Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 6

ലില്ലിയെ (രാശ്മിക മന്ദാന) പ്രപ്പോസ് ചെയ്യുന്ന സീൻ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് അനൂനെ ഞാൻ പ്രപ്പോസ് ചെയ്ത ആ ദിവസത്തെ ഓർമകളിലേയ്ക്ക് ഒരിക്കൽ കൂടി ഞാനൊന്ന് മടങ്ങിയത്.

……*……..*………*……….*……

ഇന്നാണ് വാലന്റൈൻസ് ഡേ. ഞാനെന്റ ഇഷ്ടം അനുവിനോട് തുറന്ന് പറയാൻ പോകുന്ന ദിവസം.
ഇന്ന് എന്റെ കൂടെ കൊച്ചിയിൽ ഔട്ടിംഗിന് വരാന്ന് അവൾ സമ്മതിച്ചിട്ടുണ്ട്. ആ യാത്രയ്ക്കിടയിൽ എന്റെ ഇഷ്ടം അവളോട് പറയണം അതാണ് എന്റെ പ്ലാൻ. പതിവു പോലെ ഞാൻ നേരത്തെ എഴുന്നേറ്റ് ജിമ്മിലേയ്ക്ക് പോയി അവിടത്തെ എക്സർസൈസ്സുകൾക്കിടയിൽ നിയാസിനോടും അമൃതിനോടും ഇന്നവളെ പ്രപ്പോസ് ചെയ്യുന്ന കാര്യത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു.

“നീ ധൈര്യമായിട്ട് പറയെടാ അവളോട് അന്ന് അത്രേം വല്യ പ്രശ്നത്തീന്ന് ഒരു പോറലു പോലുമേൽക്കാതെ രക്ഷിച്ചത് നീയല്ലേ ആ ഒരു ഇഷ്ടം നിന്നോട് അവൾക്കുണ്ടാകും അതുറപ്പാ.”
നിയാസ് തറപ്പിച്ച് പറഞ്ഞു.

“എടാ ആദി നീയിന്ന് അവളെ പ്രപ്പോസ് ചെയ്യാൻ പോവാല്ലേ പോകുമ്പോ നീയവൾക്ക് എന്തേലും ഗിഫ്റ്റ് വാങ്ങണോട്ടാ . അത് കൊടുത്തിട്ട് നിന്റെ ഇഷ്ടം പറഞ്ഞാ മതി”
പെൺകുട്ടികളുടെ സൈക്കോളജി ശരിക്കും അറിയാമെന്ന ഭാവത്തിൽ അമൃത് എന്നെ ഉപദേശിക്കുന്ന പോലെയാണിത് പറഞ്ഞത്.

“+2 ൽ പഠിക്കുമ്പോ ഇവൻ പ്രപ്പോസ് ചെയ്ത കഥ നിനക്ക് കേൾക്കണോ ആദി”
നിയാസ് അമൃതിനെ നോക്കി കളിയാക്കി ചിരിച്ചിട്ട് എന്നോടായി പറഞ്ഞു.

“ഏ.. അങ്ങനൊരു സംഭവൊക്കെ നടന്നിട്ടുണ്ടോ?” ഞാൻ വിശ്വാസം വരാത്ത പോലെ അമൃതിനെ നോക്കി കൊണ്ട് നിയാസിനോട് ചോദിച്ചു. എന്റെ ചോദ്യം കേട്ട് അമൃതാകെ ചമ്മി നിൽപ്പുണ്ട്. ഞങ്ങൾ മൂന്നാളും ഒരേ പ്രദേശത്തുള്ളവരായിരുന്നിട്ടും ഞങ്ങൾ അടുത്ത കൂട്ടുകാരായത് കോളെജിൽ ഒരേ ക്ലാസ്സിലായതിന് ശേഷമാണ്. അത് കൊണ്ട് നിയാസ് പറയുന്ന അമൃതിന്റെ ഈ പ്രൊപ്പോസൽ സീനിനെ കുറിച്ച് ഞാനിപ്പോഴാണ് കേൾക്കുന്നത്

“എടാ ആദി ഞങ്ങള് ബോയ്സില് +2 ന് പഠിക്കുമ്പോ അവിടെ ഞങ്ങടെ ജൂനിയറായിട്ട് കോമേഴ്സില് ഒരു പെൺ കൊച്ചുണ്ടായിരുന്നു മെൽബി റോസ്. കാണാനൊക്കെ അടിപൊളിയാ. സ്ക്കൂളിലെ മൊത്തം ആൺ പിള്ളേരും അവൾടെ പുറകെയായ്ര്ന്ന്. അവളെ കണ്ടപ്പോ തൊട്ട് നമ്മടെ അമൃതൂന് ഒരിളക്കം”
ഇത് പറഞ്ഞ് നിർത്തിയിട്ട് നിയാസ് അമൃതിനെ നോക്കി നിർത്താതെ ചിരിക്കാൻ തുടങ്ങി.
അത് കണ്ട് ദേഷ്യം വന്ന അമൃത് നിയാസിനെ നോക്കി പല്ല് ഞെരിക്കുന്നുണ്ടായിരുന്നു.

“എന്നിട്ട് ബാക്കി പറ നീ”
ഞാൻ അമൃതിന്റെ പ്രപ്പോസൽ സീൻ എങ്ങനെയായിരുന്നെന്നറിയാനുള്ള ആകാംക്ഷയിൽ പറഞ്ഞു.

“എന്നിട്ടിവൻ ഒരു ദിവസം അവളെ പ്രൊപ്പോസ് ചെയ്യാനായിട്ട് ഗ്രീറ്റിംഗ് കാർഡും റോസാ പൂവും കൊണ്ട് രാവിലെ നേരത്തെ സ്കൂളിലേക്ക് പോയി കൂടെ

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025