Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 6

നിയാസ്: അപ്പോ എല്ലാം പറഞ്ഞ പോലെ. ആലുവ എത്തുമ്പോ നീ വിളിയ്ക്ക്.
അവനത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

അവരോട് രണ്ടാളോടും കാര്യങ്ങളൊക്കെ സംസാരിച്ചപ്പോ തന്നെ മനസിന് ഒരാശ്വാസം കിട്ടിയത് പോലെ തോന്നിയപ്പോ പിന്നെ ഞാൻ ഒന്നും ആലോചിക്കാൻ നിൽക്കാതെ ബൈക്കുമെടുത്ത് ആലുവയ്ക്ക് വച്ച് പിടിച്ചു.

ആലുവയിലെത്തിയ ഞാൻ ഫോണെടുത്ത് നിയാസിനെ വിളിച്ചു. “എന്നോട് ഇഫ്താർ ഹോട്ടലിലേക്ക് വരാൻ പറഞ്ഞു അവൻ ഫോൺ കട്ടാക്കി” ഹോട്ടലിന്റെ മുൻപിലെത്തിയപ്പോ നിയാസും അമൃതും ഒരു റെഡ് കളർ ‘പജീറോ സ്പോർട്ടിൽ’ ചാരി നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൻമാർ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. ഞാനവർ നിൽക്കുന്നതിനടുത്ത് ബൈക്ക് കൊണ്ട് വച്ചിട്ട് ചോദിച്ചു.
“എടാ നിങ്ങള് കഴിച്ചില്ലേ ഇതുവരെ?”

” നീ വന്നിട്ട് ഒരുമിച്ച് കഴിക്കാമെന്ന് കരുതി” നിയാസ് എന്നെ നോക്കി പറഞ്ഞു.

“എടാ വേഗം കഴിക്കാം വിശന്നിട്ട് കണ്ണ് കാണാൻ മേല” അമൃത് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

“ആദി, നമ്മളീ മൊതലിലാട്ടോ ട്രിപ്പ് പോകുന്നെ” നിയാസ് പജീറോയിലോട്ട് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

ഞാനിപ്പോഴെ ആ വണ്ടിയിലേയ്ക്ക് ശരിക്കും ശ്രദ്ധിച്ചുള്ളൂ. മലപ്പുറം രജിസ്ട്രേഷനിലുള്ള വലിയ അലോയ് വീലുകളും മുൻപിൽ സ്നോർക്കിൾ പൈപ്പും മുൻപിലും വണ്ടിയുടെ മുകളിലും വേവ്വേറെ ലൈറ്റുകൾ ഘടിപ്പിച്ച നല്ല രസികൻ വണ്ടി. തികഞ്ഞ വണ്ടി ഭ്രാന്തനായ ഞാൻ
ഈ വണ്ടിയിലാണ് ട്രിപ്പ് പോകുന്നതെന്ന് കേട്ട സന്തോഷത്തിൽ അവനോട് ചോദിച്ചു.

“ഇതാരുടെയാ ടാ ഈ മൊതല്?”

” ഇത് നമ്മുടെ കസിൻറയാ കക്ഷിയ്ക്ക് ഇതു പോലെ മൂന്നാലു വണ്ടിയുണ്ട്. ദുബായില് ബിസിനസ്സാണ് പുള്ളിയ്ക്ക്. ഞാനായിട്ട് നല്ല കമ്പനിയാ ഞാൻ രണ്ട് ദിവസത്തേയ്ക്ക് വണ്ടിയൊന്നു തരാമോന്ന് ചോദിച്ചപ്പോഴെയ്ക്കും പുള്ളി താക്കോലെടുത്ത് തന്നു.”
നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

“അപ്പോ എങ്ങനെയാ കഴിച്ചിറങ്ങീട്ട് ട്രിപ്പിന് പോകാൻ റെഡിയല്ലേ നീ? ” അമൃത് എന്റെ പുറത്ത് തട്ടീട്ട് ചോദിച്ചു.

” ഈ വണ്ടിയ്ക്കാ പോകുന്നതെന്ന് നേരത്തെ പറഞ്ഞെങ്കി ഞാനാദ്യമേ സമ്മതിച്ചേനെ” ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“ഉവ്വ ഫോണിൽ കൂടി മോങ്ങിയിട്ട് നീ എന്താ പറഞ്ഞെ? ട്രിപ് പോകാനുള്ള മൂഡിലാന്നോ? എനിക്കറിയായിരുന്നു ഈ വണ്ടി കണ്ടാ നീ ട്രിപ്പിന് വരാൻ സമ്മതിക്കൂന്ന്. അതുകൊണ്ടല്ലെ ഞാനും ഇവനും വെളിയത്ത് നാട് പോയി ഈ വണ്ടി എടുത്തോണ്ട് പോന്നെ” നിയാസ് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇനീം കഴിക്കാൻ കയറാതെ അവിടെ നിന്നാൽ അവൻമാർ അനൂന്റെ കാര്യമെന്തേലും ചോദിക്കും അതോടെ എന്റെ എല്ലാ മൂഡും പോകുമെന്ന് മനസ്സിലാക്കിയ ഞാൻ അവരെ രണ്ടിനേം “കഴിക്കാമെന്ന് പറഞ്ഞ് ” ഉന്തി തള്ളി ഹോട്ടലിൽ കയറ്റി ഒപ്പം ഞാനും കയറി.

ഹോട്ടലിൽ ബീഫ് ബിരിയാണി ഓർഡർ ചെയ്ത് അതിനായി

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025