Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവധി കാലം 3

“അമ്പോ എന്നാൽ പിന്നെ തുടങ്ങിക്കോളൂ ”

സുമ ചേച്ചി ചട്ടകവും. ചെറിയ പാത്രത്തിൽ എണ്ണയും ഒരു ചകിരി കഷ്ണവും വച്ചു ”

അല്ല ദോശ ഉണ്ടാക്കാൻ എന്തിനാ എണ്ണ..? ഞാൻ ആലോചിച്ചു വീട്ടിൽ ഉണ്ടാക്കുമ്പോൾ എണ്ണ ഉപയോഗിക്കാറില്ല. മാത്രമല്ല നല്ല  പേപ്പർ പോലെ ഇരിക്കും ദോശ. എണ്ണ എപ്പോളാവോ ഒഴിക്കണ്ടെ..  മുൻപായിരിക്കോ ..?  ശോ ഉണ്ടാക്കാൻ അറിയാമെന്നു പറഞ്ഞും പോയല്ലോ.എന്തായാലും വീട്ടിൽ ഉണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കാം….

ഞാൻ വേഗം ദോശമാവ് എടുത്ത് ഒഴിച്ചു… പരത്തൻ തുടങ്ങിയപ്പോൾ അവിടെ ഇവിടൊക്കെ കീറി പൊന്നു….

“അയ്യോ ഇത് കീറിപോവുന്നല്ലോ ”

“എന്താ ശെരിയായോ.. ? ”

സുമ ചേച്ചി തേങ്ങ ചിരകുന്നതിനിടെ ചോദിച്ചു

“ആഹ് ശെരി ആയി…. ”

ഞാൻ ദോശ മറിച്ചിടാൻ നോക്കിയിട്ട് പറ്റുന്നില്ല… ആകെ കുളമായി. ഞാൻ കഷ്ടപ്പെട്ട് എടുത്ത ദോശ ഒരുമാതിരി കീറി പറിഞ തുണി പോലെ ആയി

“ആഹാ കൊള്ളാലോ ദോശ…. ഒക്കെ കളഞ്ഞലോ…. മ്മ്മ്മ് എന്താ നീ ചെയ്തേ…?

സുമ ചേച്ചി എന്നെ കളിയാക്കികൊണ്ട് ചോദിച്ചു

“ഞാൻ വീട്ടിൽ ഉണ്ടാക്കുന്ന പോലെ ആണ് ഉണ്ടാക്കിയെ പക്ഷെ ശെരിയായില്ല… ”

“ആദ്യം എണ്ണ പുരട്ടണം എന്നിട്ടേ മാവ് ഒഴിക്കാൻ പാടുള്ളു. എണ്ണ ഉള്ളപ്പോ മാവ് ഒട്ടിപിടിക്കില്ല… ഇനിയൊന്നു ഉണ്ടാക്കി നോക്കിയേ…. ”

സുമ ചേച്ചി പറഞ്ഞത് പ്രകാരം ഞാൻ എണ്ണ പുരട്ടി ഉണ്ടാക്കി നോക്കി…. അപ്പോൾ ശെരിയായി…….

അങ്ങനെ അന്നത്തെ ദോശ മുഴുവൻ ഞാൻ ഉണ്ടാക്കി…  അപ്പോളേക്കും സുമ ചേച്ചി ചമ്മന്തിയും ഉണ്ടാക്കി. ഭക്ഷണം തയ്യാറായി കഴിഞ്ഞപ്പോ ഞാൻ അച്ഛമ്മയെ വിളിച്ച് കൊണ്ടുവന്നു.

“അച്ചമ്മേ ഞാൻ ഉണ്ടാക്കിയ ദോശ ആണെട്ടോ ”

“ആണോ നോക്കട്ടെ… ”

അച്ഛമ്മയ്ക്ക് ഞാൻ ദോശ ഇട്ടു കൊടുത്തു. അതിൽ നിന്നും ഒരു കഷ്ണം കഴിച്ചു നോക്കിയിട്ട് അച്ഛമ്മ പറഞ്ഞു

“ആഹാ നല്ല രുചി ഉണ്ടാലോ..  മ്മ്മ് എന്റെ മോൾ ഉണ്ടാക്കിയതല്ലേ ”

ഞങ്ങൾ മൂന്നുപേരും കൂടി ദോശ കഴിച്ചു കൊണ്ടിരുന്നു. അപ്പോൾ ഉണ്ട് അമ്പലത്തിൽ വച്ചു കണ്ട ചെക്കൻ വീട്ടിലേക് കയറി വരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025