..”..എടാ നീയെന്നെ അങ്ങോട്ടു കൊണ്ട് വിടാൻ കേട്ടോ ..”..
..”..ഊം എപ്പൊഴാടാ ..”..
..”..ഇത് വീട്ടിൽ കൊണ്ട് കൊടുത്തിട്ടു റെഡിയായി നേരെ പോകുവാ ..”…
..”..എന്നാ ഞാൻ വീട്ടിൽ ചെന്നു നോക്കട്ടെ ചേട്ടൻ ഉച്ചക്ക് വീട്ടിൽ കെടന്നുറങ്ങുന്നതു കണ്ടാരുന്നു .വണ്ടിയെടുത്തോണ്ടു പോയില്ലെങ്കി ഞാൻ വരാം ..”…
..”..ടാ നീ വരില്ലെങ്കി വിളിച്ച് പറയണേ ..”..
..”..ആ പറയാമെടാ . ..”..
എന്ന് പറഞ്ഞു ജോയി പോയി .രാജു വീട്ടിലെത്തിയതിനു ശേഷം കുളിച്ചോരുങ്ങി റെഡിയായി ചായയൊക്കെ കുറിച്ച് നിന്നപ്പോഴേക്കും ജോയി സ്‌കൂട്ടറുമായി വന്നു .അമ്മയോട് യാത്ര പറഞ്ഞിട്ടു അവര് രണ്ട് പേരും തിരിച്ചു .നാല് മണിക്ക് മുന്നേ തന്നെ അവരവിടെ എത്തി .അപ്പോഴവിടെ എല്ലാവരും പോകാനായി റെഡിയായി നിൽക്കുവായിരുന്നു .രാജുവിനെ കണ്ടയുടനെ സജീവൻ പറഞ്ഞു
..”..ടാ അവളെ ശരിക്കു ശ്രദ്ധിച്ചോണം കേട്ടോ .അവളെയിവിടെ ഒറ്റക്കിട്ടു ദൂരെയൊന്നും പോകരുത് കേട്ടോ .നിന്നെയൊരുത്തനെ വിശ്വസിച്ചാ ഞങ്ങള് പോകുന്നെ കേട്ടോ..”..
..”..ഇല്ലളിയാ ..”..
..”..ടാ നീയെന്തുവാ കൊച്ചു പിള്ളാരോട് പറയുന്ന പോലെ പറയുന്നേ .അവനെങ്ങും പോകത്തില്ല..”.. .
രാജു ആകെ ചമ്മി നിൽക്കുന്നത് കണ്ട ജോയിക്ക് ചിരി വന്നു .ഇനിയടുത്തത് അവന്റെ നേർക്ക് വരാതിരിക്കാനായി അവൻ പെട്ടന്ന് തന്നെ അവിടുന്നു സ്കൂട്ടായി .പിന്നൊരു പത്തിരുപതു മിനിട്ടു കഴിഞ്ഞപ്പോൾ തന്നെ ഓട്ടോ വന്നു .എല്ലാവരും യാത്ര പറഞ്ഞിറങ്ങി .
എല്ലാരും പോയതിനു ശേഷം റാണി അവന്റെ കയ്യിലിരുന്ന കവറു മേടിച്ചു
..”..എന്തുവാടാ ഇത് തിന്നാനുള്ളത് വല്ലോമാണോ ..”..
..”..അല്ലേച്ചി എന്റെ ഷർട്ടൊക്കെയാ ..”..
അപ്പോഴേക്കും റാണി കവര് തുറന്നു നോക്കിയിട്ടു പറഞ്ഞു
..”..ഇതൊക്കെ എന്തുവാടാ ബുക്കൊക്കെ ..”…
അത് ചേച്ചീ ‘അമ്മ പറഞ്ഞു രണ്ട് ദിവസമാണെകിലും ക്ലാസ്സ് മുടക്കേണ്ട എന്ന് .അത് കൊണ്ട് കോളേജിലെ ബുക്കാ അതൊക്കെ
..”..അമ്മക്ക് വേറെ പണിയൊന്നുമില്ല . നീയിപ്പോ ക്ലാസ്സിലൊന്നും പോകണ്ടാ അവര് കൂടുതല് ദിവസം എടുക്കുവാണെങ്കി മാത്രം പോയാ മതി .എന്തായാലും രണ്ട് ദിവസത്തേക്ക് കോളേജിന്റെ കാര്യം മറന്നേരെ ..”…
അത് കേട്ട രാജു സന്തോഷത്തോടെ ചോദിച്ചു .
