Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രണയം 5

കുഞ്ഞോളുടെ ചോദ്യത്തിൽ

മൂന്ന് പേരും ഉത്തരമില്ലാതെ മുഖത്തോട് മുഖം നോക്കി നിന്നു..!!!
വൈകുന്നേരം വരാന്തയിലേക്ക് നടന്നു അൻവർ …
രാഹുലേട്ടനെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് പോയതാണ്….,,

അതെ അറിഞ്ഞില്ലെ ?..

ആ ചോദ്യം കേട്ട് അൻവറും ശ്രെദ്ധിച്ചു എന്താന്ന് അറിയാൻ ,,

അപ്പോയേക്കും ചോദ്യം ഉന്നയിച്ച ആളെ എല്ലാരും കൂടി വളഞ്ഞു . .
എന്താ.. എന്ന് ചോദിച്ചു കൊണ്ട് ,,

സൂപ്രണ്ടിന്റെ മോൾ റേപ്പ് ചെയ്യപ്പെട്ടിട്ട് ഇപ്പൊ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ആണ് …
സൂപ്രണ്ട് വാലിന് തീ പിടിച്ച പോലെ പോവുന്നത് കണ്ടു…

ആര് പറഞ്ഞു ?..
പിന്നെ ഒരുപാട് ചോദ്യങ്ങൾ അയാൾക്ക് ചുറ്റും കൂടിയവർ ചോദിച്ചു കൊണ്ടിരുന്നു..

അൻവർ അവിടെ നിന്നും എണീറ്റ് സെല്ലിലേക്ക് നടന്നു..

ആർക്കും ആ പെണ്ണിന്റെ കാര്യത്തിൽ ഉൽക്കണ്ഠ ഇല്ല , അറിയേണ്ടത്
എത്ര പേർ കൂടിയിട്ട് ?എവിടെ വെച്ചിട്ട് ?എപ്പോ?
എങ്ങനെ ?
അങ്ങനെ ഉള്ള ശവം തീനി കാര്യങ്ങൾ മാത്രം…,,

ആ പെണ്ണിന്റെ കുടുംബത്തിന്റെ വേദന മാനസികാ അവസ്ഥ ഒന്നും മനസ്സിലാക്കാതെ ഈ .ലോകം മുഴുവൻ അവർക്ക് പിന്നാലെ പോവും…

ബാക്കി വെച്ച അഭിമാനവും ജീവനും കൂടി എടുക്കാൻ
ഹംന നീ ആണ് ശരി
കൊത്തി പറിക്കാൻ നിൽക്കുന്ന ഈ ലോകത്തു നിന്ന് ഒരു നീതിയും കിട്ടുമായിരുന്നില്ല ,,,

അൻവർ….

വിളികേട്ട് അൻവർ ചിന്തകളിൽ നിന്നും വഴി മാറി..

ആരാ രാഹുലേട്ടനെ കാണാൻ വന്നത് ?..
അൻവർ മനഃപൂർവം സൂപ്രണ്ടിന്റെ മകളുടെ കാര്യം ചോദിക്കാതിരുന്നു…

ഞാൻ പുറത്തു ഇറങ്ങിയപ്പോൾ പുതിയൊരു കൂട്ടുകാരനെ കിട്ടിയിരുന്നു…,
അവൻ എന്നെ കാണാൻ വന്നതാണ് ,,
രാഹുൽ പറഞ്ഞു.

ഏട്ടൻ പരോൾ ഇറങ്ങി വന്നതിന് ശേഷം ഒരുപാട് മാറി പോയി…
പിന്നെ അവിടുന്ന് എങ്ങോട്ടേക്കാ രാഹുൽ ഏട്ടൻ പോയത് ?..
അൻവർ ചോദിച്ചു…

ഇരുൾ പരക്കുന്ന ആകാശം നോക്കി കൊണ്ട് രാഹുൽ പറഞ്ഞു തുടങ്ങി..

ഞാൻ ആ വീടിന്റെ മുറ്റത്തു നിന്ന് റോഡിലേക്ക് ഇറങ്ങി
എങ്ങോട്ട് പോവണം എന്ത് ചെയ്യണം എന്നൊന്നും അറിയാത്തൊരു അവസ്ഥ…
പരോളിന് ഇറങ്ങുമ്പോ ഉണ്ടായ കണക്ക് കൂട്ടലുകൾ എല്ലാം നിമിഷ നേരം കൊണ്ട് ആ മുറ്റത്തു നിന്നപ്പോൾ എന്നിൽ നിന്നും ഇല്ലാതായി…,,

റോഡിൽ ഒരു ദിവസം മുഴുവൻ അലഞ്ഞു
സ്വന്തം വീട്ടിൽ പോയില്ല
ഈ കേസിൽ ഞാൻപ്പെട്ട ശേഷം എന്റെ ഏട്ടൻമ്മാരോ അനിയന്മാരോ കാണാൻ വന്നില്ല…,

അങ്ങോട്ട് പോയി അവരെ അപമാനപ്പെടുത്തെണ്ട എന്ന് തോന്നി….,,

പിറ്റേന്ന് രാവിലെ ബീച്ചിന്റെ ബഞ്ചിൽ കിടന്നുറങ്ങിയ എന്നെ ഒരാൾ വിളിച്ചുണർത്തി ..,,

കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഭാര്യയുടെ അമ്മാവനെയാണ് ..
പുള്ളി ഒരു മുസ്‌ലിം യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചത് കൊണ്ട്
കുടുംബത്തിൽ നിന്ന് പുറത്തായതാണ് ,,

എങ്കിലും ഞാനും അവളും വേറെ വീട് എടുത്തു മാറിയപ്പോൾ . ഇടയ്ക്ക് ഭാര്യയേയും കൂട്ടി വരുമായിരുന്നു..

ഞാനും എന്റെ ഭാര്യ മിനിയും അവരെ സ്നേഹിച്ചു സൽക്കരിച്ചു മിനിയുടെയും എന്റെയും വീട്ടുകാർ അറിയാതെ…..,,

സ്നേഹിക്കാൻ മാത്രം അറിയാവുന്ന നന്മ ഉള്ള അമ്മാവനും അമ്മായിയും ആയിരുന്നു അത് …,,

അമ്മാവന്റെ നിർബന്ധത്തിന് ഞാൻ അമ്മാവന്റെ വീട്ടിലേക്ക് പോയി ,,

വീട് എത്തും വരെ അമ്മാവൻ ഒന്നും സംസാരിച്ചില്ല ,
വീട്ടുമുറ്റത്തു നിന്ന് അകത്തേക്ക് കയറാൻ ഞാൻ മടിച്ചപ്പോൾ ,,

വാ കയറ് മോനെ എന്ന് പറഞ്ഞു കൊണ്ട് അമ്മാവൻ വീണ്ടും ക്ഷണിച്ചു ..,,

കൈ കയുകിട്ട് വാ മോനെ ഭക്ഷണം കഴിക്കാം അമ്മായി ആയിരുന്നു അത് .
ഇന്നലെ മുതൽ ഒന്നും തിന്നിട്ടുണ്ടാവില്ലല്ലോ വാ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025