Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരിക്കൽക്കൂടി…1

കൂട്ടുകാരുടെയൊപ്പം കടലിലിറങ്ങിയതാണ്. നല്ല നീന്തൽക്കാരിയായിരുന്നു… അവളുടെ സ്വരമിടറി… അവളുടെ ബോഡി കിട്ടിയത് അടുത്ത ദിവസമാണ്… ഞങ്ങൾ തകർന്നു പോയി. ഞാനാരോടും മിണ്ടാതെ മാസങ്ങളോളം മുറിയടച്ചിരുന്നു… പാവം ജോൺ.. എന്നെ നോക്കണം, സങ്കടമുള്ളിൽ ഒതുക്കണം… അവളുടെ സ്വരത്തിൽ ഒരേങ്ങലൊളിഞ്ഞിരുന്നത് എബിയ്ക്കു മനസ്സിലായി. അവൻ അവളുടെ ചുമലിൽ പിടിച്ച് തന്നിലേക്ക് തിരിച്ചു നിർത്തി. അവളുടെ വലിയ കണ്ണുകൾ നിറഞ്ഞിരുന്നു..

എന്താണ് സ്റ്റെല്ലാ? സഹാനുഭൂതി നിറഞ്ഞ ചോദ്യമവന്റെ ചുണ്ടുകളിൽ വന്നില്ലെങ്കിലും ആ കണ്ണുകളിൽ നിന്നും അവളത് വായിച്ചെടുത്തു.

ജോണും എന്നിൽ നിന്നകലുന്നത് ഞാനറിഞ്ഞപ്പോൾ വൈകിപ്പോയി… ഡിപ്രഷനിൽ നിന്നും ഞാനുണർന്നപ്പോൾ.. ഇപ്പോൾ ജോണിന്റെ ജീവിതത്തിൽ മറ്റാരോ ഉണ്ട്.. ജോണിന്റെ മൊബൈലിൽ ചില വാട്ട്സ്ആപ്പ് മെസേജുകൾ… ആണിന്റെ പേരിലാണെങ്കിലും…. ഇപ്പോഴെനിക്കാരുമില്ല… അവളുടെ തുളുമ്പിനിന്ന കണ്ണുകൾ നിറഞ്ഞൊഴുകി..

ഓ.. സ്റ്റെല്ലാ… അവന്റെ കണ്ണുകളും നിറഞ്ഞു… എപ്പോഴാണ് അവളവന്റെ നെഞ്ചിലമർന്നത്? രണ്ടുപേർക്കും തിരിഞ്ഞു നോക്കിയപ്പോൾ അതോർമ്മ വന്നില്ല… അവന്റെ ടീഷർട്ട് അവളുടെ നെഞ്ചുരുകിയൊലിച്ച നൊമ്പരത്തിൽ നനഞ്ഞു കുതിർന്നു…

എബിയുടെ കഴുത്തിലമർന്ന സ്റ്റെല്ലയുടെ മുഖത്തിന്റെ ചൂടവനറിഞ്ഞു… അവളുടെ ഈർപ്പമുള്ള ശ്വാസം അവന്റെ തൊണ്ടയെ പൊള്ളിക്കുന്നതവനറിഞ്ഞു…. തേങ്ങലിനൊപ്പം അവളുടെ കൊഴുത്ത ദേഹം തുളുമ്പുന്നതവനറിഞ്ഞു..

സ്റ്റെല്ലാ.. ഓഹ്… എന്റെ പെണ്ണേ! അവളുടെ നെറുകയിൽ അവനുമ്മവെച്ചു… അവൾ കുറുകിക്കൊണ്ടവനെ വാരിപ്പുണർന്നു. ചില്ലിട്ട വലിയ ഫ്രഞ്ച് വിൻഡോസിന്റെ വെളിയിൽ വൃത്തിയായി വെട്ടിയ പുൽനിരപ്പിലാകെ മഴയാർത്തു പെയ്യുന്നതവൻ കണ്ടു. അതിന്റെ താളമവന്റെ ഞരമ്പുകളിൽ തുടിച്ചു.. കൈകളിലൊതുങ്ങിയ കൊഴുത്ത പെണ്ണിനെ അവൻ വരിഞ്ഞു മുറുക്കി.

അവന്റെ കരുത്തുള്ള കൈകളിലമർന്നപ്പോൾ നാളുകളായി തേടിയലഞ്ഞ വഴിയമ്പലം… സുരക്ഷിതത്വം. അസ്വസ്ഥമായ അവളുടെ ഹൃദയം ടീനയുടെ വേർപിരിയലിനു ശേഷം ആദ്യമായി ശാന്തിയുടെ കവാടം താണ്ടി…

അവിടമാകെ ഏതോ സുഗന്ധം പരക്കുന്നതുപോലെ എബിക്കനുഭവപ്പെട്ടു. എന്റെ മമ്മാ പാവമാണ്. നീ മമ്മയെ നോക്കണം… അവന്റെ കവിളിൽ ചൂടുള്ള നനുത്ത സ്പർശം.. അപ്പോഴാണ് സ്റ്റെല്ല മുഖമുയർത്തിയത്. കണ്ണീരിലൂടെ അവൾ മന്ദഹസിച്ചു.. താങ്ക്സ് എബീ.. ഈ കെളവി നിന്നെ ഓരോന്നു പറഞ്ഞ്…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025