അച്ഛാ അച്ഛനിതു പറ വന്നാൽ സ്വീകരിക്കുമോ ഇല്ലയോ.
അച്ഛൻ മേലോട്ട് നോക്കി കൊണ്ട് അതേ നിന്റെ അമ്മ നിന്റെ അമ്മ അല്ലാതാകുമോ മോനേ..
ഹോ അപ്പൊ സ്വീകരിക്കും അല്ലേ കൊച്ചു കള്ളാ..
എന്ന് പറഞ്ഞോണ്ട് ഞാൻ അച്ഛന്റെ താടിയിൽ പിടിച്ചു കുടഞ്ഞു.
അച്ഛനൊന്നു പുളകിതനായ പോലെ തോന്നി..
ആ ശില്പ ഓഫീസിലെ കാര്യങ്ങൾ എല്ലാം കഴിഞ്ഞില്ലെ.
അതേ സാർ.
എന്നാൽ ശില്പ പോയി കൊള്ളു.
മറ്റുള്ളതെല്ലാം മോഹനേട്ടൻ നോക്കി കൊള്ളും..
മോഹനേട്ടനോട് ഞാനിവിടെ വരെ വരാൻ പറഞ്ഞു എന്ന് പറഞ്ഞിട്ട് പോയിക്കൊള്ളൂ.
ഓക്കേ സാർ
ഹ്മ്മ്
എന്ന് പറഞ്ഞോണ്ട് ശില്പ പോകാനായി റെഡി ആയി..
മോഹനേട്ടൻ വന്നതും ശില്പ ഇറങ്ങി.
ശില്പ ഒന്ന് നില്ക്കു
എന്താ സാർ എനി പ്രോബ്ലം.
ഇല്ലെടോ താനിത് അവർക്ക് കൊടുത്തേര്. കുളിച്ചൊരുങ്ങാൻ ഒന്നും ഉണ്ടാവില്ല അവരുടെ കയ്യിൽ.
ക്യാഷ് വല്ലതും വേണമെങ്കിൽ അക്കൗണ്ടിങ് സെക്ഷനിൽ നിന്നും ചോദിച്ചു വാങ്ങിച്ചേക്കു അവർക്ക് വല്ലതും വേണമെങ്കിൽ വാങ്ങി കൊടുക്കാൻ. പ്രസവിച്ച കുറ്റത്തിന് വേണ്ടി മാത്രം
അവർ ഒന്നും കഴിക്കുന്നില്ല ഞാനും അമ്മയും കുറെ നിർബന്ധിച്ചു നോക്കി.
ഹ്മ്മ്
എന്ത് ചോദിച്ചാലും കരയുകയാണ്. അവരുടെ കരച്ചിൽ കണ്ടു സഹിക്കുന്നില്ല എന്ന അമ്മ പറയുന്നേ.
സാർ ഒന്ന് വന്നു കണ്ടാൽ ചിലപ്പോ.
നോക്കട്ടെ ഒഴിവു കിട്ടിയാൽ വരാം
എന്ന് പറഞ്ഞോണ്ട് ഞാൻ ഓഫീസിലേക്ക് തന്നെ കയറി.
അന്നത്തെ വർക്ക് എല്ലാം കഴിഞ്ഞു സ്റ്റാഫ് എല്ലാവരും പോയി കഴിഞ്ഞതും ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് കാർത്തിയെ വിളിച്ചു. കാർത്തി ചെറുപ്പകാലം തൊട്ടേയുള്ള കൂട്ടുകാരൻ. എന്റെ ഉയർച്ച തായ്ച്ചകളിൽ എല്ലാം കൂടെ നിന്നവൻ എല്ലാം എന്റെ കൂടെ നിന്നു അവന്റെ ദുഃഖം പോലെ അനുഭവിച്ചവൻ. അതേ MN എക്സ്പോർട്സ് ആൻഡ് ഇമ്പോർട്സ് എന്ന ഈ സ്ഥാപനം ആരംഭിച്ചപ്പോൾ ഒരു പാട് പൈസ തന്നു സഹായിച്ചവൻ..
കാർത്തി ഓഫീസിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞു.
കുറച്ചുനേരം ഓരോരോ കാര്യങ്ങൾ ആലോചിച്ചു കൂട്ടി.
