Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 4

 

മൊബൈൽ എടുത്തുവച്ചു ഇടാനുള്ള ഡ്രസ്സ് എടുത്തു ബെഡിലേക് വച്ചു… അപ്പോളേക്കും സംഗീത ഫ്രഷായി വന്നു…

 

ഞാൻ താഴേക്ക് പോകുകയാ എന്ന്  പറഞ്ഞു കൊണ്ട് അവൾ ഡോർ തുറന്ന് താഴേക്ക് ഇറങ്ങി..

 

ഞാൻ കുളിയും കഴിഞ്ഞ് താഴേക്ക് ഇറങ്ങിയപ്പോൾ അവിടെ സംഗീതയുടെ അച്ഛനും അമ്മയും അനിയത്തി ശരണ്യയും  വന്നിരിപ്പുണ്ട്… മരുമകനെ യാത്രയാക്കാൻ വന്നതാകും

 

അവരോട് എല്ലാവരോടും സംസാരിച്ചിരിക്കവേ പുറത്തുനിന്നും അമ്മാവനും ആന്റിയും മാളുവും അകത്തേക്കു കയറി വരുന്നു…

 

ഇവരിതെന്താ ഇപ്പോ…. ഞാൻ മനസിലോർത്തു…

 

എന്റെ ആ നിപ്പ് കണ്ടിട്ടാകണം അമ്മാവൻ പറഞ്ഞു : നീ ഇന്ന് പോകുകയല്ലേ അതുകൊണ്ടു വന്നതാടാ….

 

പിന്നെ ഇതിനു മുൻപ് ഞാൻ 4  തവണ പോയിട്ടും ഒന്ന്  വരാത്ത ടീമ്സ് ആണല്ലോ….

 

മാളുവിനെ കണ്ടതും സംഗീത മാളുവിന്റെ അടുത്തേക് പോയി മാളുവിന്റെ കയ്യിൽ പിടിച്ചു മുകളിലേക്ക്  കൂട്ടികൊണ്ടു പോയി…

 

മാളു എന്നെ ഒന്ന് നോക്കി ചെറിയ ഒരു ചിരി ചിരിച്ചതല്ലാതെ വലിയ മൈൻഡ് ഒന്നും ചെയ്തില്ല…

 

ഞാനും കാര്യമായി മൈൻഡ് ചെയ്യാൻ  പോയില്ല…

മാളുവിനെ കാണുമ്പൊൾ എന്തോ ഒരു പേടി ആണ്…

എട്ടും പൊട്ടും തിരിയാത്ത പെണ്ണാണ് അന്ന് നടന്നത് എന്തെങ്കിലും വിളിച്ചു പറയുമോ എന്ന പേടി മനസിലുണ്ട്…

 

അമ്മാവനോടും ആന്റിയോടും എന്തൊക്കെയോ സംസാരിച്ചു അവരെ അവിടെ ഒരിടത്ത് ഇരുത്തി ഞാൻ കൊണ്ടുപോകേണ്ട സാധനങ്ങൾ എടുക്കാൻ മുകളിലേക്കു കയറി… അവിടെ സംഗീതയും ശരണ്യയും   മാളുവും കട്ടിലിൽ ഇരുന്ന് സംസാരിക്കുകയാണ്….

 

ശരണ്യയും മാളുവും ഒരേ പ്രായമാണ്… അവരുടെ സംസാരം കണ്ടിട്ട് അവർ തമ്മിൽ മുൻപ് പരിചയമുണ്ടോ എന്ന് എനിക്ക് തോന്നി… ഇതൊന്നും ആലോചിക്കാനുള്ള സമയമല്ല…  സംഗീതയെ പിരിഞ്ഞ് ഗൾഫിലേക് പോകുന്നതിനുള്ള ഒരു വിഷമം ആണ് മനസ്സിൽ

 

ഇവർ രണ്ടും ഒന്ന്  പുറത്തേക്ക് ഇറങ്ങിയിരുനെങ്കിൽ… എന്റെ പെണ്ണിന്റെ കൂടെ ഒരു 5 മിന്റ്റ്  എങ്കിലും ഇരിക്കായിരുന്നു…

 

ചേട്ടനെന്നാ ചേച്ചിയെ ഗൾഫിലേക്ക് കൊണ്ട് പോകുന്നത് ?… മാളുവാണ് എന്നോട് ചോദിച്ചത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025