Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു പെണ്ണുകാണല്‍

 

ഞെട്ടലോടെ ഞാനവളെ നോക്കി.

 

“നീ പറയുന്നത്?”

 

“റോഷന്‍ നല്ലവനാണ്. പക്ഷെ പക്ഷെ..”

 

“പറ അനിതാ..” ഉദ്വേഗത്തോടെ ഞാന്‍ പറഞ്ഞു.

 

“ഉദ്ധാരണം പെട്ടെന്ന് ഇല്ലാതാകും. കിടക്കയില്‍ വളരെ ആക്രാന്തമാണ് പാവത്തിന്. പക്ഷെ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം തീരും. വര്‍ഷങ്ങളായി ചികിത്സയാണ്. ഈ ചികിത്സ മൊത്തം തട്ടിപ്പാ ഇച്ചായാ. കൊറേ പണം പിടുങ്ങാന്‍ കെട്ടി ഇട്ടിരിക്കുന്ന ആശുപത്രികള്‍. ഒരു ഗുണവുമില്ല. ഒടുവില്‍ നിവൃത്തി യാതൊന്നും ഇല്ലാതെയാണ് ഇങ്ങനെ ഒരു കൊച്ചിനെ ഉണ്ടാക്കിയത്”

 

അവിശ്വസനീയതയോടെ ഞാന്‍ അവളെ നോക്കിയിരുന്നുപോയി.

 

“പണമുണ്ട്; ഇഷ്ടംപോലെ. നല്ല ആളുകള്‍. ജീവിതത്തിനു യാതൊരു പ്രശ്നവുമില്ല. പക്ഷെ എന്നെ സംബന്ധിച്ച് ഒന്നുമില്ലാത്ത അവസ്ഥ. ഓരോ രാത്രികളിലും ഞാന്‍ നമ്മുടെ ബന്ധം ഓര്‍ക്കുമായിരുന്നു. അന്നെനിക്ക് അതൊക്കെ കിട്ടിയത് പിന്നീട് കിട്ടാതിരിക്കാന്‍ ആയിരുന്നെന്ന് അപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ? ജോച്ചായനെ പിരിഞ്ഞ ശേഷം ഞാന്‍ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ല..അല്‍പ്പം പോലും” അനിത ഒരു ദീര്‍ഘനിശ്വാസത്തോടെ അകലേക്ക് നോട്ടം മാറ്റി.

 

എല്ലാം ഒരു കഥപോലെ എനിക്ക് തോന്നി. ഇങ്ങനെയൊക്കെ സംഭവിക്കുമോ? അനിതയെപ്പോലെ ഒരു പെണ്ണ് സെക്സിന് വേണ്ടി മാത്രം ജനിച്ചവള്‍ ആണ്. അവള്‍ക്ക് അത് കിട്ടാതിരിക്കുക എന്നാല്‍, പ്രാണവായു കിട്ടാതിരിക്കുന്നതിനു തുല്യമാണ്.

 

“റാണിക്ക് ഒരു ചെക്കനെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഏറെ നാളായി. പക്ഷെ അവള്‍ക്ക് ആരെയും ഇഷ്ടപ്പെട്ടില്ല. എന്താണ് അവളുടെ മനസ്സിലെ സങ്കല്പം എന്ന് എനിക്കും അറിഞ്ഞു കൂടായിരുന്നു. അങ്ങനെയിരിക്കെ ഇച്ചായന്റെ ഒരു ഫോട്ടോ എന്റെ ഫോണിലേക്ക് മേരിയമ്മായി അയച്ചുതന്നു. ഞാനത് നോക്കുമ്പോള്‍ റാണി അടുത്തുണ്ടായിരുന്നു. അവള്‍ ഫോണ്‍ വാങ്ങി ഇച്ചായനെത്തന്നെ കുറേനേരം നോക്കി. എന്നിട്ടെന്നോട് ചോദിച്ചു ഇതാരാണെന്ന്. ഉള്ളത് ഉള്ളപോലെ പറഞ്ഞിരുന്നേല്‍ അതോടെ എല്ലാം തീര്‍ന്നേനെ” ഒന്ന് ചിരിച്ചിട്ട് അനിത തുടര്‍ന്നു:

 

“എന്റെ അടുത്ത ബന്ധുവാണ് എന്ന് ഞാന്‍ പറഞ്ഞു. അതോടെ അവള്‍ ഇച്ചായനെപ്പറ്റി കുറെ ചോദിച്ചു. നിനക്ക് പുള്ളിയെ കെട്ടണോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പെണ്ണിന് ഉണ്ടായ ഒരു ഇളക്കം. അങ്ങനെയാണ് ഇയാള്‍ ഇപ്പോള്‍ ഇവിടെ എത്തിയത്. റാണിയുടെ ഭര്‍ത്താവായി ഇച്ചായന്‍ വന്നാല്‍ അതെനിക്കും ഗുണമാണല്ലോ എന്ന് ഞാനും ചിന്തിച്ചു” കള്ളച്ചിരിയോടെ അവള്‍ പറഞ്ഞു നിര്‍ത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025