Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

മറ്റു കലോത്സവങ്ങൾ , ക്യാമ്പസ്സിൽ നടത്തുന്ന അതുപോലുള്ള എല്ലാത്തരം പ്രോഗ്രാമുകൾക്കും കാഴ്ചക്കാർ ആവുന്നതും പങ്കെടുക്കുന്നതും ഏതുസമയവും അവർ ഒരുമിച്ചായിരുന്നു . എങ്കിലും ….ഇത്രയൊക്കെ ആയിട്ടും , അവൾക്കും ആന്റിക്കും കൊടുത്ത വാക്ക് തെറ്റിക്കാനുള്ള മനോബലം ഇല്ലാതിരുന്നതിനാൽ അഭി….അത് പാലിക്കാൻ വേണ്ടി കാണിച്ച വ്യഗ്രതയാൽ , അവളോടുള്ള ദിവ്യാനുരാഗം കൈമാറാൻ കഴിയാതെ അവൻ നീറിപ്പുകഞ്ഞു . എന്നിരുന്നാലും ….എല്ലാം മറച്ചുപിടിച്ചു …പുറമെ ചിരിയുടെ ചായം തേച്ചു , ആമോദത്തിൻറെ മുഖമ്മൂടി അണിഞ്ഞു …ലീനയുടെ സുഖത്തിനും ദുഖത്തിനും ഒപ്പം , സ്നേഹവും വാത്സല്യവും വാരിക്കോരിക്കൊടുത്തു , എല്ലായ്‌പ്പോഴും നല്ലൊരു സഹചാരിയായി അവൻ കൂടെ നിന്നു .

അങ്ങനെ …ഒടുവിൽ !….. അതു സംഭവിച്ചു .അവസാന വർഷത്തിലെ അവസാന മാസം !. അനിവാര്യമാർന്ന വേർപിരിയലിൻറെ നാന്ദി കുറിച്ചുകൊണ്ടുള്ള എക്‌സാം റ്റയിൻറെബിൾ പ്രസിദ്ധീകരിച്ചു . അതിനായുള്ള സ്റ്റഡീലീവ് തുടങ്ങുന്നതിനു മുൻപ് അവരുടെ ബാച്ചിൻറെ ടൂർ പ്രോഗ്രാം വന്നെത്തി !. സ്റ്റഡീലീവ് തൊട്ടടുത്ത് വന്നതിനാൽ …കുറച്ചു സ്റ്റുഡൻസ് മാത്രമേ ടൂറിനു തയ്യാറായി വന്നുള്ളു . ഏകദേശം പത്തു പെൺകുട്ടികളും…ഇരുപത്തഞ്ചോളം ആൺകുട്ടികളും , ട്ടീച്ചേഴ്‌സും അടങ്ങിയ നാൽപതംഗ സംഘം , യാത്ര ഉറപ്പിച്ചിരുന്നത്….മൈസൂർ , ബാങ്ക്ലൂർ , ഊട്ടി തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് !. ട്രക്കിങ് , ബോട്ടിംഗ് , മൗണ്ടനിങ് തുടങ്ങിയ അഡ്വെഞ്ചറോഡുള്ള ഫോർ ഡേ പ്രോഗ്രാം . അവസാന വര്ഷം ആയതു കൊണ്ടുതന്നെ അഭയ്‌ക്കൊപ്പം അലീനയും പോകാൻ തയ്യാറായി നിന്നു . ട്ടീച്ചേഴ്‌സിന്റെ കൂട്ടത്തിൽ അവൾഡാന്റി…സ്മിതാമാഡം കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അഭിക്കാകെ നിരാശയായി . ഈ ടൂർ തൻറെ ആഗ്രഹ നിവർത്തിക്കുള്ള അവസാന അവസരമായി അവൻ കണക്കു കൂട്ടിയിരുന്നു . അടുത്ത മാസത്തോടെ തങ്ങൾ എല്ലാം അവസാനിപ്പിച്ചു എന്നെന്നേക്കുമായി പിരിയുകയാണ് . അവിടെയാണ് അവരുടെ വരവോടെ തനിക്ക് വീണ്ടും എല്ലാം നഷ്‌ടപ്പെടാൻ പോകുന്നത് . ഈ ഒരു യാത്ര പ്രയോജനപ്പെടുത്തിയില്ലെങ്കിൽ….തൻറെ ജീവിതാഭിലാഷം മുഴുവൻ തകർന്നടിഞ്ഞു….ആജീവനാന്തം തനിക്ക് നിരാശനായി കഴിയേണ്ടി വരും !…അലീനയുടെ മുൻപിൽ മനസ്സ് തുറക്കുന്ന പോയിട്ട് , അവർ ഉണ്ടായാൽ അവളെ ഒറ്റക്ക് ഒന്ന് കാണാൻ കൂടി കിട്ടില്ല. അഭി ആകെ വിഷാദാത്മനായി !. അവൻറെ പരിതാപത്തിനൊപ്പം …പോകേണ്ടുന്ന ദിവസവും വന്നെത്തി !. എല്ലാവരും ബാഗേജെസ് ഒക്കെയായി ക്യാമ്പസ്സിൽ എത്തിച്ചേർന്നു . അലീനയെ ഒറ്റക്ക് കണ്ടപ്പോൾ മനസ്സിലായി സ്മിതാമാം ഇല്ലെന്ന് !. അവളോട് അത് അന്വേഷിച്ചപ്പോൾ മാമിനു ഇന്നലെ മുതൽ നല്ല സുഖം ഇല്ലെന്നും ….അവളുടെ യാത്ര അതുകൊണ്ട് മുടക്കണ്ടാ ….. അതിനാൽ, അഭി ക്കൊപ്പം പോകാൻ അവളെ അവർ അനുവദിച്ചു വിട്ടതാണെന്ന് അവൾ അറിയിച്ചു .

The Author

Anu Anand

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025