Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 4

“ദേ മോനുസെ നീ നിന്റെ ആ പഴയ ചൊറിയണ വർത്തമാനം പിന്നേം പറഞ്ഞ് തുടങ്ങീട്ടുണ്ടല്ലോ ഇന്ന് രാവിലെ തൊട്ട് അത് മര്യാദയ്ക്ക് നിറുത്തണതാ നിനക്ക് നല്ലത്”

” എന്റെ അനു എന്തായാലും നീ അന്നൊക്കെ പറഞ്ഞതിന്റെ അത്രയൊന്നും ഞാൻ ഇപ്പോ ഏതായാലും പറഞ്ഞിട്ടില്ല”
അവള് പറഞ്ഞതിന് മറുപടിയായി ഞാനും വിട്ട് കൊടുക്കാതെ പറഞ്ഞു.

“നിനക്കിപ്പോ എന്താ അറിയണ്ടേ? എനിക്ക് ഫുഡ് ഉണ്ടാക്കാൻ അറിയോ ന്നല്ലേ?
ചോറും അത്യാവശ്യം കറിയൊക്കെ ഉണ്ടാക്കാൻ എനിക്കറിയാം. പിന്നെ ബിരിയാണി യൂ ട്യൂബ് നോക്കി ഒരു പ്രാവശ്യം വീട്ടിൽ ഉണ്ടാക്കിട്ടുണ്ട്.” പെണ്ണ് നിവർന്നിരുന്ന് നല്ല ഗമയിൽ പറഞ്ഞു

” ഇത്രയൊക്കെ അറിഞ്ഞിട്ടാണോ എന്റെ അനൂസിനെ ഞാൻ കളിയാക്കിയത് സോറി മോളെ…”
തിണ്ണയിലിരുന്ന അനൂന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് അവളോട് ചേർന്ന് നിന്ന് കൊണ്ട് അവളെ എന്റെ രണ്ട് കൈ കൊണ്ടും വട്ടം കെട്ടി പിടിച്ചു.
അതോടെ പെണ്ണ് എന്റെ തോളിൽ മുഖം ചേർത്ത് വച്ചിരുന്നു.
“ആദി വൈകീട്ട് എന്നെ ബീച്ചിൽ കൊണ്ടോവോ?”
പെണ്ണ് കൊഞ്ചി ചോദിച്ചു.
“പിന്നെന്താ പോകാലോ നമ്മുക്ക്.

വീട് നോക്കാൻ കേറി അനു ആയിട്ട് കിന്നാരം പറഞ്ഞ് സന്തോഷിന്റെ കാര്യം മറന്നു പോയി. അതോർത്തപ്പോൾ ഞാൻ തലയിൽ കൈ വച്ച് കൊണ്ട് :
“യ്യോ, ആ സന്തോഷട്ടൻ എവിടെ പോയാവോ ഞാനൊന്ന് നോക്കീട്ട് വരാം അനൂസെ”
ഞാൻ അത് പറഞ്ഞ് കൊണ്ട് അടുക്കളയിൽ നിന്ന് വീടിന്റെ ഉമ്മറത്തേയ്ക്ക് ചെന്നു അവിടെ ചെന്നപ്പോൾ സന്തോഷ് കാറിൽ ചാരി നിന്ന് ആർക്കോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു.
എന്നെ കണ്ടതോടെ പുള്ളി ഫോൺ കട്ട് ചെയ്തിട്ട് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
“എങ്ങനെയുണ്ട് വീട്?

” വീട് അടിപൊളി ആണ് സന്തോഷേട്ടാ, കിടക്കാൻ ഇനി ബെഡ് മാത്രം വാങ്ങിയാൽ മതി”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ബെഡ് എത് ബ്രാൻഡ് ആണ് നിങ്ങക്ക് വേണ്ടതെന്ന് അറിയാത്തോണ്ട് വാങ്ങാഞ്ഞതാ. ഏതാ വേണ്ടതെന്ന് പറ ഒരു അര മണിക്കൂറിനുള്ളിൽ സാധനം ഇവിടെ എത്തിയിരിക്കും”
സന്തോഷ് ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.

” എന്നാ സുനിദ്രയുടെ ബെഡ് 3 എണ്ണം പറഞ്ഞേക്ക്, പിന്നെ സന്തോഷേട്ടാ ആ അഡ്വാൻസ് ചെക്ക് ചേട്ടന്റ കൈയ്യിൽ ഏൽപ്പിക്കാനാ വിനോദേട്ടൻ പറഞ്ഞത്”.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025