Kambikuttan Malayalam

Sex stories Kambikuttan kambikathakal

പിളളവിലാസം ടീ സ്റ്റാൾ

“‘ അയ്യപ്പാ …. നിങ്ങളൂടെ ഇല്ലെങ്കിൽ ഈ പട്ടിക്കാട്ടിൽ ഞങ്ങള് പഴുത്തു ചാവത്തെ ഒള്ളൂ … ഏത് നേരത്താണോ ഈ മനുഷ്യന്റെ കൂടെ പോരാൻ തോന്നിയേ “‘ നളിനി മൂക്ക് പിഴിഞ്ഞോണ്ട് കയറി വന്നു . കയ്യിലിരുന്ന മുട്ട വാട്ടിയത് പ്ളേറ്റിലേക്കിട്ടിട്ട് അര ഗ്ലാസ്സോളം ചാരായം നിറച്ചു . ആവി പൊങ്ങുന്ന മുട്ടയുടെ മുകൾ ഭാഗം ഞൊട്ടിക്കളഞ്ഞു കുരുമുളകും ഉപ്പും കൂടിയിട്ട് പിള്ളേച്ചൻ വായിലേക്ക് കമിഴ്ത്തി .

“‘ മത്തായിച്ചന് വേണ്ടയോ … ഈ പട്ടച്ചാരായം ഒക്കെ കഴിച്ചു കൂമ്പ് വാട്ടി കളയല്ലേ . .ഡാ പോപ്പീ നീയും കഴിക്കടാ . “”’ നളിനി മുട്ട എടുത്തുനീട്ടി

ചായക്കടയുടെ മുന്നിൽ അങ്ങോളമിങ്ങോളം മൊബൈൽ പൊക്കിക്കൊണ്ട് നടന്ന ക്ലവർ അകത്തേക്ക് കയറി വന്നു .

“‘ആശാനേ .. ലോക്ക് ഡൌൺ …സമ്പൂർണ ലോക്ക് ഡൌൺ “”

“‘ എന്തോന്നാടാ … ലോട്ടറി ആന്നോ “‘ മത്തായിക്ക് മനസ്സിലായില്ല .

”അല്ല പിള്ളാച്ചേട്ടാ … ഇപ്പഴുള്ളിടത്ത് നിന്ന് ആരും എങ്ങോട്ടും പോകരുതെന്ന് . ദേ . ഇപ്പം മെസേജ് വന്ന് . കൊറോണ വരാതിരിക്കാൻ ആളുകൾ പുറത്തിറങ്ങരുതെന്ന് .””’ ക്ലവർ പുത്തൻ തലമുറയുടെ അഹങ്കാരത്തോടെ മൊബൈൽ നീട്ടി തന്റെ ചുരുണ്ട തലമുടി സ്ട്രെയിറ്റ് ചെയ്തു നീട്ടിയതിൽ തെരുപ്പിടിച്ചു .

“” എടാ നീയിതെന്നാ പറയുന്നേ …എനിക്കൊന്നും മനസ്സിലാകുന്നില്ല “” നളിനി ഏമ്പക്കം വിട്ടു .

“” നളിനേച്ച്യേ … ഈ കൊറോണാന്നു അസുഖമല്ലേ . അത് പിടിക്കാതിരിക്കണേൽ നമ്മൾ ഇങ്ങോട്ടും പോകല്ലന്ന് . അതായത് ഇപ്പൊ ആൾക്കാര് എവിടെയാണ് നിക്കുന്നതോ അവിടം വിട്ട് എങ്ങോട്ടും പോകരുതെന്ന് . പുറത്തിറങ്ങിയാലല്ലേ അത് പിടിക്കൂ “‘

”എടാ .. ഈ മുറ്റത്തിറങ്ങിയാൽ പിടിക്കണ ആ കൊറോണാക്ക് ഇങ്ങോട്ട് കേറി പിടിക്കത്തില്ലേ എന്നെ ?”’ നളിനിക്ക് മനസ്സിലായില്ല .

“‘എന്റെ കണ്ണും വെട്ടത്ത് വെച്ച് നെന്നെയാരെലും കേറിപ്പിടിച്ചാ കൊടല് ഞാനെടുക്കും “‘ പിള്ളേച്ചൻ അരയിൽ നിന്ന് കത്തി വലിച്ചൂരി .

“”ഹോ .. എന്നെ കേറിപ്പിടിക്കാൻ കൊറോണ ആണുങ്ങളല്ല എന്റെ മനുഷ്യാ . ഒരു രോഗമാ ..എന്തോന്നാടാ പോപ്പീ അതിന്റെ ശെരിക്കൊള്ള പേര് ..ആ വൈറസ് .. മനുഷ്യാ … നിങ്ങളാ കത്തിയെടുത്തു ഒറേലിട് … പോലീസുകാര് കേറിയിറങ്ങി നിരപ്പാക്കീട്ടും കത്തീം കൊണ്ട് നിക്കണ കണ്ടില്ലേ ..മൂത്തുചാകാറായി “‘

“‘ അങ്ങനൊന്നും ഈ മൂർഖൻപിള്ള ചാകില്ലടി . കഴിഞ്ഞതൊന്നും മറക്കുവേമില്ല . നിന്റെ വീടിന്റെ മച്ചിന്റെ പൊറത്തു ദെവസങ്ങളോളം നീ തന്ന പഴങ്കഞ്ഞീം കുടിച്ചിരുന്നതൊന്നും ഞാൻ ജന്മത്തി മറക്കുവേല . ..”’

“” അതല്ല നളിനേച്ച്യേ …. ഇപ്പ മെമ്പറ് സുധാകരൻ നമ്മടെ വണ്ടിയേല് ഇങ്ങോട്ട് വന്നു . മെമ്പറ് എവിടൊക്കെ പോയിട്ടാ വന്നേന്ന് നമുക്കറിയാമോ .. ഇപ്പറഞ്ഞ കൊറോണ ഉള്ളവനെ കണ്ടിട്ടാ വരുന്നെങ്കിൽ മെമ്പറ് വന്നു നമ്മളോട് സംസാരിച്ചാൽ നമ്മക്കും വരും … ബസുമില്ല നമ്മളും പുറത്തിറങ്ങുന്നില്ലേൽ നമ്മക്ക് ഇതൊന്നും വരത്തില്ലല്ലോ .അതാ പുറത്തിറങ്ങണ്ടന്നു സർക്കാർ

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025