Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാര്‍വ്വതി

“ചേച്ചി ഇംഗ്ലീഷ് നന്നായി പഠിപ്പിക്കും എന്ന് കേട്ടറിഞ്ഞു മോഹത്തോടെ വന്നതാരുന്നു ഞാന്‍” വിഷാദഭാവത്തോടെ ഞാന്‍ പറഞ്ഞു.

“കുട്ടീ എനിക്ക് വിരോധമില്ല. പക്ഷെ ചേട്ടന് വലിയ ആണ്‍കുട്ടികളെ ഞാന്‍ പഠിപ്പിക്കുന്നത് ഇഷ്ടമല്ല. അദ്ദേഹം കുട്ടിയോട് മോശമായി പെരുമാറിയാല്‍ ഞാനെന്ത് ചെയ്യും” നിസ്സഹായതയോടെ അവരെന്നെ നോക്കി.

അറിയാതെ എന്റെ കണ്ണുകള്‍ അവര്‍ ധരിച്ചിരുന്ന വയലറ്റ് ബ്ലൌസില്‍ പതിഞ്ഞു. ദേഹത്തോട് പറ്റിപ്പിടിച്ചു കിടന്നിരുന്ന അതിനെ സാരി മൂടിയിരുന്നെങ്കിലും ആ മുലകളുടെ മുഴുപ്പ് എന്നെ ഞെട്ടിച്ചു. പെട്ടെന്നുതന്നെ ഞാന്‍ കണ്ണുകള്‍ അവരുടെ മുഖത്തേക്ക് മാറ്റി. എന്റെ ഹൃദയമിടിപ്പ്‌ അമിതമായി കൂടിയിരുന്നു.

“ഞാന്‍ പുള്ളി ഇല്ലാത്ത നേരം നോക്കി വരാം” സ്വരത്തിലെ കിതപ്പ് നിയന്ത്രിച്ച് ഞാന്‍ പറഞ്ഞു.

അവര്‍ ഒരു നിമിഷം ആലോചനയോടെ എന്നെ നോക്കിയിട്ട് അതേ ഭാവത്തോടെ തന്നെ കൈകള്‍ ഉയര്‍ത്തി മുടി അഴിച്ചുകെട്ടാന്‍ തുടങ്ങി. എന്റെ രക്തയോട്ടം വളരെയധികം കൂട്ടിയ ഒരു കാഴ്ചയായിരുന്നു അത്. ബ്ലൌസിന്റെ ദ്രവിച്ചു പൊടിഞ്ഞ വിയര്‍പ്പുപടര്‍ന്ന കീറിയ കക്ഷങ്ങളിലൂടെ പുറത്തേക്ക് കാണപ്പെട്ട രോമങ്ങളും, മുന്‍പില്‍ നിന്നും അകന്നുമാറിയ സാരി വെളിപ്പെടുത്തിയ തുടുത്ത വയറും, മുലകളുടെ പൂര്‍ണ്ണ മുഴുപ്പിലുള്ള തള്ളലും, കൊഴുത്ത കൈകളിലെ നനുത്ത രോമങ്ങളും എന്റെ ചോര തിളപ്പിച്ചു.

“ചേട്ടന് ജോലിയൊന്നുമില്ല. അതുകൊണ്ട് ഇവിടെ കൃത്യമായി കാണില്ല എന്ന് പറയാവുന്ന സമയങ്ങള്‍ ഒന്നുമില്ല” എന്നെ നോക്കാതെയായിരുന്നു അവരുടെ മറുപടി.

ഞാന്‍ അവരുടെ സൌന്ദര്യത്തിന്റെ പൂര്‍ണ്ണ അടിമയായി മാറിക്കഴിഞ്ഞിരുന്നു. എന്തുവന്നാലും ശരി ഇവരുടെ ട്യൂഷന്‍ എനിക്ക് കിട്ടിയേ പറ്റൂ എന്ന് ഞാന്‍ തീരുമാനിച്ചും കഴിഞ്ഞിരുന്നു. അത് സാധിച്ചെടുക്കാന്‍, അവര്‍ക്ക് വിരോധമില്ലാത്ത സ്ഥിതിക്ക്, അയാളുടെ എതിര്‍പ്പിനെ മറികടക്കുക എന്നതുമാത്രം നോക്കിയാല്‍ മതി.

“ചേച്ചീ, ഞാന്‍ പുള്ളി വരുമ്പം അങ്ങ് പോയേക്കാം. പിന്നിലൂടെ”

മുടികെട്ടിയിട്ട് അവരെന്നെ നോക്കി.

“കുട്ടി വരുമ്പോ അദ്ദേഹം ഉണ്ടെങ്കിലോ?” അവര്‍ ചോദിച്ചു.

“അങ്കിള്‍ എന്നും പുറത്തുപോകുന്ന സമയം എപ്പോഴാണ്?”

“അതിനു സ്ഥിരത ഒന്നുമില്ല. തോന്നുമ്പോലെയാണ്”

“എന്നും രാവിലെ ഇതേപോലെ പോകുമോ?”

“രാവിലെ പോകും. പക്ഷെ ചിലപ്പോ പത്തുമണിക്ക്, ചിലപ്പോ പതിനൊന്നിന്, അങ്ങനെയൊക്കെയാണ്. പത്തുമണിയെങ്കിലും ആയിട്ടേ പക്ഷെ പോകൂ”

“എന്നിട്ടെപ്പോ തിരിച്ചു വരും?”

“ചില ദിവസം രണ്ടുമൂന്നു മണിക്കൂര്‍ കഴിയുമ്പം വരും. ചിലപ്പോള്‍ ഒരു മണിക്കൂറിനകം വരും. ചില ദിവസം രാത്രി ആകാറുമുണ്ട്”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025