Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു അവധി കാലം 3

അല്ല  ഇവൻ എന്താ ഇവിടെ….?

ആ ചെക്കനെ കണ്ടപ്പോ ഞാൻ ആകെ എന്തോ പോലെ ആയി. ഇവൻ ഇനി സ്വന്തത്തിലുള്ള ആരെങ്കിലും ആയിരിക്കുമോ….?.

“അച്ചമ്മേ….  ഞാൻ എത്തീട്ടോ ”

ഇവൻ എന്ത് അധികാരത്തിൽ ആണ് അച്ചമ്മേ എന്നൊക്കെ വിളിക്കണേ ആവോ. അപ്പൊ ശെരിയ എന്റെ വല്ല അകന്ന ബന്ധു ആകും….

“ഇങ്ങോട്ട് കയറി വരൂ ഹരി…  വാ കാപ്പി കുടിക്കാം ”

അച്ഛമ്മ അവനെ അകത്തേക്കു വിളിച്ചു. കുടിക്കാൻ എടുത്ത ചായ കയ്യിൽ തന്നെ ഇരിക്കുന്നു. ഇവൻ ആരാണെന്നോ എന്താണെന്നോ അറിയാൻ ഉള്ള ആവേശത്തിൽ അങ്ങനെ തന്നെ വച്ചിരിക്കേണ്. ഞാൻ അച്ഛമ്മനെയും ആ ചെക്കനെയും മാറി മാറി നോക്കി കൊണ്ടിരുന്നു.

“വേണ്ട അച്ചമ്മേ ഞാൻ കഴിച്ചിട്ടാ വന്നേ… ”

“ആഹ് അവിടെ ഇരിക്കുട്ടാ .കഴിച്ചു കഴിഞ്ഞു വരാം ”

എനിക്ക് ഒന്നും മനസിലാവുന്നില്ലാലോ. അച്ഛമ്മ വേഗം ഭക്ഷണം കഴിച്ചിട്ട് പുറത്തേക് പോയി..

ഞാനും സുമ ചേച്ചിയും കൂടി. പാത്രങ്ങൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു.

“ആരാ സുമ ചേച്ചി അത്….? ”

സുമ ചേച്ചി എങ്കിലും എനിക്ക് അവൻ ആരായിരിക്കും എന്ന് പറഞ്ഞു തരും എന്ന് കരുതി

“ആ പാത്രം ഒക്കെ അവിടെ വച്ചിട്ട് മോൾ അപ്പുറത്തേക്ക് ചെല്ല് ”

ഞാൻ വേഗം പുറത്തേക് ചെന്നു…..

“ഇന്ന് എന്താ അച്ചമ്മേ കാപ്പി കുടിക്കാൻ വൈകിയോ…? ”

“ആഹ് ഇന്ന് ഇവളാണ് ഇവിടെ ഭക്ഷണം ഉണ്ടാക്കിയത് അതാ വൈകിയേ… ആഹ് മോളെ ഇത് ഹരി നമ്മുടെ രാഘവൻ ഇല്ലേ. ആൾടെ മകനാണ്… ”

“ഓഹ് രാഘവൻമാമന്റെ മകൻ ആണോ…. ”

രാഘവൻ മാമൻ ഇവിടുത്തെ കാര്യസ്ഥനാണ്. ഇവിടുത്തെ എല്ലാം നോക്കുന്നത് രാഘവൻ മാമൻ ആണ്. ആൾക്ക് മക്കൾ ഉണ്ടെന്ന് എനിക്ക് അറിയാം പക്ഷെ ഇത്രേം വല്യ മക്കൾ ഉണ്ടെന്ന് ഒന്നും അറിയില്ലായിരുന്നു.

