അടിച്ചു ഒരു ആണിനെ ഉണ്ടാക്കും അല്ലെങ്കിൽ ഞാൻ അടിച്ചു തരാം എന്ന് ലഹരിയിലായിരുന്ന ഒരു കവി മുരണ്ടു.
എനിക്ക് മുലപ്പാൽ വന്നതേയില്ല. പെറ്റിട്ട് രണ്ടാം നാളാണ് അത് ഗംഗയൊഴുകും പോലെ വന്ന് കിടക്കയാകെ നനച്ചത്. അതിനകം വിശന്ന് വല്ലാതായ കുഞ്ഞ് എൻറെ അമ്മ കൊടുത്ത കൽക്കണ്ടവെള്ളം കുടിച്ച് പഠിച്ചിരുന്നു. നഴ്‌സുമാർ വന്നു പശുവിനെ കറക്കുന്നപോലെ എന്റെ മുലകൾ പിഴിഞ്ഞ് ഒരു ഗ്ലാസിൽ ഒഴിച്ച് സ്പൂൺ കൊണ്ട് കോരിക്കൊടുക്കാൻ പറഞ്ഞു. വീട്ടിൽ ചെന്നാൽ ഇങ്ങിനെ ആണെങ്കിൽ ആര് കറക്കും എന്ന് ഫെലിക്സ് നേഴ്സിനോട് ചോദിച്ചപ്പോൾ അവർ കൂട്ടച്ചിരി ആയിരുന്നു.
പ്രസവശേഷംഫെലിക്സ് എന്നെ തിരിഞ്ഞനോക്കിയതേയില്ല, എല്ലാ ദിവസവും കുഞ്ഞു ഉണ്ടായതിന്റെ പാർട്ടി മുറക്ക് നടന്നു. ഏൻറെ വാശിക്ക് വഴങ്ങി കുറച്ചു മാസങ്ങൾക്ക് ശേഷം എന്നെ. ഭോഗിച്ച ഒരു രാത്രിയിൽ, കുഞ്ഞ് പാലുകുടിച്ചിരുന്ന എൻറെ കറുത്ത മുലയിൽ, വാഷ് ബേസിനിൽ തുപ്പുകയാണെന്ന വ്യാജേനെ ഫെലിക്സ് കാർക്കിച്ചു തുപ്പി. ഈ കരിമന്തി എന്റെ തലയിൽ വന്നു കേറിയല്ലോ എന്ന് അയാൾ വിലപിച്ചു.
അതിനിടയിൽ എനിക്ക് ഒരു ലീവ് വേക്കൻസിയിൽ ഒരു ജോലി കിട്ടി പഠിപ്പിക്കാൻ ഞാൻ എം എ ഇംഗ്ലീഷ് പാസായി കഴിഞ്ഞു എംപ്ലോയ്‌മെന്റ് രെജിസ്റ്റർ ചെയ്തിരുന്നു, ഞാൻ മറന്നു പോയെങ്കിലും അവർ മറന്നില്ല, അപ്പോൾ മൂന്നു മാസം കഴിഞ്ഞിരുന്നു പക്ഷെ എന്റെ കുഞ്ഞ പാൽ കുടിക്കാത്തതിനാൽ മുലകൾ പാല് നിറഞ്ഞു പഠിപ്പിക്കുമ്പോൾ മുലകൾക് മുകളിൽ പാൽ ഒപ്പിയെടുക്കാൻ പാഡ് വയ്‌ക്കേണ്ടി വന്നു, അങ്ങിനെ ഒരു ദിവസം കവി ഈയപ്പൻ എന്റെ ക്ലാസിനടുത്തു വന്നു ഞാൻ ഇറങ്ങി വരാൻ ആവശ്യപ്പെട്ടു, എന്നോട് നൂറു രൂപ ചോദിച്ചു, ഞാൻ ആകെയുള്ള അമ്പത് രൂപ കൊടുത്തു ഇനി മേലാൽ ഇതിനു എന്നെ കാണാൻ വരരുത് പണം വേണമെങ്കിൽ ഫെലിക്സിനോട് ചോദിക്കണം എന്ന് പറഞ്ഞു, ഈയപ്പൻ പണം വാങ്ങി “നിന്റെ മൊലയെല്ലാം ചക്ക പോലെ ആയല്ലോ, നിറയെ പാലും ഉണ്ടല്ലോ, ക്ലാസ് തീരുന്നവരെ ഞാൻ വെളിയിൽ നിൽക്കാം എനിക്ക് കുറെ പാൽ തരണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ഒട്ടുംവിചാരിക്കാതെ ഈയപ്പൻ എന്റെ മുലയിൽ രണ്ടിലും പിടിച്ചു പോം പോം എന്ന് അടിച്ചു . മുലപ്പാലിന്റെ മഹത്വത്തെ പറ്റി അപ്പോൾ തന്നെ ഒരു കവിത എഴുതി ഈയപ്പൻ പ്രിൻസിപ്പാളിന്റെ റൂമിൽ ചെന്ന് , വലിയ കവി വന്നു എന്ന് പറഞ്ഞു പ്രിൻസിപ്പൽ മലയാളം കാർക്ക് ഈയപ്പനെ പരിചയപ്പെടുത്തി ഈയപ്പൻ മുലയെപ്പറ്റിയും പാലിനെ പറ്റിയും കവിത ചൊല്ലി, അവിടെ നിന്നും നൂറു രൂപ വാങ്ങി.
വീട്ടിൽ ചെന്നപ്പോൾ ഞാൻ ഫെലിക്സിനോട് ഈയപ്പന്റെ തോന്യാസത്തെ പറ്റി പറഞ്ഞു , അയാൾ അങ്ങിനെ ആണ് ഒരു പാവം മനുഷ്യൻ എന്ന് മാത്രം ഫെലിക്സ് പറഞ്ഞു.രണ്ടു മാസം കഴിഞ്ഞു വേറൊരു കവി പി നയനചന്ദ്രൻ എന്നൊരാൾ വീട്ടിൽ വന്നു. കരിക്കട്ട പോലെ കറുത്ത ഒരു കവി, നിനക്ക് ചേർന്ന ഒരാൾ എന്ന് ഫെലിക്സ് പറഞ്ഞു, ഞാൻ പറഞ്ഞു എന്റെ ഭർത്താവ് ഉള്ളപ്പോൾ വേറെ ഒരാളിന്റെ ആവശ്യം ഇല്ലല്ലോ എന്ന് അപ്പോൾ ഫെലിക്സ് പറഞ്ഞു എന്നെ വേറെ ഒരാൾ ഭോഗിക്കുന്നത് കാണാൻ ഫെലിക്സ് കൊതിക്കുന്നു എന്ന് , ആ ആഗ്രഹം
