Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 3

അങ്ങനെ ബാഗ് എടുത്ത് ഭദ്രമായി റൂമിനകത്തെ ഷെൽഫിൽ എടുത്തു വച്ച ശേഷം ഞാൻ കട്ടലിലേയ്ക്ക് വലിഞ്ഞ് കയറി എന്റെ ഫോണിൽ ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് നോക്കാൻ തുടങ്ങി.
എന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് മാറ്റിയതിന്റെ പേരിലുള്ള ഒരുപാട് നോട്ടിഫിക്കേഷനുകൾ വന്ന് കിടപ്പുണ്ട്. ഞാൻ അത് ഓരോന്നായി നോക്കിയപ്പോൾ ഒരുപാട് ഫേസ് ബുക്ക് ഫ്രണ്ട്സ് “കൺഗ്രാറ്റ്സ്” “ഹാപ്പി മ്യാരീഡ് ലൈഫ്” എന്നൊക്കെ പറഞ്ഞ് കമന്റ് ഇട്ടിട്ടുണ്ട്. കോളെജിലും സ്ക്കൂളിലും പഠിച്ച വേറെ ഫ്രണ്ട്സ് “കല്യാണം വിളിച്ചില്ലാട്ടോ” എന്നൊക്കെ പറഞ്ഞുള്ള പരിഭവ കമന്റുകളും ഇട്ടിട്ടുണ്ട്.

“പിന്നെ ഞങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ടെന്ന്” പറഞ്ഞുള്ള വേറെ കമന്റുകളും കണ്ടു. എല്ലാവർക്കും റിപ്ലെയും കൊടുത്തു കൊണ്ട് ഞാൻ ഫോൺ ബെഡിലേയ്ക്കിട്ടു.

അനു ആണെങ്കിൽ കുളിയും മറ്റു പരിപാടികളും കഴിഞ്ഞു വരാന്ന് പറഞ്ഞ് ബാത്ത് റൂമിൽ കേറിയിട്ട് ഇപ്പോ ഏകദേശം ഒരു മണിക്കൂർ ആകാറായിട്ടുണ്ട്.

” അനു ഡീ കഴിഞ്ഞില്ലേ?” ഞാൻ കട്ടിലിൽ ഇരുന്നു വിളിച്ചു ചോദിച്ചു.
പക്ഷേ പെണ്ണിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടിയില്ല. ഞാൻ വീണ്ടും വിളിച്ചു നോക്കി എന്നിട്ടും മറുപടിയില്ല. ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദമോ വിളിച്ചു നോക്കിയിട്ട് പെണ്ണിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും കിട്ടാതായതോടെ എനിക്കാകെയൊരു പേടി. ഞാൻ പെട്ടെന്ന് തന്നെ കട്ടിലിൽ നിന്ന് ഇറങ്ങി ബാത്ത് റൂമിന്റെ ഡോറിൽ മുട്ടിയിട്ട് ” അനു കുട്ടി എന്താ ഡാ ഇറങ്ങാത്തെ?” അതോടെ പെണ്ണ്
“ദാ വരുന്നു ആദി” പെണ്ണ് അല്പം തളർന്ന സ്വരത്തിൽ മറുപടി പറഞ്ഞു. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് ബാത്ത് റൂമിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി. നേരത്തെ ഉടുത്ത് മാറാൻ കൊണ്ടുപോയ മഞ്ഞ ഫ്രോക്കാണ് അവൾ ഇട്ടിരിക്കുന്നെ.

പക്ഷേ അവളുടെ മുഖത്ത് നോക്കിയപ്പോൾ ആകെയൊരു ക്ഷീണം പോലെ …
“എന്താ ഡാ പറ്റിയെ?” ഞാൻ അവളുടെ കവിളിൽ എന്റെ വലത് കൈ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
“ഈ മാസം കുറച്ച് നേരത്തെ തുടങ്ങി എനിക്ക്” പെണ്ണ് എന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു.

“എന്ത് തുടങ്ങീന്ന്” ഞാൻ മനസ്സിലാകാതെ ചോദിച്ചു.
അതോടെ പെണ്ണ് എന്നിൽ നിന്ന് അകന്ന് നിന്നിട്ട് എന്റെ കൈയ്യിൽ പതിയെ നുള്ളിയിട്ട് ” എന്റെ ആദി പെൺ പിള്ളേർക്ക് എല്ലാ മാസവും ഉണ്ടാകാറുള്ളതെന്താ? അത് തന്നെ” പെണ്ണ് പതിയെ ശബ്ദം താഴ്ത്തിയാണത് പറഞ്ഞത്.

അപ്പോഴെ അവൾ പറഞ്ഞ സംഗതിയെന്താണെന്ന് എനിയ്ക്ക് മനസ്സിലായത്. “പിരീഡ്‌ തുടങ്ങിയോ നിനക്ക്” ഞാൻ അവളുടെ തോളിൽ എന്റെ രണ്ടു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.

ഞാൻ ചോദിച്ചതിന് പെണ്ണ് ഒന്ന് മൂളിയതേയുള്ളൂ.

“ഇപ്പോ എങ്ങനെയാ വേദനയുണ്ടോ ഡാ?” ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് ബെഡിൽ കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിച്ചു.

” വയറ് നല്ല വേദനയുണ്ടെ ഡാ” പെണ്ണ് അല്പം തളർന്ന സ്വരത്തിൽ പറഞ്ഞു

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025