Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 6

ഞാനുമുണ്ടെ. ഈ പെണ്ണ് രാവിലെ നേരത്തെയാ ക്ലാസ്സിൽ വരണതെന്ന് മനസ്സിലാക്കിയ നമ്മുടെ അമൃതു അന്ന് നേരത്ത സ്കൂളിൽ എത്തി. അവളുടെ ക്ലാസ്സിലാ സമയം വേറെ പിള്ളേരൊന്നും വന്നിട്ടുണ്ടാവില്ലാന്ന് കരുതി അമൃതു വിറച്ച് വിറച്ച് മുകളിലത്തെ നിലയിലെ അവളുടെ ക്ലാസ്സിലേയ്ക്ക് സ്റ്റെയർ വഴി ആടി ആടി കയറി പോയി. എന്നിട്ടെന്താ ഒരു 2 മിനിറ്റിനുള്ളിൽ ഇവൻ കൊണ്ടുപോയ ഗ്രീറ്റിംഗ് കാർഡ് കൈയ്യിൽ ചുരുട്ടി പിടിച്ച് കണ്ണൊക്കെ നിറച്ച് വന്ന് നിൽക്കുണു. ഞാൻ കാര്യമെന്താന്ന് എത്ര വട്ടം ചോദിച്ചിട്ടും ഇവൻ ഒന്നും പറയണില്ല. അവസാനം അന്ന് ഞങ്ങൾ ക്ലാസ്സിൽ കയറാതെ സിനിമയ്ക്ക് പോയി” നിയാസ് പറഞ്ഞ് നിറുത്തിയിട്ട് അമൃതിനെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു.

അത് കണ്ട് കലി കയറിയ അമൃത് നിയാസിന്റെ കൈ പിടിച്ച് തിരിച്ചിട്ട് “ഇനി നീ ഇത് പറയോന്ന്” ചോദിച്ച് കൊണ്ടിരുന്നു.
അത് കണ്ട് ഞാനവരുടെ ഇടയിൽ കയറി നിന്നിട്ട് നിയാസിനെ അമൃതിന്റെ അടുത്ത് നിന്ന് നീക്കി നിറുത്തി. ജിമ്മിലാ സമയം ഞങ്ങൾ 3 പേരും മാത്രേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് ഞങ്ങളുടെ ഈ ചെറിയ രീതിയിലുള്ള തമാശകളൊന്നും ആരും കാണുന്നുണ്ടായിരുന്നില്ല.

“നീ ഈ മെഗാ സീരിയല് പോലെ പറഞ്ഞാണ്ടിരിക്കാതെ നടന്ന സംഭവം പറ മൈരേ”
ഞാൻ നിയാസിനോടായി പറഞ്ഞു.

“അന്ന് നടന്നെന്താന്ന് ഞാൻ പറയാം”
ഞാൻ ചോദിച്ചതിന് മറുപടിയായി അമൃത് ഇടയിൽ കയറി പറഞ്ഞു.

ഞാൻ അമൃതിനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് പറയാൻ പറഞ്ഞ് കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അവൻ അവിടെ കിടന്നിരിരുന്ന സ്റ്റൂളിൽ കയറി ഇരുന്നിട്ട് പറഞ്ഞ് തുടങ്ങി:

“ഞാനവളുടെ ക്ലാസ്സ് റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഡോർ അടഞ്ഞ് കിടക്കുണു. ജനാല ഒരെണ്ണം മാത്രം പകുതി തുറന്ന് കിടപ്പുണ്ട്. ഞാനതിലൂടെ ഉള്ളിലേയ്ക്ക് നോക്കിയപ്പോ കണ്ട കാഴ്ചയാണ് എന്റെ കണ്ണ് നിറച്ചത്. ഞാൻ പ്രപ്പോസ് ചെയ്യാൻ പോയ അവളില്ലേ ആ ‘മെൽബി’ അവളുടെ ക്ലാസ്സിലെ തന്നെയുള്ള ‘ലായിക്കു’മായി കെട്ടി പിടിച്ച് നിന്ന് കിസ്സടിക്കുന്നു.”
അവൻ പറഞ്ഞ് നിറുത്തിയിട്ടെന്നെ നോക്കി.

“എന്നിട്ട്? ”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“എന്നിട്ടെന്താ കുറച്ച് ദിവസം ഇവൻ നിരാശ കാമുകനായിട്ട് നടന്നു. ഈ തെണ്ടി ഒറ്റയ്ക്ക് നടക്കണത് കണ്ട് പാവം തോന്നീട്ട് ഞാനും ഇവന്റെ കൂടെ തന്നെ നടന്നു ക്ലാസ്സിൽ കയറാതെ.”
നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു.

“എന്റെളിയാ നീയാ കേസ് വിട്. എന്നിട്ടിവന്റെ കാര്യം പറ നീ ”
അമൃത് നിയാസിനോടായിട്ട് പറഞ്ഞു.

“ഇവന്റെ കാര്യം എന്താ ഇവൻ ഇന്ന് അവളേം കൊണ്ട് പോയിട്ട് നൈസായിട്ട് പ്രപ്പോസ് ചെയ്യ്ത് കാര്യം പറയും. അത്ര തന്നെ ….!”
നിയാസ് ലാഘവത്തോടെ എന്നെ നോക്കി പറഞ്ഞു.

” അതല്ലെ ഡാ അവളോട് എങ്ങനെ പറയണംന്ന് എനിക്കറിയില്ലാന്നെ”
ഞാൻ ടെൻഷനിൽ കൈയ്യിലെ നഖം കടിച്ച് കൊണ്ട് അവരോടായി പറഞ്ഞു.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025