ഓർമകൾ ഒന്നുമില്ലല്ലോ എന്ന് ഓർത്ത് അവന്റെ കണ്ണുകൾ നിറഞ്ഞു. തുഷാരയെക്കുറിച്ച് ഓർത്ത് ഷിൽനയും കണ്ണുനീർ പൊഴിച്ചു.)
: ഏട്ടാ…. കരയുകയാണോ
: ഹേയ്…. എന്നാലും ഒരു വിഷമം. എനിക്ക് ഒട്ടും ഓർമ വരുന്നില്ലല്ലോ… പക്ഷെ പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത ഒരു സങ്കടം തോനുന്നു…ഞാൻ എങ്ങനാ ആ വീട്ടുകാരെ സമാധാനിപ്പിക്കുക… ദൈവമേ.. വല്ലാത്തൊരു വിധി ആയിപോയല്ലോ..
: തുഷാരയ്ക്ക് അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്. പിന്നെ ഒരു മുത്തശ്ശി കൂടി ഉണ്ടാവും അവിടെ. ഏട്ടൻ അവരോടൊക്കെ ഒരു മോനെപോലെ വേണം ഇടപഴകാൻ. അവരുടെയൊക്കെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് ഞങ്ങൾക്ക് ഏട്ടനെ തിരിച്ചുകിട്ടിയത്.
: ഉം…. എങ്ങാനായിരുന്നു അപകടം സംഭവിച്ചത് ? കുട്ടൂസൻ പറഞ്ഞു ലോറി വന്ന് ഇടിച്ചത് ആണെന്ന്…
: ടിവിയിലും പത്രത്തിലും ഒക്കെ വലിയ വാർത്ത ആയിരുന്നു. വീട്ടിൽ ചെന്നിട്ട് കാണിച്ചുതരാം. എല്ലാം എടുത്ത് വച്ചിട്ടുണ്ട് ഞാൻ.
എതിരേ വന്ന ലോറി ഏട്ടൻ ഓടിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുഷാര ഹോസ്പിറ്റലിൽ എത്തുന്നതിന് മുൻപ് പോയി… ഏട്ടനും പോയെന്ന് കരുതിയതാണ്. പക്ഷെ ദൈവം ഏട്ടനെ ബാക്കിയാക്കി. ഞങ്ങൾക്ക് ഒരു തുണയായി ഇനി ഏട്ടനേ ഉള്ളു…
: കുട്ടൂസൻ എങ്ങനാ ഇതൊക്കെ അറിഞ്ഞത്.. അവനും ഉണ്ടായിരുന്നോ കാറിൽ ? വേറെ ആരൊക്കെ ഉണ്ടായിരുന്നു..
: നിങ്ങൾ എല്ലാവരും കൂടി രണ്ട് വണ്ടികളിൽ ആയി പോവുകയായിരുന്നു… മുന്നിൽ പോയിരുന്ന ഏട്ടന്റെ കാറിനാണ് അപകടം പറ്റിയത്… അതിൽ നിങ്ങൾ 3 പേർ ആയിരുന്നു…
ഏട്ടാ…. ഇനി പറയുന്നത് കൂടി കേൾക്കുമ്പോൾ എന്റെ ഏട്ടൻ തകർന്നുപോകരുത്…ഞങ്ങൾക്ക് ഇനി വേറെ ആരും ഇല്ല. അതുകൊണ്ട് ഏട്ടൻ എല്ലാം ക്ഷമയോടെ മനസിലാക്കി ഇതൊക്കെ ഉൾക്കൊള്ളാൻ തയ്യാറാവണം…
: അതാരാ മൂന്നാമത്തെ ആൾ…..ഒളിച്ചുവയ്ക്കാതെ ഇനിയെങ്കിലും എല്ലാം തുറന്ന് പറയെന്റെ ഷിൽനേ…. പ്ലീസ്
: തുഷാരയുടെ കൂടെ എന്റെ അച്ഛനും പോയി ഏട്ടാ….. ..
ഏട്ടൻ ഇത്രയും ദിവസം മാമനെ ചോദിക്കുമ്പോൾ ഞങ്ങളുടെ ഉള്ള് നീറുകയായിരുന്നു…..
(ഇത്രയും പറഞ്ഞ് ഷിൽന വാവിട്ടു കരഞ്ഞു. തന്റെ അച്ഛൻ മരിച്ച ദുഃഖം പതിയെ മായ്ച്ചുകൊണ്ടിരുന്ന അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അമലിന്റെ ചോദ്യങ്ങളും അതിനുള്ള മറുപടിയും.
താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന തന്റെ മാമന്റെ വിയോഗം അമലിനെ തീർത്തും നിരാശനാക്കി. അവന്റെ കണ്ണുകൾ ഇപ്പോൾ നിറഞ്ഞൊഴുകുകയാണ്. മാമന്റെ ഓർമകൾ ഓരോന്നായി അവന്റെ മനസിലൂടെ
