“”എന്നാലും താൻ എന്താ പാർവതി ട്രാൻസ്ഫർ വാങ്ങി വരാൻ കാരണം…”” ഈ ചോദ്യം ഞാൻ പ്രേധിക്ഷിച്ചതാർന്നു…. ശ്രീ ആണ് അത് ചോദിച്ചേ ….
“”അങ്ങനെ പ്രേത്യേകിച് കാരണം ഒന്നൂല്യ…. മുത്തശ്ശൻ നിർബന്ധിച്ചിട്ട…. എന്ത എന്ന് എത്ര ചോദിച്ചിട്ടും പറയണ്ണില്ല്യ….””
ഞങ്ങൾ സംസാരിച്ചിണ്ടിരിക്കുമ്പോ പെട്ടന്ന് എലാരും മിണ്ടാതെ ആയി…. നോക്കിയെപ്പോ കൊറച്ചു ആൺപിള്ളാർ ഒരു ഗാങ് ആയി വരുന്നു…. അവർ ഒരു ആറുപ്പേരുണ്ട്… അവരുടെ മുമ്പിൽ വരുന്നവനെ ഞാൻ അറിയാതെ തന്നെ നോക്കി നിന്നു…. നല്ല വെളുത്തു മീശയും കുറ്റിതാടി ഒക്കെ ഒള്ള ഒരു പയ്യൻ… കണ്ടാൽ തന്നെ നോക്കി നിന്ന് പോവും…. പക്ഷെ അവരെ എലാരും പേടിയോടെ ആണോ അതോ ബഹുമാനം കൊണ്ടാണോ നോക്കുന്നത് എന്ന് മനസിലാവുന്നില്ല….
“”അത് ആരാ… എന്താ എല്ലാരും ഇങ്ങനെ നോക്കിനിക്കുന്നെ???”” എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല… ഇനി സീനിയർസ് വല്ലോരും ആവും… പക്ഷെ എനിക്ക് തെറ്റി….
“”അതാണ് നവീൻ… ഈ കോളേജിൽ എന്ത് പ്രശ്നം ഉണ്ടായാലും അതിൽ അവന്റെ പേര് കാണും… അത് മാത്രല്ല, അവൻ നമ്മടെ ക്ലാസ്സിലാണ്, പക്ഷെ വല്ലപ്പോഴേ കേറൂ…”” ശ്രീ അത് പറയുമ്പോ ഇടക്ക് ഞാൻ ഗായത്രിയെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു, അവള്ടെ മുഖത്തു ഒരു പുച്ഛംപോലെ…. ഇവളും നവീനും തമ്മിൽ എന്തേലും പ്രശ്നം!!??
“”അതിന് എന്തിനാ എല്ലാരും ഇങ്ങനെ മിണ്ടാതെ അവരെ നോക്കി നിക്കുന്നെ??””
