Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മക്കായ്‌

– കോളേജിൽ സീനിയറായ ശേഷമുള്ള ആദ്യത്തെ ഫ്രഷേഴ്സ് ഡേയാണ്. കഴിഞ്ഞ വര്ഷം സീനിയേഴ്സിന്റെ കയ്യിൽ നിന്ന് കിട്ടിയ പണിയോർത്തപ്പോൾ ഒരെണ്ണത്തിനെ പോലും
വെറുതെ വിടരുതെന്നു തോന്നി. എന്തോ ഇത്തവണ ഫ്രഷേഴ്സ് ഡേയിലേയ്ക്കുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും
സെക്കന്റിയേഴ്സിനെയാണ് ഏല്പിച്ചിരിക്കുന്നത്. അങ്ങനെ ഓരോരുത്തരുടെയും പേരും സ്വഭാവവും വെച്ച് എന്ത് പണിയാണ് കൊടുക്കേണ്ടതെന്ന് തീരുമാനിയ്ക്കാനുള്ള ചുമതല മനുവിനും അശ്വിനും നാലഞ്ച്
സുഹൃത്തുക്കൾക്കുമായിരുന്നു…

അങ്ങനെ തങ്ങളെ ഏല്പിച്ച ജോലി ഭംഗിയായി
നിർവഹിയ്ക്കുന്നതിനിടയിലാണ് മായ എന്ന പേരിൽ മിഴികളുടക്കി നിന്നത്…

പേരിൽ നിന്നു തന്നെ ഒരു നാടൻ പെൺകുട്ടിയുടെ രൂപം,
മനസിൽ വരച്ചിട്ടു കൊണ്ടാണ് കൂട്ടുകാരോട് ഇവളേതാടാ ഞാനറിയില്ലല്ലോ എന്നു ചോദിച്ചത്.

അത് നീ ജെനീറ്റയുടെ പിന്നിൽ നിന്ന് മാറാത്ത കൊണ്ടാണ് കാണാതിരുന്നത് എന്ന അശ്വിന്റെ കമന്റിനും കൂട്ടുകാരുടെ ചിരിയ്ക്കും ഒപ്പം പ്രണവിന്റെ മറുപടിയും വന്നു. .

“അവളെന്റെ വീടിനടുത്തുള്ളതാടാ…. പാവം…

പ്രണവ് ഒരു നിമിഷം നിർത്തിയപ്പോൾ കൂട്ടുകാരൊക്കെ അവന്റെ മുഖത്തേയ്ക്ക് നോക്കി ഇരിയ്ക്കുകയായിരുന്നു.
ഇന്നു വരെ പെൺവർഗത്തെ പറ്റി നല്ലൊരു വാക്ക്. പറഞ്ഞിട്ടില്ലാത്ത അവനിൽ നിന്ന് അങ്ങനൊന്നു കേട്ടതിന്റെ
അതിശയം പുറത്ത് കാണിയ്ക്കാതെ
മനു വേഗം ചാടിക്കയറി ചോദിച്ചു…

എന്താടാ അവള് പാവാന്ന് പറഞ്ഞേ?

പ്രണവ് ഒരു പുച്ഛത്തോടെ മനുവിനെ നോക്കിയേ ശേഷം പിറുപിറുത്തു, പെണ്ണെന്നു കേട്ടാൽ അപ്പോഴേ ഭ്രാന്താണ്, ഒന്നു പോടാ…

ഇതിൽ കൂടുതലൊന്നും പ്രണവിൽ നിന്നു ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് മനു പിന്നെ അവനോട് ഒന്നും ചോദിക്കാൻ നിന്നില്ല…
രണ്ടുദിവസത്തെ അവന്റെയും അശ്വിന്റെയും
ശ്രമഫലമായി മായയെ ആദ്യമായി നേരിൽ കാണുമ്പോൾ ഒരു വർഷമായി താൻ പിന്നാലെ നടന്നു വളക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജെനീറ്റയെ മനസ്സിൽ നിന്നേ മായ്ച്ചു കളഞ്ഞിരിന്നു…

പിന്നീടുള്ള ദിവസങ്ങൾ മായയുടെ പിന്നാലെ
ആയിരുന്നു പലരോടുമായി തിരക്കിയപ്പോൾ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025