Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓർമ്മക്കുറിപ്പുകൾ

ആകെ പ്രശ്നമായില്ലേ, സംഗതി എന്താ,
എന്നെ കാണ്മാണ്ടായി…..

അങ്ങനെ അച്ഛനും അമ്മയും
ഇളയച്ഛനും മൂത്തമ്മയും വല്യച്ചനും വല്യമ്മയും ഏട്ടനും (കൂട്ട് കുടുംബം ആണേ)
എല്ലാവരും തിരയാലോ തിരയൽ, റൂമെല്ലാം നോക്കുന്നു, വാതിലിന്റെ പുറകിൽ നോക്കുന്നു, തട്ടിൻ പുറത്തു നോക്കുന്നു…
ഹോ ഒന്നും പറയണ്ടാ, ആകെയൊരു ബഹളം. എന്നാലോട്ടു എന്നെ കിട്ടിയോ, അതുമില്ല. കാണാതായ എന്നെ കണ്ടു കിട്ടിയില്ലാന്നു….

“ഇവിടുണ്ട് ഇവിടുണ്ട്” ഏട്ടന്റെ ശബ്ദം ആണ്. ജീവിക്കാൻ സമ്മതിക്കൂല്ല അല്ലെ? ; ; ജാങ്കോ ഞാൻ രാവിലെ തന്നെ പെട്ടു. മര്യാദക്ക് ഒന്ന് ഒളിക്കാനും സമ്മതിക്കൂല്ല. അപ്പൊ
എന്താ സംഭവം, കല്ല് ഉയർത്തിക്കെട്ടിയ കിണറ്റിന്റെ കരയിൽ ഒളിച്ചിരിക്കുവാരുന്നു ഞാൻ.

എല്ലാരും ആശ്വാസത്തോടെ ഓടി വന്നപ്പോ പിതാവ് ഓടി വന്നത് കൈയ്യിൽ നല്ല ഒരു
വടിയുമായിട്ടായിരുന്നു. ഒരു അടി ദൂരെ നിന്ന് തന്നെ ഞാൻ മണത്തു. ശരീരത്തിന് റിഫ്ലക്സ് പവർ കുറവായതു കൊണ്ട് തന്നെ, അമ്മേന്റെ പുറകിൽ ഒളിക്കുന്നതിനു മുൻപേ തന്നെ അടി ചന്തിക്കു വീണിരുന്നു (ചന്തി അശ്ലീലം ആയവർക്ക് കുണ്ടി എന്ന് വായിക്കാം). അതും പോരാഞ്ഞു എന്നെ തൂക്കിയെടുത്തു നേരെ റിക്ഷ ലക്ഷ്യമാക്കി അച്ഛൻ നടന്നു…

ഞാൻ നന്നായിട്ടു തന്നെ കുതറി മാറിക്കൊണ്ടിരുന്നു. എവിടെ, പിതാശ്രീ വിടാൻ യാതൊരു ഉദ്ദേശവും ഇല്ല. പക്ഷേ എന്റെ തടിയും പിന്നെ കിടന്നുള്ള ഈ കുതറലും ഒക്കെ കൂടി അച്ഛൻ ഒന്ന് ക്ഷീണിച്ചു പോയി. അപ്പൊ ദാ സപ്പോർട്ടിനായി ബിജു ഏട്ടൻ വരുന്നു, അച്ഛൻ പിടുത്തം ഒന്ന് അയച്ചു എന്ന് തോന്നിയ ആ നിമിഷം തന്നെ കാല് ശക്തിയിൽ ഞാനൊന്ന് കുടഞ്ഞു. കാല് എവിടെയോ പോയി തട്ടി എന്തോ വീഴുന്ന ശബ്ദം ഞാൻകേട്ടു…..

പക്ഷെ രക്ഷയില്ല, എന്നെ എങ്ങനെയൊക്കെയോ
റിക്ഷക്കകത്തു കേറ്റിക്കളഞ്ഞു. ഇനി രക്ഷയില്ല, അനുസരിക്കുക തന്നെ. പോട്ട് പുല്ല് എന്ന ഭാവത്തിൽ ഞാൻ ഓട്ടോയിലിരുന്നു. നഴ്സറി എങ്കിൽ നഴ്സറി. ഇനി സീൻ ആക്കീട്ടു നോ യൂസ്. അങ്ങട് പോവുക തന്നെ.

അല്ല ഇതെന്താ കഥ, കുറേനേരമായിട്ടും ഓട്ടോ എടുക്കുന്നില്ല. ഞാൻ തല പുറത്തേക്കിട്ടു ഒന്ന് നോക്കി. ദാ ഇരിക്കുന്നു ബിജു ഏട്ടൻ വീട്ടിന്റെ മുറ്റത്ത്. നോക്കുമ്പോ ബിജു ഏട്ടന്റെ ഇടത്തെ
കെ അച്ഛൻ സപ്പോർട്ട് ചെയ്തു പിടിച്ചിരിക്കുന്നതാണ്….

Recap:
കൈയ്യും കാലുമിട്ടടിക്കുമ്പോ ‘എവിടെയോ’ കൊണ്ടെത് അങ്ങനെ എവിടെയോ ആയിരുന്നില്ല. ബിജു ഏട്ടന്റെ കൈയ്യിലായിരുന്നു ആ കനപ്പെട്ട ചവിട്ടു വീണത്…

എന്നിട്ടെന്തായി, ആ ചവിട്ടിൽ ബിജു ഏട്ടൻ താഴെ വീണു. ചവിട്ടിലും വീഴ്ചയിലും കൈക്ക് നല്ല പണി കിട്ടി. അവസാനം ബിജു ഏട്ടനെ ആശുപത്രീൽ കൊണ്ടാവാൻ വേറെ ഒരു റിക്ഷ വരേണ്ടി വന്നൂന്ന്. ശ്ശോ, എന്താല്ലേ…..

ഞാൻ
പെരുത്ത് ഹാപ്പി,
അന്ന് നഴ്സസറീൽ പോവേണ്ടി
വന്നില്ലാന്ന്…

written by
Angel………

(a spiritual being in some religions who is believed to be a messenger of God,
usually represented as having
a human form with wings)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025