Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പെണ്ണുകാണല്‍

 

“എന്ത് നമ്പരാ നീ ഇടുന്നത്”

 

“അതൊക്കെ ഉണ്ട്. ഇന്ന് ഇച്ചായനൊരു സര്‍പ്രൈസ് ഉണ്ട് കേട്ടോ”

 

“എന്ത് സര്‍പ്രൈസ്”

 

“അതൊക്കെ കിട്ടുമ്പം അറിഞ്ഞാ മതി മോനെ” അവള്‍ ചിരിച്ചു.

 

“ങാ ജോസ് മോനോ? എന്തിയേടാ എല്ലാരും” അനിതയുടെ പപ്പാ ആയിരുന്നു അത്. എന്നെ അതിയാന്‍ ജോസ് എന്നാണു വിളി.

 

“എല്ലാരും ഉണ്ട് അങ്കിളേ. ഞാന്‍ നിങ്ങളെ കണ്ടോണ്ടു വന്നതാ”

 

അനിത ആന്റിയുടെ അടുത്തെത്തി മുഖം ചുളിച്ച് എന്തോ പറഞ്ഞു.

 

“അതിനു നീ എന്ത് തിന്നിട്ടാ” ആന്റി ചോദിക്കുന്നത് ഞാന്‍ കേട്ടു.

 

“എനിക്കറിയാന്‍ വയ്യ. ഇന്നലത്തെ ആ ഐസ് ക്രീം വൈകിട്ട് തിന്നാരുന്നു

ഞാന്‍”

 

“ദേ ഒന്നിങ്ങോട്ടു വന്നേ” ആന്റി അങ്കിളിനെ അടുത്തേക്ക് വിളിച്ചു.

 

“എന്താടീ” അങ്കിള്‍ അങ്ങോട്ട്‌ ചെന്നു. ആന്റി അങ്കിളിനോട് രഹസ്യമായി എന്തോ പറയുന്നത് ഞാന്‍ കണ്ടു.

 

“അതിനിപ്പം എന്ത് ചെയ്യും” അങ്കിള്‍ ചോദിച്ചു.

 

“അവള്‍ക്ക് വീട്ടില്‍ പോണമെന്ന്”

 

“ഛെടാ. ഇനി പോയിട്ട് വരുകാന്നു വച്ചാല്‍..” അങ്കിള്‍ അസ്വസ്ഥതയോടെ തല ചൊറിഞ്ഞു.

 

“ജോച്ചായനോട് പറ എന്നെ അങ്ങോട്ട്‌ വിടാന്‍. പപ്പേം മമ്മീം ഗാനമേള തീര്‍ന്നിട്ട് വന്നാ മതി. പോയിട്ട് ഞാനിനി വരുന്നില്ല” അനിത പറയുന്നത് ഞാന്‍ കേട്ടു.

 

“ആ ചെറുക്കനെ ഇനി ബുദ്ധിമുട്ടിക്കണമല്ലോ” അങ്ങനെ പറഞ്ഞിട്ട് അങ്കിള്‍ എന്റെ അടുത്തെത്തി.

 

“എടാ മോനെ നീ അനിതയെ വീട്ടില്‍ ഒന്ന് വിട്ടിട്ടു വരാമോ” അങ്കിള്‍ ചോദിച്ചു.

 

“എന്താ അങ്കിളേ, എന്ത് പറ്റി”

 

“അവള്‍ക്ക് എന്തോ പഠിക്കാനുണ്ട്. ഇപ്പഴാ ഓര്‍ത്തത്” അങ്കിള്‍ കള്ളം പറഞ്ഞു.

 

“ശരി അങ്കിളേ. എങ്കില്‍ വാ അനിതെ” ഞാന്‍ പറഞ്ഞു.

 

“ശരി പപ്പാ..മമ്മീ..ഗുഡ് നൈറ്റ്” അവള്‍ അവരോടു യാത്ര പറഞ്ഞിട്ട് എന്റെ പിന്നാലെ വന്നു. ആണുങ്ങളുടെ കൊത്തിവലിക്കുന്ന കണ്ണുകള്‍ക്ക് ഇടയിലൂടെ ഞങ്ങള്‍ റോഡിലെത്തി. എന്റെ സൈക്കളിന്റെ മുമ്പില്‍ അവളെ വച്ച് ഇരുട്ടിലൂടെ ചവിട്ടുമ്പോള്‍ ലോകത്തിലേക്കും ഭാഗ്യവാനാണ് ഞാനെന്ന് എനിക്ക് തോന്നുന്നുണ്ടായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025