Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 7

ജെസ്സി : ” മാന്യൻ ആണ് ചേച്ചി. എന്റെ നല്ല സുഹൃത്താണ് ”

മീനു : ” ലക്ഷ്മി ഒന്നും മിണ്ടുന്നില്ലല്ലോ ”

ലക്ഷ്മി : ” ഒന്നുല്ല ചേച്ചി ഇവളും അവനും ആണ് ഫ്രണ്ട്‌സ്. എനിക്ക് വലിയ പരിചയം ഇല്ല. ” ലക്ഷ്മിക്ക് എന്നെ കുറിച്ച് പറയാൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

മീനു : ” അവന് വല്ല പെൺപിള്ളേരും ആയിട്ട് ലൈൻ ഉണ്ടോടി ” ഞാൻ ചേച്ചിയേ പിച്ചി എങ്കിലും ചേച്ചി മൈൻഡ് ചെയ്തില്ല.

ജെസ്സി കണ്ണിന്റെ കോണിലൂടെ ലക്ഷ്മിയെ നോക്കി. എന്നിട്ട് ഒരു കള്ളച്ചിരി ചിരിച്ചു.

ജെസ്സി : ” ഒരാളോട് ഉണ്ടായിരുന്നു ചേച്ചി പക്ഷെ അത് പറയുന്നതിന് മുൻപ് എല്ലാം കുളമായി ”

മീനു : ” ആഹാ ആരാ കക്ഷി ” ഒന്നും അറിയാത്ത പോലെ ചേച്ചി ജെസ്സിയോട് ചോദിച്ചു. ഇടയ്ക്ക് ചേച്ചി ലക്ഷ്മിയെ നോക്കുന്നും ഉണ്ട്.

ജെസ്സി : ” ങ്ങാ അതൊക്കെ ഉണ്ട്. ചേച്ചി അവനോട് നേരിട്ട് ചോദിച്ചോ. ”

ഞാൻ ലക്ഷ്മിയെ നോക്കി. അവളാകട്ടെ എന്നെ പറ്റി ഉള്ള സംസാരം ആയത് കൊണ്ട് താല്പര്യം ഇല്ലാതെ ആണ് സംസാരിക്കുന്നത്. എനിക്ക് ലക്ഷ്മിയെ ഇഷ്ടം ആയിരുന്നു. എന്നാൽ അത് പണ്ട് ഇപ്പോൾ എന്റെ ജീവന്റെ ജീവനായ മീനുചേച്ചി അല്ല മീനുവേട്ടൻ ആണ് എനിക്ക് എല്ലാം. ലക്ഷ്മിയെ പറ്റിയുണ്ടായിരുന്ന എന്റെ എല്ലാ വികാരങ്ങളും ഞാൻ മറക്കാൻ ശ്രമിച്ചു.

പിന്നീട് അവർ മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. കോളേജിലെ കാര്യവും ബാസ്കറ്റ് ബോൾ കളിയും ഒക്കെ. ബാസ്കറ്റ് ബോളിനെ കുറിച് പറഞ്ഞു തുടങ്ങിയപ്പോൾ ലക്ഷ്മി വാചാലയായി.

ലക്ഷ്മി : ” ചേച്ചി ബോയ്സിന്റെ കൂടെ കളിക്കാൻ പോകുമല്ലേ ”

മീനു : ” ഹ്മ്മ് നല്ല രസം ആ ”

ലക്ഷ്മി : ” എന്നെ കൂടി ഒന്നു പറഞ്ഞു കളിപ്പിക്കാമോ അവരുടെ കൂടെ. എനിക്ക് ഇമ്പ്രൂവ് ചെയ്യാനാ ”

മീനു : ” അതിനെന്താ നീ വാ നാളെ വൈകിട്ട് ”

ലക്ഷ്മി : ” ഈ കുട്ടി ഒന്നും മിണ്ടുന്നില്ലല്ലോ ” ലക്ഷ്മി എന്നെ ചൂണ്ടി പറഞ്ഞു

മീനു : ” അവൾ അങ്ങനെ ആ. ആരോടും മിണ്ടില്ല ”

ലക്ഷ്മി : ” സൂപ്പർ ചുരിദാർ ആണ് കേട്ടോ ” ലക്ഷ്മി എന്റെ ചുരിദാറിൽ തൊട്ട് കൊണ്ട് എന്റെ വയറിന്റെ മുകളിൽ കയ്യ് വച്ചു പറഞ്ഞു. എന്റെ അടിവയറ്റിൽ മഞ്ഞ് വീണത് പോലെ തോന്നി. ലക്ഷ്മിയുടെ സ്പര്ശനം പോലും എനിക്ക് വലിയ വികാര വേലിയേറ്റങ്ങൾ ഉണ്ടാക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. എന്താണ് ഇത്. ഞാൻ മീനുവിനെ ആണ് സ്നേഹിക്കുന്നത് എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. പക്ഷെ ലക്ഷ്മി ഒരു കാന്തം പോലെ എന്നെ ആകർഷിക്കുന്നു. അവളുടെ ചെറിയ സ്പര്ശനം പോലും എന്തിന് അവളുടെ ചിരി പോലും എനിക്ക് താങ്ങാൻ കഴിയുന്നില്ല. മീനുവേട്ടനെ ഞാൻ മനസ്സ് കൊണ്ട് ചതിക്കുകയാണോ?. അല്ലെങ്കിൽ എനിക്ക് ഈ ചിന്ത ഉണ്ടാവാൻ പാടില്ല. ലക്ഷ്മി അവൾ എന്നെ കൊത്തിവലിക്കുന്നു അവളോടുള്ള എന്റെ ഇഷ്ടം എനിക്ക് മറക്കാൻ സാധിക്കുന്നില്ല.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025