ഇതിനിടയിൽ രണ്ടു ഗാങ്ങും തമ്മിൽ ഉന്തും തള്ളും ഒക്കെ ഉണ്ടായി… പക്ഷെ നവീൻന്റെ ഗങ്ങിനെ അവനും ദേവന്റെ ഗങ്ങിനെ അവരുടെ കൂട്ടത്തിലെ ഒരുത്തനും പിടിച്ചുമാറ്റുന്നുണ്ട്… അപ്പൊ ദേവന്റെ ഗങ്ങിനെ പിടിച്ചു മാറ്റുന്നവൻ ആവും അവന്റെ വലംകൈ…
അങ്ങനെ എല്ലാം ഒന്നോതുങ്ങി നേരെ ക്ലാസ്സിലേക്ക് വിട്ടു…
ഉച്ച കഴിഞ്ഞ് ഒരു പീരിയഡ് കഴിഞ്ഞപ്പോ നവീൻ ക്ലാസ്സിലേക്ക് കേറി ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു… ഇതിനിടക്ക് മിസ്സ് അവനോട് ചോദ്യം ചോദിക്കുന്നുണ്ട് , അതിനെല്ലാം അവൻ കറക്റ്റ് ഉത്തരവും പറയുന്നുണ്ട്… അപ്പൊ അലമ്പ് മാത്രല്ല, പടിക്കേം ചെയ്യും…
പിന്നെ അന്നത്തെ ദിവസം പ്രേത്യേകിച് ഒന്നും നടന്നില്ല… പിറ്റേന്ന് നേരത്തെ തന്നെ ക്ലാസ്സിലേക്ക് പോയി…. ആദ്യത്തെ പീരിയഡ് തുടങ്ങും മുന്പേ നവീൻ വന്നു…
“” ഹായ്… താൻ പുതിയ ആൾ ആണല്ലേ… ഇന്നലെ ആരോ പറഞ്ഞു… തന്റെ പേരെന്താ??””
“”പാർവതി “”
“”ഞാൻ നവീൻ “”
“”അറിയാം… താൻ കോളേജിൽ ഫേമസ് ആണല്ലോ..”” അതിനു അവൻ ഒന്ന് ചിരിച്ചു…
അങ്ങനെ സംസാരിച്ചിരിക്കുമ്പോ ക്ലാസിലേക്ക് ഒരുത്തൻ കേറി നവീന്റെ അടുത്തേക്ക് വന്നു…
“”അളിയാ ദേവൻ വന്നിട്ടുണ്ട്…”” അത് കേട്ടതും നവീൻ ഒന്ന് ഞെട്ടി… പിന്നെ പഴേപോലെയായി…
