Kambikuttan Malayalam

Sex stories Kambikuttan kambikathakal

പ്രതികാരദാഹം 5

അവൾ അങ്കിളിന്റെ രണ്ടു കവിളിലും ഉമ്മ കൊടുത്തു ,
അങ്കിൾ അവളെ ഇറക്കി താഴത്ത് നിർത്തി ,

“ഇവൾ എത്രയിൽ ആയ് മോളെ “

അവൾ അടുത്ത വർഷം സെക്കന്റ് സ്റ്റാന്റെർഡിൽ ആണു,

ഞങ്ങൾ എല്ലാവരും വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു ,

വൈകുന്നേരം ആയപ്പോൾ ഞാനും ശ്രീയും മോളും കൂടി റൂബിയുടെ അസ്ഥിതറയുടെ അടുത്ത് പോയി ,ഞാൻ ആ രണ്ടു അസ്ഥി തറയിലും മോളെ കൊണ്ട് വിളക്ക് വെച്ചു ,

“മോളെ ഇതാരാണെന്ന് അറിയൊ”

” ഇല്ല അമ്മ, “

“ഇതാണു മോളുടെ റൂബിയാന്റി ,
മോളെ പോലെ സുന്ദരി ആയിരുന്നു റൂബി ആന്റി “

” അതാണൊ അമ്മ എനിക്ക് ആന്റിയുടെ പേരു ഇട്ടത് ,

“അതെ മോളു “

”അമ്മാ.ആ ആന്റി എങ്ങനെയാ മരിച്ചത് ?”

”അതൊരു വലിയ കഥ ആണു മോളെ “

“അതെ മോളെ നിന്റെ അമ്മയുടെ പ്രതികാരദാഹത്തിന്റെ കഥ “

ശ്രീ കളിയാക്കി കൊണ്ട് പറഞ്ഞു

അപ്പോഴെക്കും മഴ ചെറുതായി പെയ്യാൻ തുടങ്ങിയിരുന്നു ,അതു പെട്ടെന്ന് തന്നെ ശക്തി പ്രാപിച്ച് വലിയ കാറ്റും മഴയും ആയി മാറി.

“വേദാ വാ മഴ പെയ്യുന്നു ”
എന്നു പറഞ്ഞു കൊണ്ട് ശ്രീ എന്നെയും മോളെയും വിളിച്ച് കൊണ്ട് വീടിനടുത്തേക്ക് നടന്നു ,

ഞാൻ ആ നടത്തതിലും തിരിഞ്ഞു നോക്കിയപ്പോൾ ,ആ വലിയ കാറ്റും മഴയും കൊണ്ടിട്ടും ആ അസ്ഥിതറയിലെ വിളക്ക് അണയാതെ കത്തുന്നുണ്ടായിരുന്നു,

“കൈമളി നെ പോലെയുള്ള നരക സുരൻ മാരെ വധിക്കാനായി ഇനിയും വേദയെ പോലുള്ള പെൺകുട്ടികൾ ജന്മം എടുക്കാനായി നമ്മുക്ക് എല്ലാവർക്കും പാർത്ഥിക്കാം”

……………….. ശുഭം …………………

ഈ കഥ എല്ലാവർക്കും ഇഷ്ടപ്പെടും എന്നു വിശ്വസിക്കുന്നു ,ഈ കഥ വായിച്ച് പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കളൊടും എന്റെ നന്ദി അറിയിച്ച് കൊള്ളുന്നു.പിന്നെ ഈ കഥ ഈ സൈറ്റിൽ ഇടാൻ സഹായിച്ച ഡോക്ടർക്കും എന്റെ ആർദവമായ നന്ദി അറിയിച്ച് കൊള്ളുന്നു അടുത്ത കഥ എഴുതുക ആണെങ്കിൽ നമുക്ക് വീണ്ടും കാണാം.

എന്ന് സ്വന്തം
അഖിൽ [AKH]

The Author

Akh

വേർപാട് ഒരു നൊമ്പരമായി മാറുമ്പോൾ ഓർമ്മകൾ ഒരു തേങ്ങലായി തഴുകുമ്പോൾ മിഴികളിൽ കണ്ണുനീർ ഒഴുകുമ്പോൾ എന്റെ മനസ്സിൽ കൂട്ടിനായി നീയും നിന്റെ ഓർമകളും മാത്രം...........????
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025