Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 8

കാറിനടുത്ത് എത്തി ഞാൻ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ അവളും പുറകിലൂടെ വരുന്നുണ്ട്….

ഞാൻ കാറിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നപ്പോളേക്കും അവൾ വന്ന് ഡോർ തുറന്നു…. മടിച്ച് മടിച്ച് അവൾ കയറി ഇരുന്നു…

അപ്പോ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് അവിടെന്ന് പോയി… എവിടേക്ക് പോണമെന്ന് ഒരു പിടിയുമില്ല… അവളെങ്കിൽ മുഖം വീർപ്പിച്ച് മിണ്ടാതെ ഇരിക്കുകയാണ്…

കുറച്ച് തിരക്കൊഴിഞ്ഞ ഒരു സ്ഥലമെത്തിയപ്പോൾ ഞാൻ കാർ നിർത്തി

പുറകിലേക്ക് കൈ എത്തിച്ച ഐസ്ക്രീം എടുത്ത് അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു : ഇത് കഴിക്ക്  ഒന്ന് തണുക്കട്ടെ…

പോടാ പട്ടി… അവൾ ഐസ്ക്രീം ടിൻ  കൊണ്ട് എന്റെ  തുടയിൽ ശക്തിയായി അടിച്ചുകൊണ്ട് പറഞ്ഞു…

എന്തിനാടീ ഇത്രയ്ക്ക് ദേഷ്യപെടുന്നേ ?

പിന്നെ ഒരു കാര്യവും ഇല്ലാതെ എന്നെ തെറി വിളിച്ചില്ലേ…

അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞത് ഞാൻ കണ്ടു…

ക്ഷെമിക്കെടാ മുത്തേ…. അതൊരു മിസ് അണ്ടർസ്റ്റാൻഡിങ് ആയിരുന്നില്ലേ

പിന്നേ കുന്തം…

എടാ രാവിലെ ആ മെസ്സേജ് കിട്ടിയപ്പോ മുതൽ ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു… എന്നിട്ട് ചുമ്മാ കാണുവാൻ വേണ്ടിയാണ് വരൻ പറഞ്ഞത് നു അറിയുമ്പോ ദേഷ്യം വരില്ലേ…

ഞാൻ പറഞ്ഞോ ടെൻഷൻ അടിക്കാൻ… നെറ്റ് തീർന്നിട്ട് ചേച്ചിയുടെ ഹോട്ട്സ്പോട്ട് വച്ചിട്ടാ ഞാൻ ആ മെസ്സേജ് അയച്ചത്… പിന്നെ ചുമ്മാ കാണാൻ വേണ്ടി മാത്രമല്ല വരാൻ പറഞ്ഞത്

പിന്നെ ?

കുന്തം… എനിക്ക് ഇനി അത് പറയാൻ മനസില്ല…

നിന്റെ ചേച്ചിക്ക് ഇല്ലാല്ലോടി ഇത്രയ്ക്ക് ദേഷ്യം… ഞാൻ  പയ്യെ പിറുപിറുത്തു കഴിഞ്ഞത് കഴിഞ്ഞു നീ ആ ഐസ്ക്രീം എടുത്തു കഴിക്ക്….

അവൾ ടിൻ ഓപ്പൺ ആക്കി എന്റെ നേരെ നോക്കി ചോദിച്ചു:

സ്പൂൺ ഇല്ലേ ?

അത് കേട്ട് ഞാൻ ചെറുതായൊന്ന് ചിരിച്ചു…

അത് കണ്ട് അവളുടെ ചുണ്ടിലും ചിരി വന്നു

അല്ലേലും പെൺപിള്ളേരെ മയക്കാൻ ഐസ്ക്രീം കഴിഞ്ഞിട്ടേ വേറെ സാധനം ഉള്ളു…

ഡാഷിൽ നിന്ന് സ്‌പൂൺ എടുത്ത് കൊടുത്തു… എനിക്ക് ഒരു തരി വേണോ നു പോലും ചോദിക്കാതെ അവൾ അത് കഴിച്ചുകൊണ്ടിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025