കുട്ടനും തോളത്ത് തട്ടിക്കൊണ്ട് അകത്തേക്ക് ആനയിച്ചു. ക്യാമ്പിന്റെ മതിൽ കെട്ടിന് അകത്ത് എത്തിയ ഉടനെ ദിലീപ് ലീനയെ തള്ളി നിലത്തിട്ടു. മണലിൽ വീണു കിടക്കുന്ന അവളുടെ അരികിൽ ഇരുന്നുകൊണ്ട് മഹറൂഫും കുട്ടനും അവളുടെ കാലുമുതൽ തലവരെയുള്ള വശ്യ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ചുണ്ട് കടിച്ചു. മഹറൂഫ് മെല്ലെ അവളുടെ ചുണ്ടിലേക്ക് വിരൽ ഓടിച്ചതും ലീന അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് നിലത്ത് നിന്നും മണൽ വാരി കുട്ടന്റേയും മഹറൂഫിന്റെയും കണ്ണിൽ എറിഞ്ഞു. ലീന ഉടനെ രണ്ടുപേരെയും തട്ടിമാറ്റികൊണ്ട് പുറത്തേക്ക് ഓടി. കണ്ണ് തിരുമ്മിക്കൊണ്ട് നിന്ന രണ്ടുപേരും ദിലീപിനോട് പെട്ടെന്ന് വെള്ളം എടുത്തു വരാൻ ആവശ്യപ്പെട്ടു. ദിലീപ് മനപ്പൂർവം അൽപ്പം വൈകിയാണ് വെള്ളവുമായി വന്നത്. അത്രയും നേരം കൊണ്ട് ലീന കുറച്ചെങ്കിലും ദൂരം ഓടി രക്ഷപെട്ടോട്ടെ എന്നായിരുന്നു അവന്റെ മനസ്സിൽ. അവൾ ഓടുന്ന വഴിയിൽ കൂടിയാണ് അമൽ വരേണ്ടത്. അതുകൊണ്ട് എന്തായാലും അവൾ രക്ഷപെടും എന്ന തോന്നൽ ദിലീപിന് ഉണ്ടായിരുന്നു.
——/—–/—–/—–
ദിലീപിനെ വിളിച്ച് ഫോൺ വച്ച ഉടനെ ഞാൻ ഷിൽനയെയും കൂട്ടി വൈശാഖിന്റെ ഫ്ലാറ്റിലേക്ക് ആണ് പോയത്. ദേഷ്യത്താൽ ചുവന്നിരിക്കുന്നു മുഖവുമായി വൈശാഖ് ഏട്ടൻ കതക് തുറന്നു. ഞങ്ങളെ കണ്ട ഉടനെ നാണക്കേട് മറയ്ക്കാൻ എന്നോണം മുഖത്ത് ഒരു ചെറു പുഞ്ചിരി കൊണ്ടുവരാൻ ശ്രമിച്ചു.
: ഏട്ടൻ ഇന്ന് നേരത്തെ വന്നു അല്ലെ..
: ആട ഞാൻ ഇന്ന് ഉച്ചയ്ക്ക് ഇറങ്ങി. ഒരിടത്ത് പോകാൻ ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് പിന്നെ ഓഫിസിൽ പോയില്ല നേരെ വീട്ടിലേക്ക് വന്നു.
: ലീനേച്ചി എവിടെ
: അവള് …..
: എന്റെ ബ്രോ, നിന്ന് പരുങ്ങണ്ട. ചേച്ചി എന്നെ വിളിച്ചിരുന്നു. കാര്യങ്ങൾ ഒക്കെ പറഞ്ഞു.
: ഞാൻ അവളെ അത്രയ്ക്ക് വിശ്വസിച്ചു പോയെടാ.. പക്ഷെ അവൾ എന്നെ ചതിക്കുകയായിരുന്നു ഇത്രയും നാൾ.
: എന്റെ വൈശാഖ് ഏട്ടാ… എനിക്ക് ചിരിയാണ് വരുന്നത് ഇത് കേൾക്കുമ്പോൾ. എന്റെ ബ്രോ ലീനയെപോലെ പതിവ്രതയായ ഭാര്യ വേറെ ഇല്ല. ഇതൊക്കെ എന്റെ ഒരു നാടകം ആയിരുന്നു. എനിക്ക് ഉണ്ടായ അപകടത്തിന്റെ ചുരുൾ തേടി നടന്നപ്പോൾ ഞാൻ എത്തിയത് ലീനയെ ചുറ്റിപറ്റി നടക്കുന്ന ഒരു വാണിഭ സംഘത്തിന് പുറകെയാണ്. അവരെ കുടുക്കാനുള്ള എന്റെ തന്ത്രം ആയിരുന്നു ഇതൊക്കെ. അവരുടെ മുഴുവൻ വിവരങ്ങളും എനിക്ക് കിട്ടി പക്ഷെ അവരെ നിയന്ത്രിക്കുന്ന വലിയൊരു ശക്തി പുറകിൽ നിന്നും കളിക്കുന്നുണ്ട്. അയാളെ പുറത്ത് ചാടിക്കാൻ വേണ്ടി ഞാൻ പ്ലാൻ ചെയ്ത നാടകം ആയിരുന്നു ഇത്. ലീനയ്ക്ക് അതറിയാം. അതുകൊണ്ട് ബ്രോ ഒന്നും വിചാരിക്കരുത്. എന്റെ കൂടെ വാ അപ്പൊ എല്ലാം മനസിലാകും.
: അമലേ നീ എന്തൊക്കെയാ ഈ പറയുന്നേ.. എനിക്ക് ഒന്നും മനസിലാവുന്നില്ല.
