൻ കടിച്ചമർത്തി, ചിരിച്ചു കൊണ്ട്
പെണ്ണിന്റെ രണ്ട് കൈയ്യും ചേർത്ത് പിടിച്ചിട്ട് പറഞ്ഞു. “ഇതാ ഞാൻ പറഞ്ഞെ നീ എന്നെക്കാളും 5 വയസ്സിനു മൂത്തതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലാന്ന്”

” അല്ലേലും കാണുന്നോരൊക്കെ വിചാരിച്ചിക്കുക ആദി കുട്ടനാണ് എന്നെക്കാൾ പ്രായകൂടുതലാണെന്നാ” പെണ്ണ് അൽപം ഗമയിൽ പറഞ്ഞു.

“5 വയസ്സിന്റെ കുറവ് മാത്രമല്ല ബോധത്തിന്റെ കാര്യത്തിൽ നിനക്ക് ഒരു 50 രൂപയുടെ കുറവും ഉണ്ട്” ഞാൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
അതോടെ ദേഷ്യം വന്ന അനു അവളുടെ സ്ഥിരം കലാപരിപാടിയായ എന്റെ കൈയ്യിൽ പിച്ചുന്നത് തുടങ്ങി.
അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ പറഞ്ഞു:

“എന്റെ അനുകുട്ടി ചില സമയത്തെ നിന്റെ പെരുമാറ്റം കണ്ടാൽ എനിക്കങ്ങനെ തോന്നി പോവാറുണ്ട്. ചില സമയം നീ തനി ഒരു പൊട്ടി പെണ്ണായി മാറുന്നുണ്ട്”

“എനിക്കിങ്ങനെ കുറുമ്പ് കാണിക്കാൻ നീയല്ലാതെ വേറെ ആരാ ഉള്ളത്?” പെണ്ണ് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞു.

അവളുടെ ശബ്ദത്തിലെ പതർച്ച മനസ്സിലാക്കിയ ഞാൻ അവളെ പതിയെ ചേർത്ത് പിടിച്ചിട്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.

“നിന്റെ ഈ കൊഞ്ചലും കുറുമ്പുമൊക്കെ എനിയ്ക്കും ഇഷ്ടമാ നീ ഇഷ്ടമുള്ളതൊക്കെ ചെയ്തോ മുത്തെ നിനക്ക് ഫുൾ സപ്പോർട്ട് ആയിട്ട് ഞാനില്ലെ?”

ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണിന്റ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025