Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3

ഇങ്ങനെയെങ്കിലും സ്വല്പം ഗൗരവം സ്വയം വരട്ടെ എന്നു കരുതി. എന്നെത്തന്നെ എപ്പോഴും ബോധ്യപ്പെടുത്തികൊണ്ടിരിക്കാൻ ഒരു എളിയ ശ്രമം. ഈ പുതിയ ജീവിതയാത്രയിൽ സഹയാത്രികയായി ഇതെപ്പോഴും എനിക്ക് അത്യന്താപേക്ഷിതമാ…..” ഒന്നുനിർത്തി ,കണ്ണാടി ബലപ്പിച്ചവൾ കൂട്ടിച്ചേർത്തു ”…നിനക്കിപ്പോഴും ആ എന്നെ അതുപോലെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് അല്ലെ ?…”

അഭി തുടർന്നു …”ഒക്കെറ്റിലും ഒരു മാറ്റം…കാലം എല്ലാം ആവശ്യപ്പെടുമ്പോൾ നാമും അതിനനുസരിച്ചു മാറാൻ വിധിക്കപ്പെടും…സ്വാഭാവികം !. എന്നിട്ട് എങ്ങനെ?…ഈ അന്തരീക്ഷവും മോളും ഒക്കെ ജീവിതം സന്തോഷകരമായി മുന്നോട്ട് നടത്തിക്കുന്നുണ്ടോ?….”

അഭിയെ ഉറ്റുനോക്കി അലീന തുടർന്നു….” ഈ കണ്ണടയുടെ കാര്യംപോലെ മറ്റൊരു തമാശ അതും …അല്ലാതെന്താ?.യഥാർത്ഥ വലിയ പ്രശ്നങ്ങൾ സ്‌ഥിരമായി അലട്ടി , മുന്നിൽ നിൽക്കുമ്പോൾ തന്നെയും…. ഇവിടുത്തെ അന്തരീക്ഷം, ജീവിതവേദനകളെയും പിരിമുറുക്കങ്ങളെയും ഏതാണ്ട് നന്നായിത്തന്നെ പിടിച്ചു നിർത്തുന്നുണ്ട് . ഇപ്പോൾ ഞാൻ ഒന്നിനെക്കുറിച്ചും അധികം ആലോചിച്ചു തല പുണ്ണാക്കാറില്ല .എല്ലാം വരുന്നപോലെ വരട്ടേ എന്ന് കരുതും . പക്ഷേ മോൾ !…അവളെക്കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമേ…ആവലാതി തോന്നാറുള്ളൂ . എന്നാൽ അവളാണ് എന്നും എന്നെ മുന്നോട്ട് ജീവിച്ചു പോകുവാൻ പ്രേരണ തോന്നിപ്പിക്കുന്ന ഏക ശക്തിയും . ”

വളരെ ഔൽസുക്യത്തോടെ അലീനയെ നോക്കി അഭി, ” എന്നിട്ട് , അവൾ എവിടെ ?…അവളെ ഒന്നു കാണുന്നതിൽ തെറ്റുണ്ടോ ?”

” എന്ത് തെറ്റ് ?. എന്താ അഭി ഇങ്ങനെ ?…കാണാത്ത നിന്നെയൊന്ന് പെട്ടെന്ന് കണ്ടപ്പോൾ മറന്നുപോയതാ, ഐയാം സോറി …ഞാൻ വിളിപ്പിക്കാം മോളൂനെ ….”
എന്നിട്ട് , കുറച്ചു ദൂരെ മറ്റൊരു കുട്ടിയെ നോക്കി…” മോളേ ,മിലിമോളെ മമ്മി വിളിക്കുന്നു എന്നൊന്ന് പറഞ്ഞേ …പ്ലീസ് ഒന്ന് പോയി വേഗം കൂട്ടികൊണ്ട് വന്നേ….”

അധികം താമസിയാതെ , ഒരു നീളൻ പാവാടയും…തിളങ്ങുന്ന ഉടുപ്പുമൊക്കെ ഇട്ട ഒരു സുന്ദരിമോൾ ലീനക്കരികിലേക്ക് ഓടിവന്നു . കാഴ്ചക്ക് ഒരു അഞ്ചു വയസ്സ് തോന്നിക്കും. ലീനയെപ്പോലെ നല്ല വെളുത്ത , നല്ല നീളൻ മുടിയും ഐശ്വര്യവും ഒത്തിണങ്ങിയ പഴയ ലീനയെ അനുസ്മരിപ്പിക്കുന്ന അതേ രൂപം , അതേ കുസൃതിഭാവം .ലീനയിൽ തൻറെ മകളായി തനിക്ക്കൂടി പ്രിയപ്പെട്ടവളായി തനിക്കൊപ്പം ജീവിക്കേണ്ടിയിരുന്നവൾ !. ആ അരുമയെ നെഞ്ചോടടുക്കിപ്പിടിച്ചു സ്നേഹിച്ചു ഉമ്മവച്ചു ലാളിക്കാൻ ഒരു നിമിഷം വല്ലാതങ്ങു കൊതിച്ചു .പിന്നെ, ലീനയെ കരുതി അടക്കി . കവിളിൽ ഒന്ന് നുള്ളി കൊഞ്ചിച്ചു…പിന്നെ, തലമുടിയിൽ തഴുകി,താലോലിച്ചു വിശേഷങ്ങൾ തിരക്കി . കാൽ വിരലിൽ വൃത്തംവരച്ചു ചിരിച്ചോണ്ട്, മോൾ നിന്ന് കറങ്ങി കുണുങ്ങി. ‘അമ്മ മകളെ ചേർത്തുനിർത്തി, അഭിയെ ചൂണ്ടി അറിയിച്ചു .

” മോളേ ഈ അങ്കിളിനെ മോൾ അറിയുമോ ?. ഈ അങ്കിളിനു കാണാനാ മോളെ ഇങ്ങോട്ട് വിളിപ്പിച്ചെ . ” ഇല്ല മമ്മീ …”

The Author

Anu Anand

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025