Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രകാശം പരത്തുന്നവള്‍ 5 വിട

അത്യാവശ്യം പണികളൊക്കെ തീര്‍ത്തു നാലു മണിയായപ്പോള്‍ കമ്പനിയില്‍ നിന്നിറങ്ങി . വീട്ടില്‍ ചെന്നപ്പോള്‍ അക്ക കട അടച്ചിട്ടിരിക്കുന്നു റോജിയെ വിളിച്ചപ്പോള്‍ ടി നഗറിലുണ്ട് കുറച്ചു പര്‍ച്ചേസിംഗ് ആണെന്ന് പറഞ്ഞു … മുറിയില്‍ കയറി ഫ്രെഷായി .ലാപ്‌ തുറന്നു . മെയിലുകള്‍ നോക്കി .. അനുപമ ഓണ്‍ലൈനില്ല …ആരുമല്ലെങ്കിലും അവളെന്‍റെ ജീവിതത്തില്‍ കുറച്ചു ദിവസങ്ങള്‍ നല്‍കിയ ആശ്വാസം തെല്ലൊന്നുമല്ല . പ്രൊഫൈലിലെ കണ്ണുകളില്‍ നോക്കിയിരിക്കുമ്പോള്‍ എല്ലാം മറക്കുന്ന പോലെ … എന്തിനാണ് വെറുതെ ? ” don’t keep deep relation” ….ചില സമയത്തെ ചാറ്റുകളില്‍ അവളില്‍ ഞാന്‍ എന്നെക്കാള്‍ പക്വത കണ്ടിരുന്നു . ജീവിതത്തെ കളിയായി കാണാതെ , മുന്‍പോട്ടുള്ള ജീവിതത്തിനു വേണ്ടി , സ്വയം പാകപ്പെടുത്തുന്നവള്‍ …നമുക്കില്ലാതെ പോയതും ആ പക്വതയാണ് .മനസിലെല്‍ക്കുന്ന ചെറിയ മുറിവുകള്‍ പോലും നെരിപ്പോടായി എരിഞ്ഞെരിഞ്ഞു ചിന്തകളാല്‍ മൂടപ്പെട്ടു ജീവിതത്തെ കുഴിച്ചു മൂടുന്നവന്‍ … അവള്‍ ചാരത്തില്‍ അല്പം ബാക്കിയായ കനലില്‍ നിന്നൂതി കാച്ചി പൊന്നുരുക്കിയെടുക്കാന്‍ ശ്രമിക്കുന്നവള്‍

നോട്ട് പാഡ് തുറന്നു അടുത്ത പാര്‍ട്ടിലേക്കുള്ളത് എഴുതി വെച്ചു… ഇനി എന്താണ് എഴുതാനുള്ളത് ? റോജി വന്നതും ഇപ്പോള്‍ നടക്കുന്നത് വരെ എഴുതി കഴിഞ്ഞപ്പോള്‍ പിന്നെയൊന്നും ഇല്ലാതായി .. ഇവിടെ പൂര്‍ണം ആവുകയല്ലേ ഈ കഥ …അല്ല പൂര്‍ണതയില്ലാത്ത ഈ ജീവിതം ?

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025