Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രാണേശ്വരി 9

പ്രാണേശ്വരി 9

Praneswari Part 9 | Author : Professor | Previous Part

ഒരു ടീച്ചറിനെ വണ്ടിയിൽ ഡ്രോപ്പ് ചെയ്യുന്നത് അത്ര വല്യ കാര്യമൊന്നും അല്ല പക്ഷെ ആ ടീച്ചറും സ്റുഡന്റും ആരും ഇല്ലാത്ത ലൈബ്രറിയിൽ ഒത്തിരി നേരം ഒറ്റയ്ക്ക് സംസാരിക്കുകയും ആ ടീച്ചർ അവനെ അടിക്കുകയും ചെയ്‌താൽ അവർ സംസാരിക്കുന്നതിന് ഇടയ്ക്കു കരഞ്ഞാൽ ആ ടീച്ചർ അവനെ കെട്ടിപ്പിടിച്ചാ ആ ടീച്ചർ തന്നെ അവന്റെ വണ്ടിയിൽ കയറി പോയാൽ അതൊരു വല്യ കാര്യം തന്നെയല്ലേ ഒരു കോളേജിനെ ഇളക്കി മറിക്കാൻ പോന്ന സംഭവം… ഈ സംഭവങ്ങൾ ഒക്കെ ഒരാൾ മൊബൈലിൽ വീഡിയോ കൂടെ എടുത്തിട്ടുണ്ടെങ്കിലോ …ഇതെല്ലാം ഒരാൾ കണ്ടിരുന്നു വിഡിയോയും എടുത്തിരുന്നു നിതിന്റെ ഉറ്റ ചങ്ങാതി അനന്ദു., ഇതൊന്നും അറിയാതെ ആയിരുന്നു ഞങ്ങൾ ആന്റിയുടെ സങ്കടം മാറ്റാനുള്ള യാത്ര തുടങ്ങിയത്…

ആഷിക്കിന്റെ വണ്ടിയും എടുത്തു ഞങ്ങൾ ഒരുമിച്ചു വീട്ടിൽ എത്തി, വാതിൽ ചാരിയിരുന്നു എങ്കിലും ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല വാതിൽ തുറന്നു അകത്തു കയറിയ ഞങ്ങളെ വരവേറ്റത് അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ഒച്ചയാണ്. സങ്കടം മുഴുവൻ പാത്രങ്ങളോട് തീർക്കുകയാണ് ആന്റി,

ആന്റിയുടെ ദേഷ്യം കുറഞ്ഞിട്ടില്ല എന്ന് കണ്ടതും മാളുവിന്റെ മുഖത്തു വീണ്ടും സങ്കടം നിറഞ്ഞു. ആ കണ്ണ് നിറയുന്നത് കണ്ടപ്പോൾ എനിക്കും വിഷമമായി അതിൽ കൂടുതലായി കുറ്റബോധവും തോന്നി. എല്ലാത്തിനും കാരണം ഞാൻ മാത്രമാണ്, സന്തോഷം മാത്രം കളിയാടിയിരുന്ന ഈ വീട്ടിൽ ഇപ്പൊ ഉള്ള ഈ അവസ്ഥക്ക് കാരണം ഞാൻ ആണ്

“ചേച്ചി…. ”

സങ്കടത്തോടെയുള്ള എന്റെ വിളി കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി

“ചേച്ചീ,… നീ കരയല്ലേ എല്ലാത്തിനും കാരണം ഞാൻ ആണ്… എല്ലാം ഞാൻ തന്നെ തീർത്തുതരും എന്നിട്ട് മാത്രേ ഞാൻ പോകു… നീ സമാധാനിക്ക്… ”

ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അവളുടെ മറുപടി കരച്ചിൽ മാത്രമായിരുന്നു

“നീ ഇവിടെ ഇരിക്ക് ഞാൻ പോയി ആന്റിയോട് ഒന്ന് സംസാരിക്കട്ടെ… ”

ഞാൻ അവളെ സെറ്റിയിൽ ഇരുത്തിയിട്ട് അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് എന്തൊക്കെയോ തന്നത്താൻ പറഞ്ഞു പാത്രം കഴുകുന്ന ആന്റിയെ ആണ്.

“ആന്റി…. ”

ഞാൻ പിന്നിൽ നിന്നും വിളിച്ചപ്പോൾ ഞെട്ടിക്കൊണ്ട് ആന്റി തിരിഞ്ഞു നോക്കി, എന്നെ കണ്ടപ്പോൾ ഒരു ആശ്വാസം ആ മുഖത്തു വന്നു

“ആ നീ ആയിരുന്നോ… ”

“ഞാൻ അല്ലാതെ ആരാ ഇവിടെ ചോദിക്കാതെ കടന്നു വരാൻ… ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025