“രാഖി ഈ ഹരി നീ പോകുന്ന വരെ നിന്റെ കൂടെ തന്നെ ഉണ്ടാകും. നിനക്ക് പുറത്തേക്കു പോകാൻ ഒക്കെ ഇളയച്ഛൻമാർക്ക്‌ ചിലപ്പോ സമയം കിട്ടിയെന്നു വരില്ല. അപ്പോ ഇവൻ കൊണ്ട് പൊയ്ക്കോളും.. ” “അതെന്താ ഹരിക്ക് വേറെ പണിയൊന്നുമില്ലേ അച്ചമ്മേ…? ” “പണിയൊക്കെ ഉണ്ട്… പക്ഷെ പഠിക്കുവാ ” എന്നെ കളിയാക്കി കൊണ്ട് ഹരി പറഞ്ഞു. “എന്നാൽ നിങ്ങൾ സംസാരിചിരിക്കുട്ടോ ” അച്ഛമ്മ അകത്തേക്ക് പോയി “ഹരി എവിടെയാ പഠിക്കുന്നെ…? ” “സെന്റ് ആൽബർട്ട്സ്സ്. എറണാകുളം… ” “എറണാകുളത്തോ…? ഞാൻ അവിടെ നിന്നുമാണ് ഫ്ലൈറ്റ് ഇറങ്ങിയത്. പക്ഷെ അവിടുന്ന് ഇവിടേക്ക് നല്ല ദൂരമുണ്ടല്ലോ….. ” “ഞാൻ അവിടെ നിന്നാണ് പഠിക്കുന്നത്… ” “ആട്ടെ ഇത് കോഴ്സ് ആണ് പഠിക്കുന്നെ…? ” “ഞാൻ MA മലയാളം സാഹിത്യം…. ” “ഓഹ് അപ്പോ ഇവിടെ വീട്ടിലോ…? ” “ഇവിടെ അച്ഛനും അനിയത്തിയും ഉണ്ട്. ചേട്ടൻ ആർമിയിൽ ആണല്ലോ. അമ്മ മരിക്കുമ്പോളൊക്കെ ഞാൻ അവിടെ ആയിരുന്നു. ഞാൻ BA പഠിച്ചതും അവിടെ തന്നെ ആയിരുന്നു ” “ഓഹോ, അനിയത്തി എന്താ ചെയ്യണേ. എന്താ അവളുടെ പേര്…? ” “അവൾ പ്ലസ് ടു വിനു പഠിക്കുന്നു. അവളുടെ പേര് നന്ദിനി എന്നാ… ” “അവൾ ഒറ്റയ്ക്ക് ഒക്കെ നിന്നോളും…? ” “ആഹ് അച്ഛൻ വരുന്നത് വരെ ഞങ്ങളുടെ അമ്മാവന്റെ മകൾ ഉണ്ട് പാർവതി അവൾ ഉണ്ടാകും… ” “അതെയോ അപ്പോ കുഴപ്പില്ല ” “അവിടെ എങ്ങനെയാ….? ” “ഞാൻ software enginnering പഠിക്കുന്നു. ഇനി ഒരു വർഷം കൂടി ഉണ്ട്. അവിടെ ഞാനും അച്ഛനും അമ്മയും മാത്രം ഉള്ളു. അച്ഛൻ അവിടെ ഒരു chemical കമ്പനിയിൽ ജോലി ചെയ്യുന്നു… ” “എനിക്ക് ഇപ്പോ കുറച്ചു ദിവസം അവധിയാണ് അതാ നിന്റെ കൂടെ    ഉണ്ടാകണമെന്ന് അച്ഛമ്മ പറഞ്ഞപ്പോ ഞാൻ എതിരൊന്നും പറയാഞ്ഞത്.  ” “ഹരി എനിക്ക് ഇവിടെ വീട്ടിൽ ഇരുന്നു ബോർ അടിക്കും സോ എനിക്ക് ഇവിടെ ഒക്കെ കാണിച്ചു തരാമോ ..? ” “അതാണല്ലോ എനിക്ക് ഉള്ള ജോലി..  നീ എത്ര ദിവസം ഇവിടെ ഉണ്ടാകും ” “രണ്ട് ആഴ്ച്ച… ” “ഒക്കെ അതിനുള്ളിൽ കൊണ്ടുപോകാൻ പറ്റുന്നിടതിക്കെ കൊണ്ടുപോകാം ” “മതി ” അങ്ങനെ അച്ഛമ്മ എനിക്ക് തന്ന എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഹരി. ഹരിക്ക് ഇപ്പോ സ്റ്റഡി ലീവ് ആണ്. ഇവിടെ ആയാലും അവിടെ ആയാലും സ്റ്റഡി ലീവ് എന്നാൽ വെറുതെ ഇരിപ്പ് തന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025