Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

അഭി ആഗ്രഹിച്ച പോലെ ….യാത്ര തുടക്കം മുതലേ , വളരെ സുഖദായകവും രസകരവും ആയിരുന്നു . യാത്രാരംഭത്തിൽ തന്നെ അലീന അഭിക്കൊപ്പം ഇരിക്കാൻ തയ്യാറായി .പിന്നീടുള്ള സമയങ്ങളിലും ആരും അവരെ തമ്മിൽ അകറ്റുവാനോ അവരുടെ സ്വകാര്യതയിൽ കൈകടത്താനോ മിനക്കെട്ടില്ല .ശരീരത്തോട് ശരീരം ചേർന്നിരുന്ന് ….കാഴ്ചകൾ കണ്ട് , കഥകൾ പറഞ്ഞു ….കളിച്ചു ചിരിച്ചു , കളിയാക്കി , തമാശകൾ പൊട്ടിച്ചു , പാട്ടുപാടി ….യാത്രയുടെ ഓരോ അനർഘനിമിഷങ്ങളും ആസ്വാദ്യകരമാക്കി അവർ യാത്ര തുടന്നു . ഇടയ്ക്ക് !…ഇറങ്ങുന്ന സ്‌ഥലങ്ങളിലും , പോകുന്ന ദിക്കുകളിലും ഒക്കെ ആരെങ്കിലും കൂട്ടുകാർ കൂടെ ഉണ്ടാവുമെങ്കിലും …കൂടുതലും അവർ ഒറ്റക്ക് , കളിപറഞ്ഞു…ഇഴചേർന്ന് ഒട്ടിനടന്നു . ഇതിനിടയിൽ …ഗൗരവമായി എന്തെങ്കിലും പറയാൻ അവൾ ഇടം കൊടുക്കുകയോ ,അതിനു പറ്റിയൊരു സാഹചര്യം ഉരുത്തിരിഞ്ഞു വരികയോ ചെയ്യാഞ്ഞതിനാൽ , അഭിക്ക് അവൾക്ക് പ്രേമം നൽകുവാനോ ഒന്ന് തുറന്ന് സംസാരിക്കുവാൻ പോലുമോ കഴിഞ്ഞില്ല . അഭിയുമായുള്ള ഓരോ നിമിഷവും അലീന വളരെ ഉന്മേഷവതിയായി….അത്യുത്സാഹത്തോടെ , ആസ്വദിച്ചു ഉല്ലസിച്ചു യാത്രചെയ്തു കൊണ്ടാടി !.

അലീനയെപ്പോലെ അഭിയിലും ഏതാണ്ട് അതെ വികാരം ഒരുപോലെ പകർന്നു കിട്ടിയിരുന്നെങ്കിലും ….ഒരു പ്രണയ നിറവിൻറെ കുറവ്….ആ ആഹ്ളാദ മിഥുനങ്ങളിൽ നന്നായി പ്രകടമാകുന്നത് തൊട്ടറിഞ്ഞ അവൻ ഇടക്കെങ്കിലും വല്ലാതെ വിഷാദവാനായി . അലീനക്കുട്ടിയെ കാത്തു ….അവൾ മനസ്സ് തുറക്കുന്നതും പ്രതീക്ഷിച്ചു …താൻ തൻറെ മനസ്സിൻറെ സർവ്വകലാശാലയിൽ ക്ഷമയുടെ പുസ്തകവും തുറന്നുവച്ചു ഇത്രനാളും ഒരു വിവേകിയായ വിദ്യാർഥിയായി കാത്തു നോറ്റിരുന്നു . എന്നിട്ട് ഇതുവരെ വേര്പിരിയലിൻറെ അങ്ങേയറ്റത്ത് ….വേദനതുഞ്ചത്തു എത്തി നിൽക്കുമ്പോഴും , അവൾക്ക് അങ്ങനെ എന്തെങ്കിലും ഒരു ഇഷ്‌ടം തന്നോട് ഉള്ളതായിട്ട് …ഒരു നേരിയ സൂചന പോലും !.എന്തായിരിക്കും അവളുടെ മനസ്സിൽ ?…താൻ ആഗ്രഹിച്ചിരുന്നതും …ചിന്തിച്ചിരുന്നതും തൻറെ വെറും തോന്നൽ മാത്രം ആയിരുന്നുവോ ?. എല്ലാം താൻ പകൽ കിനാവ് കണ്ടത് മാത്രം ആയിരുന്നോ ?….തിരിച്ചു , അവൾക്കൊരിഷ്‌ടം !….താൻ അവളുടെ മുൻപിലെ വെറും കളിപ്പാവ മാത്രമാകുമോ ?.അലീനയോടൊത്തു ചിരിച്ചു കളിച്ചു യാത്ര സുഖപ്രദം ആക്കുമ്പോഴും…ആരുമറിയാതെ അവൻറെ ഉള്ളം തേങ്ങിക്കൊണ്ടേയിരുന്നു .

മൂന്നാം ദിവസം മൈസൂറിൽ നിന്നവർ യാത്ര തിരിച്ചു , എത്തിയത് നേരെ ഊട്ടിയിൽ !. അവിടെ ഒരു ദിവസം മുഴുവൻ ചിലവിട്ട് …പിന്നീടുള്ള യാത്ര നേരെ നാട്ടിലേക്കും .ഇത് അവസാന ദിവസം !….ഊട്ടിയിലേക്കുള്ള യാത്രയിൽ ,ഡ്രാവെൽ സിക്ക്നെസ്സ് പിടിപെട്ട …ചില പെൺകുട്ടികൾ ഒക്കെ വല്ലാതെ അസ്വസ്‌ഥത പ്രകടിപ്പിച്ചിരുന്നു . ഒപ്പം ലീനയും യാത്രക്കിടെ വല്ലാതെ ആധിയെടുക്കുന്നതും….അവശയാകുന്നതും കണ്ടു . തൊട്ട് പിന്നാലെ അവൾ ഛർദ്ദിക്കുവാൻ തുടങ്ങുകയും ചെയ്‌തു . ആദ്യത്തെ ഛർദ്ദിൽ !….

The Author

Anu Anand

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025