Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മക്കുറിപ്പുകൾ

ഇത്തവണ വീട്ടിലാകെ കരഞ്ഞു നിലവിളിച്ചു ഓടിനടന്നു, ഇനി ഞാൻ ഒരു കുരുത്തക്കേടും ഉണ്ടാക്കില്ലാന്നും നല്ല കുട്ടിയായി ഇരുന്നോളാന്നും പറഞ്ഞു അമ്മേന്റെ കാലു വരെ പിടിച്ചു കരഞ്ഞു. അനുഭവം “കുരു” എന്നത് അമ്മാജിക്ക് നല്ലപോലെ പഴയ എന്റെ നഴ്സറി അനുഭവത്തിൽ നിന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ ഇത്തവണ മനസ്സലിവിന് ഒരു ചാൻസും
ഇല്ല. ചുരുക്കി പറഞ്ഞാൽ എന്റെ കുഴി ഞാൻ തന്നെ നല്ല അസ്സലായിട്ടു തോണ്ടി. മുറിവിൽ ഉപ്പ് തേക്കുന്ന പോലെ അമ്മേന്റെ വക ഇനി നിന്റെ കളിയെല്ലാം കാണാല്ലോ എന്ന ഒരു പഞ്ച് ഡയലോഗ് ഡെലിവറി കൂടി ആയപ്പോ എന്നെയിതാ കൊണ്ടുപോണ എന്ന അവസ്ഥയിലായി ഞാൻ.

ഹും അമ്മയാണത്രെ അമ്മ.
അപ്പൊ ഇനി കരഞ്ഞു വെർതെ കണ്ണീരു വേസ്റ്റ് ആക്കണ്ടാന്നു വിചാരിച്ചു കുറച്ചു പിന്നത്തേക്കു റിസർവ് ചെയ്തു. എന്തേലും യൂസ് ആയാലോ, അല്ല ഇനി ശെരിക്കും ബിരിയാണി കൊടുത്താലോ….

എന്തായാലും നാളെ എന്തേലുമൊക്കെ നടക്കും.
അങ്ങനെ സംഭവ ബഹുലമായ നാളെ വന്നുചേർന്നു. റിസേർവ് ചെയ്ത ബാക്കി കണ്ണീരു രാവിലെ തന്നെ അങ്ങ് പുറത്തേക്കു വിട്ടു. ആര് കാണാൻ. ഇനി രക്ഷയില്ല എന്ന് അപ്പോഴത്തേക്കും മനസ്സിലായി. ഇനിയിപ്പോ പോവുന്ന വഴിക്കു തെളിക്കുക തന്നെ. അച്ഛൻ എന്നെ കെട്ടിയെടുക്കാൻ ബിജുവേട്ടന്റെ ഓട്ടോറിക്ഷ വിളിച്ചോണ്ട് വന്നു. നടക്കാനുള്ള ദൂരമേയുള്ളൂ. അങ്ങനെ ഓട്ടോയിൽ കേറി നഴ്സറി സ്കൂളിലേക്ക്.

നഴ്സറി കാണ്ഡം രണ്ടാം അദ്ധ്യായം ഒന്നാം ഭാഗം.
**********************************************

നഴ്സറീടെ മുന്നിൽ ഓട്ടോറിക്ഷ ബ്രേക്ക് ഇട്ടു. ഏതോ ഒരു അന്യഗ്രഹ ലോകത്തിൽ എത്തിച്ചേർന്ന ഒരനുഭവം ആയിരുന്നു
അവിടെ എത്തിയപ്പോ. ഇതെന്താപ്പാ ഇവിടെ നടക്കുന്നെ?

ഓട്ടോ ഇറങ്ങി അച്ഛന്റെ കൈയ്യും പിടിച്ചു നേരെ നഴ്സറി ആപ്പീസിലേക്കു കേറിചെന്നു. പറയാൻ മറന്നുപോയി, ആ നഴ്സറി അച്ഛന്റെ ഫ്രണ്ടിന്റെയായിരുന്നു. ചിരികൊണ്ടാരു
വരവേൽപ്പ്, എന്തരാണല്ലേ. ആ ഇതാര്, അച്ചൂസേ എന്നെ മനസ്സിലായോ ആരാന്ന്. സങ്കടഭാവം തൽക്കാലം മാറ്റിവെച്ചു ഒരു വളിച്ച ചിരി അങ്ങ് വെച്ച് കൊടുത്തു. അല്ലാ പിന്നെ.

“ടീച്ചറെ അച്ചൂനെ എൽകെജിയിൽ ഇരുത്തിക്കോ” എന്ന് നീട്ടിയൊരു പറച്ചിലിൽ എന്റെ ചിരി അങ്ങ് കാറ്റ് കൊണ്ടായി. പിന്നേം പണിയായി. എന്ത് തേങ്ങയാണാവോ ഇനി നടക്കാൻ പോണത്. ഞാൻ അച്ഛനെ ദയനീയമായി ഒന്ന് നോക്കി. എവിടെ, കണ്ട ഭാവമില്ല. പിന്നെ ഒരു സീൻ ഉണ്ടാക്കാനൊന്നും പോയില്ല, മര്യാദരാമനെപ്പോലെ വേറെ ഒരു ടീച്ചറിന്റെ പിന്നാലെ പോയി, ഇടയ്ക്ക് അച്ഛനെ തിരിഞ്ഞു നോക്കിക്കൊണ്ട്. അല്ല അതും ഒരു ആശ്വാസം…

അങ്ങനെ എൽ കെ ജിയിൽ കാലെടുത്തു വെച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025