Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം 5

രാഹുലിന്റെ പരവശവും അൻവറിന്റെ ചോദ്യങ്ങളും ശ്രേദ്ദിച്ച് ചില തടവ് പുള്ളികളും രണ്ട് കാവൽ പോലീസും ..
രാഹുലിന്റെ വാക്കുകൾക്ക് വേണ്ടി കാതോർത്തു…

ഇതൊന്നും ശ്രേദ്ദിക്കാതെ രാഹുൽ പറഞ്ഞു തുടങ്ങി…

അന്ന് പരോൾ കിട്ടിയ ഞാൻ
നേരെ പോയത്
ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലേക്കാണ് …

അവളെ കണ്ടില്ല പകരം പുതിയൊരു യുവാവും കുഞ്ഞിനേയും കണ്ടു അവൾ കുളിക്കുക ആണെന്നാ പറഞ്ഞത് …
ആ യുവാവിന് എന്നെ മനസ്സിലായില്ലെന്ന് എനിക്ക് തോന്നി…

വീട് മാറി പോയെന്ന് കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി ..
ഒന്ന് നിർത്തിയിട്ട് രാഹുൽ കിതപ്പോടെ വീണ്ടും പറഞ്ഞു തുടങ്ങി..

എല്ലാം അവിടെ തീർന്നെന്ന് കരുതി ഇനി അറിഞ്ഞോ അറിയാതെയോ അവൾക്ക് മുന്നിൽ പോയി പ്പെടരുത് എന്നാഗ്രഹിച്ചു,,,
പക്ഷെ ?..

അപ്പോഴാണ് എല്ലാരേയും ഞെട്ടിച്ച് കൊണ്ട് സൂപ്രണ്ടിന്റെ അട്ടഹാസം

എന്താ ഡാ ഇവിടെ ,,,
നിന്റെയൊക്കെ ഭാര്യ വീടാണെന്ന് കരുതിയോ ഇത് സുഖിച്ചിരുന്ന് കഥ പറയാൻ …
പിരിഞ്ഞു പോടാ എല്ലാം…..,,

കാലൻ വന്നു ..
അതും പതിയെ പറഞ്ഞു കൊണ്ട് തടവു പുള്ളികൾ
പിരിഞ്ഞു നടന്നു..

ഇയാളെ ഒർജിനൽ കാലന് പോലും വേണ്ടെന്നാ തോന്നുന്നത് …

ഈ ജയിലിൽ ഉള്ള ശിക്ഷയേക്കാളും വലുത ഇയാളെ നാവ് …,,,

എല്ലാരുടെ നിശബ്ദ്ദമായ പ്രാക്കും കൊണ്ടയാൾ സൂപ്രണ്ട് എന്ന അധികാരത്തിൽ നടന്നു….

*********** ******** ********

ഇവിടെ ആരുമില്ലെ ?.

കുഞ്ഞോളെ ഒന്ന് പോയി നോക്ക് ആരെന്ന് ,

ഉമ്മയും കുഞ്ഞാറ്റയും ഓരോ ജോലിയിൽ ആയിരുന്നു അടുക്കളയിൽ …

കുഞ്ഞോൾ പോയി നോക്കി
ഒരു ചേച്ചി ആയിരുന്നു അത്,,

ആരാ ?..

ഞാൻ ഇവിടെയുള്ള അങ്കണവാടി ടീച്ചർ ആണ് ..

കുഞ്ഞോൾ അവരോട് കയറാൻ പറഞ്ഞിട്ട് അടുക്കളയിലേക്ക് ഓടി ..

ഉമ്മാ. അങ്കണവാടിയിലെ ടീച്ചർ വന്നിരിക്കുന്നു ..,,

ആഹാ ടീച്ചർ വന്നോ എന്നിട്ടെന്താ ഇങ്ങോട്ട് കയാറാതിരുന്നത് ?..
കുഞ്ഞാറ്റ കൈ കഴുകി കൊണ്ട് ചോദിച്ചു

അതിന് ആ ടീച്ചർ അല്ല ഇത്. ഇതൊരു ചേച്ചിയാണ്….,
കുഞ്ഞോൾ പറഞ്ഞു..

ചേച്ചിയൊ ?
അതും ചോദിച്ച്‌ തട്ടത്തിൻ കൈ തുടച്ചു കൊണ്ട് ഉമ്മ കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും പിന്നാലെ കോലായിലേക്ക് നടന്നു….,,,

ടീച്ചർ ഇരിക്ക് … ഉമ്മ പറഞ്ഞു.

ഇരിക്കാൻ സമയം ഇല്ല ഇനിയും ഒരുപാട് വീടുകളിൽ കയറാൻ ഉണ്ട് ,,

ഞാൻ വന്നത് അങ്കണവാടിയിൽ നാളെ ഒരു ക്യാമ്പ് ഉണ്ട് സൗജന്യം ആയിട്ട് മരുന്ന് അടക്കം നൽകും..
നിങ്ങളൊക്കെ വരണം…

ടീച്ചർ പറയുന്നത് ശ്രേദ്ധിക്കാതെ കുഞ്ഞാറ്റ ചോദിച്ചു..
മറ്റെ ടീച്ചർ പോയോ ?..

ഏത് ടീച്ചർ ?..
കഴിഞ്ഞ രണ്ടു വർഷമായി ഞാനാണ് അങ്കണവാടിയിൽ പഠിപ്പിക്കുന്നത് .. ആ ടീച്ചർ പറഞ്ഞു.

അല്ല ഒരു മുസ്‌ലിം ടീച്ചർ ?..
ഉമ്മ സംശയത്തോടെ ചോദിച്ചു..

ഇല്ല ഉമ്മാ.. ഇവിടെ ഈ ഒരു അങ്കണവാടിയെ ഉള്ളു
ഞാൻ വരും മുമ്പ് ഒരു പ്രായം ചെന്ന മുത്തശ്ശി ആണ് അവിടെ ഉണ്ടായിരുന്നത് ,,

എന്നാ ശരി ഞാൻ പോട്ടെ ..
ഇനിയും കുറച്ചു വീടുകളിൽ പോവാൻ ഉണ്ട്..

അപ്പൊ പിന്നെ ടീച്ചർ ആണെന്ന് പറഞ്ഞു കൊണ്ട് ഇവിടെ വന്നോണ്ടിരുന്നത് ആരാ ?..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025