ഷെഹിയെ യാത്രയാക്കാൻ ഞങ്ങളെല്ലാരും കൂടിത്തന്നെ പോയി…. ട്രെയിനിൽ കയറി അവൻ യാത്ര പറയുമ്പോ കണ്ണുനിറഞ്ഞെതെന്തിനാണെന്ന് അറിയില്ല…. തിരിച്ചുപോരുമ്പോ ആരും അതികം സംസാരിച്ചില്ല.. വീട്ടിലെത്തിയിട്ടും എന്തോ ഒന്ന് നഷ്ടപ്പെട്ട ഫീലിംഗ് ആയിരുന്നു….. ഷെഹിയുടെ അഭാവം ഞങ്ങൾക്കെല്ലാം മൗന വ്രതമാണ് സമ്മാനിച്ചത്…. വൈകുന്നേരം ഷാനുവിന്റെ ഉമ്മയും അനിയത്തിമാരും വന്ന് അവളെ കൂട്ടിക്കൊണ്ട് പോയപ്പോ വീട് ശെരിക്കും ഉറങ്ങി…. ഷാനു എന്റെ അടുത് ഒറ്റപ്പെടാതിരിക്കാൻ പോകും വരെ ഉമ്മാന്റെ പിറകിൽ നിന്ന് മാറിയിട്ടില്ലായിരുന്നു…. എന്നെപ്പേടിച്ചിട്ടാവും….
നാളെ രാവിലെ ഞാനും യാത്രയാവുകയാണ്… പ്രവാസത്തിലേക്…. ഒരു ആശ്വാസമുള്ളത് ഷാനുവിനെക്കുറിച്ചു ഉപ്പയോട് നേരിട്ട് സംസാരിക്കാം എന്നു മാത്രമാണ്….
പ്രതീക്ഷയോടെ മനസ്സിൽ വീടും നാടും വിട്ടിറങ്ങുന്ന വേദനയോടെ ഞാൻ പ്ലൈനിൽ കയറി….
ഉമ്മയെപ്പോലെ ഉപ്പയും പെട്ടെന്ന് തന്നെ സമ്മദിക്കുമെന്നാണെന്റെ പ്രതീക്ഷ… എന്നിട്ടവേണം സൈതാലിക്കയോട് പറയാൻ… അപ്പൊ ഇക്കന്റെ മുഖത്തെ സന്തോഷമൊന്ന് നേരിട്ടുകാണണം…
ഓരോ സ്വപ്നങ്ങളും കണ്ട് ഐര്പോര്ടിലെത്തിയതറിഞ്ഞില്ല…. ഉപ്പയുടെ കൂടെ റൂമിലേക് പോകുമ്പോ തന്നെ ഷാനുവിന്റെ കാര്യം പലവട്ടം പറയാനൊരുങ്ങി… എന്തോ ഒരു ചമ്മല്… നമ്മളുടെ കല്യാണക്കാര്യം നമ്മളുതന്നെ എങ്ങനാ ഉപ്പയോടൊക്കെ പറയുക…. എങ്ങനാ പറഞ്ഞു തുടങ്ങേണ്ടേ എന്നാലോചിച്ച് റൂമിലെത്തി…
ഉപ്പയെന്നെ അവിടാക്കി ഷോപ്പിൽപോയി… ഞാനൊന്ന് ഫ്രഷ് ആയി ഫുഡ് അടിച്ചു കിടന്നുറങ്ങി…
എണീറ്റപ്പോ ഉപ്പ റൂമിലെത്തിയിട്ടുണ്ട്… ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിൽ ഞാൻ ഷാനുവിനെ ക്കുറിച്ച് പറഞ്ഞു…
വീട്ടില് എല്ലാരും ഉണ്ടായിരുന്നപ്പോ നല്ല രസായിരുന്നു. ഷെഹി പോയപ്പോ തന്നെ വീടുറങ്ങിയ പോലായി… ഇപ്പൊ ഉമ്മ ശെരിക്കും ഒറ്റക്കായി….
“ആ ഉമ്മ വിളിച്ചപ്പോ പറഞ്ഞു… “
ഉമ്മ വേറെന്തെങ്കിലും പറഞ്ഞോ ഉപ്പാ…
