Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മക്കായ്‌

ഓർമ്മക്കായ്‌
Ormakkayi | Author : Angel

 

ജനാലയിലൂടെ അരിച്ചരിച്ചു വരുന്ന നേർത്ത വെളിച്ചത്തിനിടയിൽ കർട്ടൻ വകഞ്ഞു മാറ്റി ജനലഴികളിലൂടെ ആകാശത്തേക്ക് വെറുതെ നോക്കി നിൽക്കുകയായിരുന്നു മനുശങ്കർ.

മനുവേട്ടാ…….

പിന്നിൽ നിന്നാരോ വിളിച്ചുവോ…
മുറിയ്ക്കുള്ളിലെ ഇരുട്ടിൽ ആരുമില്ലെന്ന് ഉറപ്പായിട്ടും മിഴികൾ ഇടംവലം ആരെയോ വെറുതെ തിരിയുമ്പോഴും കേട്ട ശബ്ദം മായയുടേതാണെന്ന്‌ തിരിച്ചറിയാൻ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ…

മായ…….

എന്തേ ഇപ്പോഴിങ്ങനെയൊരു തോന്നലിന്
കാരണമെന്നാലോചിക്കുമ്പോഴേയ്ക്കും
അല്ലെങ്കിലും താനെപ്പോഴാണ് അവളെ ഓർക്കാതിരിന്നിട്ടുള്ളത് എന്ന മറുചോദ്യം
ഹൃദയത്തിൽ നിന്നു തന്നെ ഉയർന്നതാണെന്ന് അവനു മനസിലാവുന്നുണ്ടായിരുന്നു…

പതിയെ നടന്നു വന്ന് ബെഡിലിരുന്ന് ഒരു സിഗരറ്റിനു തിരി കൊളുത്തുമ്പോൾ ഉള്ളിലെന്തോ നീറിപ്പുകയുന്നുണ്ടായിരുന്നു…
ഇന്നത്തെ രാത്രി തനിയ്ക്കിനി ഉറങ്ങാനാവില്ലെന്നു
മനസിലാക്കിയോ എന്തോ മനു പതിയെ കൈയ്യെത്തിച്ച് മുറിയിലെ ലൈറ്റിട്ടു.
വൃത്തിയായി അടുക്കിവെച്ചിരുന്ന
ഭിത്തിയലമാരയിലെ പുസ്തകങ്ങൾക്കിടയിലൂടെ പരതി ‘മായ’ എന്ന് പുറംചട്ടയിൽ ഭംഗിയായി എഴുതിയ ഒരു ഡയറി,
കൈപ്പിടിയിലൊതുക്കുമ്പോൾ ഡയറിയ്ക്കുള്ളിലെ നൂറാവൃത്തി വായിച്ച വരികൾക്കൊപ്പം മനസ് പിന്നോട്ട് പായുവാൻ
തുടങ്ങിയിരുന്നു.

**********************************

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025