Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പാർട്ടി

കുട്ടൻ കാണിച്ചിടത്തേക്ക് തിരിഞ്ഞപ്പോൾ ഫോണിൽ ആരേയോ വിളിച്ചിട്ട് കിട്ടാതെ ടെൻഷനായി ഒരു കയ്യിൽ ഫോണും ഒരു കുറിപ്പുമായി അവൾ ഫാർമസി കൗണ്ടറിലേക്ക് വന്നു.. ചീട്ടു വാങ്ങി കമ്പ്യൂട്ടറിൽ നോക്കീട്ട്..

“ചേച്ചി.. 2200രൂപ ആകോട്ടാ “

“മോളെ.. ചേട്ടൻ ഇപ്പോൾ വരും എന്നിട്ട് പൈസ അടച്ചാൽ മതിയോ “

“അയ്യോ അത് പറ്റൂല ചേച്ചി.. ഈ മരുന്ന് അത്യാവശ്യമുള്ളതാട്ടോ “

എന്ത് ചെയ്യണമെന്നറിയാതെ നഖം കടിച്ചും ഫോണിൽ വീണ്ടും ആരേയോ വിളിക്കാൻ ശ്രമിച്ചും അവളവിടെ നിന്നു..

” ചേച്ചി ഒന്നുകിൽ പൈസ തന്നിട്ട് മരുന്ന് കൊണ്ടോയി കൊടുക്ക്.. അല്ലെങ്കിൽ ഡോക്‌ടറോട് പറഞ്ഞാൽ വേറെ വെല്ലോടത്തേക്കും ചീട്ട് തരും.. ഇങ്ങനെ നിന്ന് സമയം കളയല്ലേ ചേച്ചി “

“എത്രയാ “

“ങേ “

സക്കീർ ഫാർമസിയിലേക്ക് ചെന്നു ചോദിച്ചപ്പോൾ പെട്ടന്ന് അവിടെ ഇരുന്ന പെണ്ണിന് കാര്യം മനസ്സിലായില്ല..

“ഇവരുടെ ബിൽ എത്രയാണെന്ന് “

രാധയെ കാണിച്ചിട്ട് ചോദിച്ചപ്പോൾ ആ കൊച്ചിന് കാര്യം മനസ്സിലായി.. അപ്പോളും രാധ ഒന്നും മനസ്സിലാകാതെ അയാളെയും നോക്കി നിന്നു… സക്കീർ മരുന്നും വാങ്ങി

” കൊച്ചെവിടെയാ “

“അവിടെ… icu യിൽ “

രാധ അത്ഭുതം മാറാതെ അയാളെ തന്നെ നോക്കീട്ട് അയാൾക്കൊപ്പം icu വിലേക്ക് നടന്നു.. പിറകേ കുട്ടനും… അവനു കാര്യങ്ങൾ മനസ്സിലായി..

Icu വിന്റെ ഡോറിൽ തട്ടിയപ്പോൾ ഒരു നേഴ്സ് പുറത്തേക്ക് വന്നു. സക്കീർ മരുന്നവർക്ക് കൊടുത്തപ്പോൾ..

“ആർക്കാ “

“ദേവൂന് .. ദേവികക്ക് “

രാധ പെട്ടന്ന് കേറി പറഞ്ഞു, സക്കീർ തിരഞ്ഞവളെ നോക്കിയപ്പോൾ രാധ പെട്ടന്ന് മുഖം താഴ്ത്തി.. നേഴ്സ് മരുന്നുമായി അകത്തേക്ക് പോയപ്പോൾ രാധ മൊബൈൽ എടുത്ത് സക്കീറിനെ കാണിച്ചിട്ട്..

“ഹസ്ബെന്റിനെ വിളിച്ചിട്ട് കിട്ടുന്നില്ല…ഏട്ടൻ വരുമ്പോൾ പൈസ വാങ്ങി തരാട്ടോ “

“അത് കുഴപ്പൂല… മോളിങ് വന്നേ പറയട്ടെ “

സക്കീർ അവളുടെ ചുമലിൽ കൈ വെച്ച് തിരിഞ്ഞു നടന്നു.. കൂടെ കാര്യമറിയാതെ രാധയും..

“ഡാ… എവിടേയും പോകരുത്.. അവിടെത്തന്നെ വേണം. എന്തേലും വേണമെങ്കിൽ വാങ്ങി കൊടുക്ക് “

തിരിഞ്ഞു കുട്ടനോട് പറഞ്ഞിട്ട് അവനെ ഒന്ന് കണ്ണടച്ചു കാണിച്ചോണ്ടും രാധയുമായി പുറത്തേക്ക് നടന്നു..

“ചേട്ടാ ഒരുപാട് നന്ദിയുണ്ട്.. ആ പൈസ തന്നതിന്.. ഹസ്ബന്റ്‌ വന്നാൽ അവിടെ നിൽക്കുന്ന ആളുടെ കയ്യിൽ പൈസ കൊടുത്തേക്കാം.. അല്ലെങ്കിൽ ചേട്ടന്റെ നമ്പർ തന്നാൽ വിളിക്കാൻ പറയാം “

The Author

രാധ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025