ആ സ്ത്രീ ശില്പയെ തടഞ്ഞു.
മോളെ അവനെ പറഞ്ഞിട്ട് കാര്യമില്ല അത്രയ്ക്ക് നീചയായ പെണ്ണായിപ്പോയി ഞാൻ..
അപ്പൊ അറിയാം അല്ലേ എന്നുള്ള എന്റെ പുച്ഛം നിറഞ്ഞ സംസാരം കേട്ട് ശില്പ എന്നെ തന്നെ നോക്കി കൊണ്ട് നിന്നു..
എന്താ വേണ്ടത് എന്ന് വെച്ചാൽ കൊടുത്തു പറഞ്ഞു വിടാൻ നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാൻ പുറത്തേക്കിറങ്ങി സിഗരറ്റിന്നു തീ കൊടുത്തോണ്ട് നിന്നു.
നിൽപ്പുറക്കാത്തതിനാൽ ഞാൻ വണ്ടിയെടുത്തു പുറപ്പെട്ടു..
അതേ സമയം ഓഫീസിൽ.
ശില്പ അവരെ താങ്ങി പിടിച്ചു വെള്ളം കൊടുത്തു കൊണ്ട് അവരെ ചെയറിൽ പിടിച്ചിരുത്തി.
നിങ്ങൾ ആരാണ് അമ്മേ.
മനുവുമായിട്ട് നിങ്ങൾക്കുള്ള ബന്ധം
അത് കേട്ടതും ആ സ്ത്രീയുടെ കണ്ണിൽ നിന്നും കണ്ണുനീർ തായേക്ക് വീണു.
അവർ എന്തോ ആലോചിച് കൊണ്ട് ഇരിക്കുന്നത് കണ്ടു.
പറയാൻ സാധിക്കാത്തത് ആണെങ്കിൽ വേണ്ട.
ചോദിച്ചെന്നെ ഉള്ളു.
മനുവുവിനെ ഇങ്ങിനെ ഞാനിത് വരെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ..
മനു എല്ലാവരോടും മാന്യമായി പെരുമാറുന്ന ആളാ അതാ എനിക്ക്.
മോളെ അവനെ നിനക്ക് എത്രവർഷമായിട്ട് അറിയാം.
മൂന്ന്മാസമേ ആയുള്ളൂ അമ്മേ ഞാനിവിടെ ജോലിക്ക് കയറിയിട്ട്..
ഹ്മ്മ്.
എന്നാൽ എനിക്കവനെ ജനിച്ചു വീണ അന്നുമുതൽ അല്ലെങ്കിൽ അതിനേക്കാൾ മുന്നേ അറിയാം മോളെ
നിങ്ങൾ പറഞ്ഞു വരുന്നത്.
അതെ മോളെ ഞാനവന്റെ അമ്മയാണ്.
അമ്മയോ മനുവിന്റെ അമ്മയോ അത് കേട്ട് ആദ്യം അവൾക്ക് ചിരിയാണ് വന്നത്.
അവൾ അറിയാതെ ചിരിക്കുകയും ചെയ്തു.
മോളെ നിനക്ക് തമാശയായി തോന്നുന്നുണ്ടോ..
അതേ ആർക്കായാലും തോന്നി പോകില്ലേ അമ്മേ.
എന്നാൽ തമാശ അല്ല മോളെ. അവൻ എന്റെ വയറ്റിൽ പിറന്നവന.
അവനിപ്പോ ഈ കാണിക്കുന്ന ദേഷ്യത്തിനു എല്ലാം ഞാൻ അർഹയാണ് മോളെ.
അതെന്തു പറ്റി.
എല്ലാം പറയാം..
മനു എന്നെ ഒരുപാട് സ്നേഹിച്ചിരുന്നു മോളെ ഒരു കാലത്ത്.
ഞാനെന്നു വെച്ചാൽ അവന് ജീവനായിരുന്നു മോളെ.
എന്ന് പറഞ്ഞു അവര് കരയാൻ തുടങ്ങി..
പിന്നെന്തു പറ്റി അമ്മേ നിങ്ങൾക്കിടയിൽ.
എല്ലാം എന്റെ തെറ്റായിരുന്നു. എന്റെ സുഖത്തിന്നു വേണ്ടി അവനെ തനിച്ചാക്കി പോയില്ലേ മോളെ ഈ പാപി..
